കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ മഹാസഖ്യം അപ്രസക്തമല്ല; ബിജെപി ശക്തി കേന്ദ്രത്തിൽ വൻ മുന്നേറ്റം, 7 സീറ്റുകൾ

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശിൽ ബിജെപിക്ക് മുമ്പിൽ കാലിടറിയെങ്കിലും പ്രതീക്ഷ കൈവിടാതെ എസ്പി-ബിഎസ്പി സഖ്യം. പടിഞ്ഞാറൻ ഉത്തർപ്രദേശിലുണ്ടാക്കാനായ മുന്നേറ്റം 2022ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്തേക്കുമെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. ഹിന്ദി ഹൃദയ ഭൂമി തൂത്തുവാരിയ ബിജെപിക്ക് പക്ഷെ ഉത്തർപ്രദേശിൽ 2014നേക്കാൾ സീറ്റുകൾ കുറവാണ് ലഭിച്ചത്.

ഉത്തർപ്രദേശിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച മഹാസഖ്യത്തിന് മുമ്പിൽ കുലുങ്ങാതെ ബിജെപി ഉറച്ച് നിൽക്കുകയായിരുന്നു. എന്നാൽ വിജയിക്കാനായില്ലെങ്കിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബിജെപി ശക്തി കേന്ദ്രങ്ങളിൽ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ മഹാസഖ്യത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അന്നും ഇന്നും ഞെട്ടിച്ച് ടുഡേയ്‌സ് ചാണക്യ... ഇത്തവണ ഇന്ത്യടുഡേയും ഞെട്ടിച്ചു! പ്രവചനങ്ങൾ അച്ചട്ടായിഅന്നും ഇന്നും ഞെട്ടിച്ച് ടുഡേയ്‌സ് ചാണക്യ... ഇത്തവണ ഇന്ത്യടുഡേയും ഞെട്ടിച്ചു! പ്രവചനങ്ങൾ അച്ചട്ടായി

കുലുങ്ങാതെ ബിജെപി

കുലുങ്ങാതെ ബിജെപി

2014ൽ 73 സീറ്റുകളാണ് എൻഡിഎ സഖ്യം നേടിയത്. ഇക്കുറി എൻഡിഎയുടെ സീറ്റ് നേട്ടം 62 ാണ്. ബിജെപി ഒറ്റയ്ക്ക് 58 സീറ്റുകൾ നേടി. 2014നേക്കാൾ സീറ്റ് കുറഞ്ഞെങ്കിലും ഈ വിജയം തിളക്കമുള്ളതെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്. ഗാന്ധി കേന്ദ്രത്തിന്റെ ശക്തി കേന്ദ്രമായ അമേഠിയിൽ രാഹൽ ഗാന്ധിയെ വീഴ്ത്തിയ സ്മൃതി ഇറാനി തന്നെയാണ് ഇത്തവണത്തെ താരം. വോട്ട് വിഹിതം 50 ശതമാനത്തിനടുത്തെത്തിക്കാൻ ബിജെപിക്കായിട്ടുണ്ട്.

മഹാസഖ്യം ഇങ്ങനെ

മഹാസഖ്യം ഇങ്ങനെ

വലിയ പ്രതീക്ഷകളോടെ ഉത്തർപ്രദേശ് പിടിക്കാനിറങ്ങിയ മായാവതിക്കും അഖിലേഷിനും പക്ഷെ നിരാശയായിരുന്നു ഫലം. മഹാസഖ്യം 20 സീറ്റുകൾ നേടി. എസ്പി നാലിടത്തും ബിഎസ്പി 11 സീറ്റിലും ആർഎൽഡി ഒരു സീറ്റിലും വിജയിച്ചു. കോൺഗ്രസാകട്ടെ റായ്ബറേലിയിൽ മാത്രം ഒതുങ്ങി.

പടിഞ്ഞാറൻ യുപിയിൽ

പടിഞ്ഞാറൻ യുപിയിൽ

ഉത്തർപ്രദേശ് കാവി പുതച്ചെങ്കിലും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ മഹാസഖ്യത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മീററ്റ്, മൊറാദാബാദ്, സഹാരൺപൂർ മേഖലയിലെ 14 14 സീറ്റുകളിൽ പകുതിയോളം നേടാൻ മഹാസഖ്യത്തിന് സാധിച്ചിട്ടുണ്ട്. ബാക്കിയിടങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്.

 ആർഎൽഡി നേതാവ്

ആർഎൽഡി നേതാവ്

മഹാസഖ്യത്തിന്റെ ഭാഗമായ ആർഎൽഡിയുടെ അധ്യക്ഷൻ അജിത് സിംഗ് മുസ്സാഫർ നഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സജ്ഞീവ് ബല്യാണിനെതിരെ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. ബല്യാൺ 5,73,780 വോട്ടുകൾ നേടിയപ്പോൾ 5.63,257 വോട്ടുകൾ നേടാൻ അജിത് സിംഗിനായി. ബാഗ്പതിൽ അജിത് സിംഗിന്റെ മകൻ ജയന്ത് ചൗധരിയും ചുരുങ്ങിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

2014ൽ

2014ൽ

2014ൽ പടിഞ്ഞാറൻ മേഖലയിലെ 14 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചത്. എന്നാൽ ഇക്കുറി ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ മഹാസഖ്യത്തിനായെന്നത് ശ്രദ്ധേയമാണ്. മീററ്റ് ഡിവിഷനിൽ ഗൗതം ബുദ്ധനഗർ, ഗാസിയാബാദ്, ബുലന്ദ്ഷഹർ, മീററ്റ് എന്നീ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സഹാരൺപൂർ ഡിവിഷനിൽ കൈരാന ബിജെപി തിരിച്ചുപിടിച്ചപ്പോൾ ,സഹാരൺപൂർ ബിഎസ്പി സ്ഥാനാർത്ഥി നേടി.

 മൊറാദാബാദിൽ മുന്നേറ്റം

മൊറാദാബാദിൽ മുന്നേറ്റം

മൊറാദാബാദ് ഡിവിഷനിലെ മുഴുവൻ സീറ്റുകളും എസ്പി-ബിഎസ്പി സഖ്യമാണ് നേടിയത്. ബ്രാജ് മേഖലയിൽ മുലായം സിംഗ് യാദവ് മത്സരിച്ച മെയിൻപൂരി ഒഴികെയുള്ള എല്ലാ സീറ്റിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. അതേ സമയം ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ രാജ് ബാബ്ബറിന്റെ തോൽവി കോൺഗ്രസ് പതനത്തിന്റെ ആക്കം കൂട്ടി.

English summary
Lok Sabha Election 2019 results: SP-Bsp-RLD perform well in west UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X