കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ചേര്‍ന്ന് തൊട്ടടുത്തദിവസം ഹിറ്റ് നടി ആദ്യവെടി പൊട്ടിച്ചു; ട്രോളുകളില്‍ നിലയ്ക്കില്ല

Google Oneindia Malayalam News

ദില്ലി: സൂപ്പര്‍ ഹിറ്റ് നായിക ഊര്‍മിള ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ അവര്‍ ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടേയുമാണ് കഴിഞ്ഞുപോയതെന്ന് ഊര്‍മിള പറഞ്ഞു.

ബോളിവുഡില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ മിന്നും താരമാണ് ഊര്‍മിള. 90കളില്‍ ഒരുപിടി ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന ഇവര്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത് മണിക്കൂറുകള്‍ക്കകം തന്നെ ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അംഗത്വമെടുത്തതിനെ ട്രോളിയവര്‍ക്കും ശക്തമായ ഭാഷയില്‍ മറുപടി നല്‍കി രംഗീല നായികയായ ഊര്‍മിള....

വിദ്വേഷത്തിന്റെ രാഷ്ട്രീയം

വിദ്വേഷത്തിന്റെ രാഷ്ട്രീയം

നരേന്ദ്ര മോദി സര്‍ക്കാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിച്ചതെന്ന് ഊര്‍മിള പറഞ്ഞു. തീവ്രമായ അസഹിഷ്ണുതയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ടത്. ഇനി അതുണ്ടാകരുത്. അധികാരം ജനങ്ങള്‍ക്ക് ലഭിക്കണമെന്നും ഊര്‍മിള പറഞ്ഞു.

 രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടരുത്

രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടരുത്

എല്ലായിടത്തും എല്ലാവരോടും അസഹിഷ്ണുതയോടെ പെരുമാറുന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ടത്. തീരുമാനം എടുക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, ആരുടെയും രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടാനും പാടില്ലെന്നും ഊര്‍മിള പറഞ്ഞു.

എന്താണ് കഴിക്കേണ്ടത്

എന്താണ് കഴിക്കേണ്ടത്

എന്താണ് കഴിക്കേണ്ടത്, ഏത് മതം സ്വീകരിക്കണം എന്നതൊന്നും വിഷയമാകരുത്. ഇപ്പോള്‍ നടക്കുന്നതൊന്നും അംഗീകരിക്കാന്‍ പാടില്ല. കുപ്രചാരണങ്ങളുടെ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ വീണുപോകരുതെന്നും ഊര്‍മിള പറഞ്ഞു.

ട്രോളുകളില്‍ ഭയപ്പെടില്ല

ട്രോളുകളില്‍ ഭയപ്പെടില്ല

കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഒരുപാട് പേരുടെ ട്രോളുകള്‍ക്ക് പാത്രമായിരുന്നു ഊര്‍മിള. എന്നാല്‍ അത്തരം ട്രോളുകള്‍ കണ്ട് താന്‍ ഭയപ്പെടില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ യാത്ര തടയാന്‍ ട്രോളന്‍മാര്‍ക്ക് സാധിക്കില്ലെന്നും ഊര്‍മിള തുറന്നടിച്ചു.

കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നു

കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നു

മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഊര്‍മിള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടി അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന ഊര്‍മിള പറഞ്ഞു. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നത് കൊണ്ടുമാത്രമാണ് താന്‍ അംഗത്വമെടുത്തതെന്നും ഊര്‍മിള വ്യക്തമാക്കി.

തന്റെ ലക്ഷ്യം ഇതാണ്

തന്റെ ലക്ഷ്യം ഇതാണ്

ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് തന്റെ ലക്ഷ്യം. ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള ബോധവല്‍ക്കരണം. ഭരണഘടന നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും ഊര്‍മിള വ്യക്തമാക്കി.

ഫോട്ടോ എടുത്താല്‍ ബിജെപിയിലാകുമോ

ഫോട്ടോ എടുത്താല്‍ ബിജെപിയിലാകുമോ

മോദിക്കൊപ്പം സിനിമാ രംഗത്തുള്ളവര്‍ ഫോട്ടോ എടുത്തത് കണ്ടു. അതുകൊണ്ട് എല്ലാവരും ബിജെപിയില്‍ ചേരുമെന്ന് അര്‍ഥമില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന സര്‍ക്കാരിനെ എങ്ങനെ ബോളിവുഡ് താരങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ സാധിക്കുമെന്നും ഊര്‍മിള ചോദിച്ചു.

കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി

കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി

ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയാണ് ഊര്‍മിള ബുധനാഴ്ച കോണ്‍ഗ്രസ് അംഗത്വം എടുത്തത്. തിരക്കുകള്‍ ഒഴിവാക്കി ഊര്‍മിളയെ സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധിയും എത്തി. മുംബൈ നോര്‍ത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ഊര്‍മിള മല്‍സരിക്കുമെന്നാണ് സൂചനയെന്ന് നേതാക്കള്‍ പറയുന്നു.

പ്രവര്‍ത്തകര്‍ക്ക് ആവേശം

പ്രവര്‍ത്തകര്‍ക്ക് ആവേശം

ബിജെപിയും ബോളിവുഡ് താരങ്ങളെ രംഗത്തിറക്കുന്ന വേളയിലാണ് ഊര്‍മിളയുടെ രംഗപ്രവേശം. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്ന് ദില്ലിയിലെ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം വിഷയത്തില്‍ പ്രതികരിച്ചില്ല.

 നാലാംഘട്ട വോട്ടെടുപ്പ്

നാലാംഘട്ട വോട്ടെടുപ്പ്

മുംബൈയിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 29നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ നാലാംഘട്ട വോട്ടെടുപ്പിലാണ് മുംബൈ പോളിങ് ബൂത്തിലെത്തുക. ഈ ഘട്ടത്തില്‍ മുംബൈയ്ക്ക് പുറത്തുള്ള 17 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. മുംബൈ നോര്‍ത്ത് മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന മണ്ഡലമാണ്.

ഊര്‍മിളയുടെ വളര്‍ച്ച

ഊര്‍മിളയുടെ വളര്‍ച്ച

ഏഴാം വയസില്‍ സിനിമാ മേഖലിയല്‍ സാന്നിധ്യമറിയിച്ച നടിയാണ് ഊര്‍മിള. 1981ല്‍ പുറത്തിറങ്ങിയ കലയുഗ് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ പ്രധാന വേഷം ചെയ്തത്. മസൂമിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. രംഗീല എന്ന സിനിമയിലൂടെ അവര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 90കളില്‍ ഒട്ടേറെ ഹിറ്റ് സിനിമകളിലെ നായികയായിരുന്നു ഊര്‍മിള.

ബിജെപിയുടെ ഗ്രാഫ് ഇടിഞ്ഞുതാഴ്ന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്, ഏറ്റവും പുതിയ സര്‍വ്വെ ഫലംബിജെപിയുടെ ഗ്രാഫ് ഇടിഞ്ഞുതാഴ്ന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്, ഏറ്റവും പുതിയ സര്‍വ്വെ ഫലം

English summary
Rise of Hatred, Intolerance Under Current Regime, Says Newly Inducted Congress Member Urmila Matondkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X