കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോ രാഹുലോ? അധികാരത്തിലേക്ക് ആര്? ജനവിധി നാളെ, ആകാംഷയോടെ രാജ്യം

Google Oneindia Malayalam News

Recommended Video

cmsvideo
നാളെ ജനവിധി, ആകാംഷയോടെ രാജ്യം

ദില്ലി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞടെുപ്പ് ഫലം നാളെ അറിയാം. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. എന്നാൽ എക്സിറ്റ് പോളുകളെ തള്ളിയ കോൺഗ്രസ് മെയ് 23 വരെ കാത്തിരിക്കാനാണ് ആശ്ചര്യപ്പെടുത്തുന്നതായിരിക്കും യഥാർത്ഥ ഫലമെന്നാണ് പറയുന്നത്.

എഴ് ഘട്ടങ്ങളിലായാണ് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. എൻഡിഎ സഖ്യം 300ന് മുകളിൽ സീറ്റ് നേടുമെന്നാണ് മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം. കോൺഗ്രസ് 2014നേക്കാൾ മികച്ച മുന്നേറ്റം നടത്തുമെങ്കിലും സർക്കാർ രൂപികരിക്കാൻ വേണ്ട ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്സിറ്റ് പോളുകൾ പറയുന്നു. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങളുണ്ട്. പ്രവചനങ്ങളെ തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എന്ന് തീരുമാനിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.

modi

കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!

വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. പോസ്റ്റൽ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും. ഓരോ നിയമസഭാ മണ്ഡലത്തിലേയും 5 വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതോടെ ഫലപ്രഖ്യാപനം വൈകാനും സാധ്യതയുണ്ട്.

വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനമെടുക്കും. ഇത് അംഗീകരിച്ചാൽ ഉച്ചയ്ക്ക് ശേഷം മാത്രമെ ആദ്യ ഫല സൂചനകൾ ലഭിക്കാൻ സാധ്യതയുള്ളു. വോട്ടിംഗ് യന്ത്രത്തിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം ഇപ്പോഴും.

അതേസമയം എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിൽ ബിജെപി കേന്ദ്രങ്ങൾ വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു. എൻഡിഎ നേതാക്കൾക്ക് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ഇരുപക്ഷത്തിനും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രാദേശിക പാർട്ടി നേതാക്കളായ ജഗൻ മോഹൻ റെഡ്ഡിയും, കെസിആറും, എംകെ സ്റ്റാലിൻ തുടങ്ങിയവരാകും കിംഗ് മേക്കർ ആകുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Election results tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X