കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപികയെ വീഴ്ത്തിയ സപ്ന കോണ്‍ഗ്രസില്‍; പ്രിയങ്ക മാജികില്‍ ആടിയുലഞ്ഞ് യുപി, ഹേമമാലിനിക്കെതിരെ...

Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഗ്ലാമര്‍ പരിവേഷം. പ്രശസ്ത നര്‍ത്തകി സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാന സ്വദേശിയായ ഇവരുമായി പ്രിയങ്കാ ഗാന്ധി നടത്തിയ ചര്‍ച്ചകളാണ് സ്പനയുടെ കോണ്‍ഗ്രസ് പ്രവേശനത്തിലെത്തിച്ചത്. ബിജെപിയുടെ താരറാണി ഹേമമാലിനിക്കെതിരെ സപ്‌ന മഥുരയില്‍ മല്‍സരിക്കുമെന്നാണ് വിവരം.

സപ്ന കോണ്‍ഗ്രസിലെത്തിയത് ഹരിയാനയിലും ഉത്തര്‍ പ്രദേശിലും പാര്‍ട്ടിക്ക് ഗുണം ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളവേഴ്‌സുള്ള വ്യക്തിയാണ് സപ്‌ന. പ്രമുഖ ബോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് പല നേട്ടങ്ങളും ഈ യുവ നര്‍ത്തകി സ്വന്തമാക്കിയത്. കഴിഞ്ഞദിവസം രാത്രി പ്രിയങ്ക നടത്തിയ ചര്‍ച്ചയാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ പലമാറ്റങ്ങള്‍ക്കും കാരണമായേക്കാവുന്ന സ്പനയുടെ രംഗപ്രവേശത്തിന് ഇടയാക്കിയത്....

ഹരിയാനയില്‍ നിന്ന്

ഹരിയാനയില്‍ നിന്ന്

ഹരിയാനയില്‍ നിന്നുള്ള പ്രമുഖ നര്‍ത്തകിയും പാട്ടുകാരിയുമാണ് സപ്‌ന ചൗധരി. ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര റാഥിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് അംഗത്വമെടുത്തത്. തൊട്ടുപിന്നാലെ പ്രിയങ്കാ ഗാന്ധിയുമായും അവര്‍ ചര്‍ച്ച നടത്തി.

മഥുര മണ്ഡലത്തില്‍

മഥുര മണ്ഡലത്തില്‍

സപ്‌ന ചൗധരി യുപിയിലെ മഥുര മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ ഹേമമാലിനിയാണ് ഇവിടെ മല്‍സരിക്കുന്നത്. സപ്നയെ മഥുരയില്‍ മല്‍സരിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ആലോചിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണമവുമുണ്ട്.

ജാട്ട് സമുദായംഗം

ജാട്ട് സമുദായംഗം

ജാട്ട് സമുദായത്തിന് ശക്തമായ സ്വാധീനമുള്ള ലോക്‌സഭാ മണ്ഡലമാണ് മഥുര. സപ്‌ന ചൗധരി ജാട്ട് സമുദായ അംഗമാണ്. ഈ സാഹചര്യത്തില്‍ സപ്‌നയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പുല്‍വാമ സൈനികര്‍ക്ക് വേണ്ടി

പുല്‍വാമ സൈനികര്‍ക്ക് വേണ്ടി

കഴിഞ്ഞ കുറച്ചാഴ്ചകള്‍ക്ക് മുമ്പ് സപ്‌ന ചൗധരി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയിരുന്നു. സപ്‌നയുടെ പല നീക്കങ്ങളും ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. അടുത്തിടെ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി രണ്ടുലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു സപ്‌ന.

ജനപ്രിയ താരം

ജനപ്രിയ താരം

2017ല്‍ ബിഗ്‌ബോസ് ടിവി ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി സപ്‌ന ചൗധരിയായിരുന്നു. പ്രമുഖ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനെയും രാധിക ആപ്‌തെയെയും പിന്നിലാക്കിയാണ് ഏറ്റവും ജനപ്രിയ താരമായി സപ്‌ന ചൗധരി തിരഞ്ഞെടുക്കപ്പെട്ടത്.

 ഓണ്‍ലൈനില്‍ തിരയപ്പെട്ട വ്യക്തി

ഓണ്‍ലൈനില്‍ തിരയപ്പെട്ട വ്യക്തി

2018ല്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ തിരയപ്പെട്ട വ്യക്തി സപ്‌നയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 17 ലക്ഷം ഫോളവേഴ്‌സുണ്ട് ഇവര്‍ക്ക്. സപ്‌നയുടെ ഗ്ലാമര്‍ മേക്കോവര്‍ കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും മികച്ച ട്രന്‍ഡായിരുന്നു.

 കോടികള്‍ കാഴ്ചക്കാര്‍

കോടികള്‍ കാഴ്ചക്കാര്‍

ഇക്കഴഞ്ഞ ഫെബ്രുവരിയില്‍ സപ്‌ന ചൗധരിയുടെ ചേതക് ഗാനം യൂട്യൂബില്‍ എട്ട് കോടി ആളുകളാണ് കണ്ടത്. യുട്യൂബില്‍ 36 കോടി ആളുകള്‍ കണ്ട തേരി ആക്യ കാ യോ കാജല്‍ എന്ന ഗാനവും സപ്‌ന ചൗധരിയുടേത് തന്നെ. സപ്‌നയുടെ വരവ് കോണ്‍ഗ്രസിന് ഉണര്‍വേകുമെന്ന് തീര്‍ച്ചയാണ്.

ബോളിവുഡ് താരം ഹേമമാലിനി

ബോളിവുഡ് താരം ഹേമമാലിനി

നിലവില്‍ മഥുര മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് ബിജെപിയുടെ ഹേമമാലിനി. ബോളിവുഡ് താരമായ ഇവര്‍ തന്നെ ഇത്തവണയും മഥുരയെ പ്രതിനിധീകരിച്ച് മല്‍സരിക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സപ്നയെ മഥുരയില്‍ ഇറക്കുന്നത്.

ജാട്ടുകളുടെ സ്വാധീനം

ജാട്ടുകളുടെ സ്വാധീനം

സപ്‌ന ചൗധരി മഥുരയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ താര പോരാട്ടമായിരിക്കും നടക്കുക. യുപിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നായി മാറും മഥുര. ജാട്ട് സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് മഥുര. ജാട്ടുകളെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ യുപിയിലെ പല മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാം.

തീരുമാനം തിങ്കളാഴ്ചക്കകം

തീരുമാനം തിങ്കളാഴ്ചക്കകം

മഥുരയില്‍ മല്‍സരിപ്പിക്കുമെന്ന് സപ്‌ന ചൗധരിക്ക് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്റിന്റെ തീരുമാനം വന്നാല്‍ തിങ്കളാഴ്ചക്കകം സപ്‌നയുടെ സ്ഥാനാര്‍തിത്വം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം.

 പ്രിയങ്കയുടെ വിജയം

പ്രിയങ്കയുടെ വിജയം

രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുന്ന സാഹചര്യത്തില്‍ യുപിയില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രിയങ്കയാണ്. ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയുടെ സഹായത്തിനുണ്ട്. പ്രിയങ്കയുടെ രഹസ്യനീക്കങ്ങളുടെ വിജയമാണ് സപ്‌ന ചൗധരിയെ കോണ്‍ഗ്രസിലെത്തിച്ചതെന്നാണ് വിവരം.

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ഇന്ത്യയില്‍ ഏഴിടത്ത് ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍; കൊച്ചിയിലുംപ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ഇന്ത്യയില്‍ ഏഴിടത്ത് ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍; കൊച്ചിയിലും

English summary
Sapna Choudhary joins Congress, likely to contest against Hema Malini from Mathura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X