• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വരാണസിയിലേക്ക്: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സുരക്ഷ ശക്തം!!

Newest First Oldest First
9:34 AM, 27 May
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ചുള്ള കലാകാരന്മാരുടെ പരിപാടി.
9:14 AM, 27 May
പ്രധാനമന്ത്രി നരേന്ദ്രമോദിയു ടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വാരാണസിയില്‍ സുരക്ഷ ശക്തമാക്കി.കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായാണ് മോദി എത്തുന്നത്.
8:15 AM, 27 May
വാരണാസിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയിൽ എത്തും. മഹാസമ്മേളനവും റോഡ് ഷോയും നടത്തും
12:23 AM, 27 May
ലോക്സഭ തിരഞ്ഞെടുപ്പിൽ അനുഭവപ്പെട്ട തോൽവിയുടെ ഉത്തരവനാദത്വം ഏറ്റെടുത്ത് രാജിവെക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനത്തിൽ നിന്ന് അദ്ദേഹം പിൻമാറി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാൽ യോഗം അത് തള്ളുകയായിരുന്നു.
12:09 AM, 27 May
റായ് ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി. സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, സ്വാഭിമാൻ ദൾ എന്നീ പാർട്ടിക്കും സോണിയയുടെ നന്ദി പ്രകാശനം.
7:13 PM, 26 May
നരേന്ദ്രമോദിയു‌ട‌െ രണ്ടാം എൻഡിഎ സർക്കാർ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് രാഷ്ട‌്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
3:24 PM, 26 May
ആറ് മാസത്തിനുള്ളില്‍ ആന്ധ്രയില്‍ വിപ്ലവകരാമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി
2:55 PM, 26 May
ഒഡീഷയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ഗണേഷി ലാല്‍ നവീന്‍ പട്നായിക്കിനെ ക്ഷണിച്ചു
1:34 PM, 26 May
മാണ്ഡ്യയിലെ സ്വതന്ത്ര എംപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി
11:38 AM, 26 May
ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ, പരസ്യ പ്രസ്താവനനകള്‍ ഇറക്കുകയോ ചെയ്യരുത്. ജെഡിഎസ് എല്‍എമാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എംഎസ് നാരായണ റാവു.
11:37 AM, 26 May
നരേന്ദ്ര മോദി ഉപരാഷ്ട്രപതി വെങ്കയനായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി
11:06 AM, 26 May
പിതാവിന്റെ മരണത്തില്‍ ചിലരെ സംശയമുണ്ടെന്ന് വെടിയേറ്റ് മരിച്ച സുരേന്ദ്രസിംഗിന്റെ മകന്‍. പിതാവ് സ്മൃതി ഇറാനിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നാണ് നല്‍കുന്ന സൂചനകള്‍.
10:58 AM, 26 May
സ്മൃതി ഇറാനിയുടെ അനുയായിയും പ്രചാരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. മുന്‍ ഗ്രാമ തലവനായിരുന്ന സുരേന്ദ്ര സിംഗാണ് മരിച്ചത്.
9:06 AM, 26 May
ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന ആവ്യവുമായാണ് ജഗന്‍ പ്രധാനമന്ത്രിയെ കാണുന്നത്
9:05 AM, 26 May
രാജി സമര്‍പ്പിച്ചെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് തലവന്‍ അശോക് ചവാന്‍. ബാക്കി കാര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആശ്രയിച്ചാണുള്ളത്. എന്ത് മാറ്റങ്ങളാണ് അഴിച്ചുപണിക്കിടെ തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ചവാന്‍ പറ‍ഞ്ഞു.
8:05 AM, 26 May
സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേക്ക്
11:28 PM, 25 May
നിയമിച്ചു
നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി നിയമിച്ചു
8:31 PM, 25 May
ഒറ്റക്കെട്ടായി
എൻഡിഎയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. അധികാരത്തിന്‍റെ ഗർവ്വ് ജനങ്ങൾ അംഗീകരിക്കില്ല. എൻഡിഎയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്നും മോദി
8:30 PM, 25 May
മുന്നോട്ട്
മതിലുകളെ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയ വർഷമെന്ന് മോദി. പ്രസംഗത്തിന് മുമ്പ് ഭരണഘടനയിൽ തലതൊട്ട് വന്ദിച്ച് മോദി
8:29 PM, 25 May
നന്ദി പറഞ്ഞ് മോദി
പാർട്ടി പ്രവർത്തകർക്കും ഘടകകക്ഷികൾക്കും നന്ദി പറഞ്ഞ് മോദി. 2014ൽ ജനങ്ങൾ മോദിയെ പരീക്ഷിച്ചുവെന്ന് അമിത് ഷാ. പരീക്ഷണം വിജയമാണെന്ന് കണ്ടപ്പോൾ വീണ്ടും അവസരം നൽകി
6:43 PM, 25 May
എൻഡിഎ നേതാവ്
എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. എട്ട് മണിയോടെ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും
5:39 PM, 25 May
രാജിക്ക് തയാർ
രാജി സന്നദ്ധത അറിയിച്ച് മമതാ ബാനർജിയും. തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാൻ തയാറാണെന്ന് മമതാ ബാനർജി
5:36 PM, 25 May
ആഭ്യന്തര പ്രശ്നങ്ങളില്ല
എൽഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങളില്ല. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം കാനം രാജേന്ദ്രൻ തള്ളി
5:35 PM, 25 May
അറസ്റ്റ് ചെയ്തു
വടകരയിലെ സ്വതന്ത്ര്യ സ്ഥാനാർത്ഥി ആയിരുന്ന സിഒടി നസീറിനെ ആക്രമിച്ച സംഭവത്തിൽ 2 സിപിഎം പ്രവർത്തകർ അറസ്റ്റിൽ
4:29 PM, 25 May
രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും. വര്‍ക്കിംഗ് കമ്മറ്റി ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞു.
4:23 PM, 25 May
ദില്ലിയില്‍ കോ​ണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനം.
3:08 PM, 25 May
വൈഎസ്ആര്‍ കോണ്‍ഗ്രസ് തലവന്‍ ജഗന്മോഹന്‍ റെഡ്ഡി തെലങ്കാന ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെ യും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും കാണും. ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ 175 സീറ്റില്‍ 151 സീറ്റാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്.
2:17 PM, 25 May
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍.
1:37 PM, 25 May
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും എന്‍ഡിഎ യോഗത്തിനായി ദില്ലിയിലെത്തുന്നു.
1:32 PM, 25 May
https://malayalam.oneindia.com/news/india/lok-sabha-election-2019-result-live-updates-225767.html
ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറുന്നു.
READ MORE

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം. 304 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. 2014നേക്കാൾ മികച്ച വിജയമാണ് ബിജെപിയും എൻഡിഎയും നേടിയത്. കോൺഗ്രസ് തകർന്നടിഞ്ഞു. അതേ സമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 20 മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടതുപക്ഷം ഒരു സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വാർത്തകളുടെ തത്സമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

modivisitvaranasi

English summary
Lok Sabha Election 2019 results- live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X