കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ മറിയുന്ന രഹസ്യവിപണി ബിജെപിക്ക് അനുകൂലം; കോണ്‍ഗ്രസ് തോറ്റ് തുന്നംപാറും

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോടികള്‍ മറിയുന്ന രഹസ്യവിപണിയുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. ശതകോടീശ്വരന്‍മാര്‍ മുതല്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്ന സാധാരണക്കാര്‍വരെ എത്തുന്ന കേന്ദ്രം. വാതുവെപ്പു കേന്ദ്രങ്ങള്‍... കായിക മല്‍സരങ്ങളില്‍ മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും വാതുവെപ്പുകാര്‍ സജീവമാണ്.

മധ്യപ്രദേശില്‍ ഇത്തരക്കാരുടെ കേന്ദ്രങ്ങളില്‍ ട്രെന്‍ഡ് ബിജെപിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ജയിക്കുമെന്നാണ് മിക്ക വാതുവെപ്പുകാരും വിശ്വസിക്കുന്നത്. എന്നാല്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്നും അവര്‍ കരുതുന്നില്ല. കോണ്‍ഗ്രസിന് ഭരണം കിട്ടില്ലെന്നാണ് വാതുവെപ്പ് കേന്ദ്രങ്ങളിലെ പൊതുവികാരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

ട്രെന്‍ഡ് നോക്കി പണംവെക്കും

ട്രെന്‍ഡ് നോക്കി പണംവെക്കും

വാതുവെപ്പ് നടത്തുന്നവര്‍ക്ക് ഓരോ മണ്ഡലങ്ങളിലെയും സാധ്യതകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. പക്ഷേ, നിലവിലെ സാഹചര്യമാണ് അവര്‍ നിരീക്ഷിക്കുക എന്നതാണ് പ്രവചനം വിശ്വസിക്കുന്നതിന് തടസം. വരുംദിവസങ്ങളില്‍ ട്രെന്‍ഡ് മാറിയേക്കാമെന്നും വാതുവെപ്പ കേന്ദ്രങ്ങളിലുള്ളവര്‍ പറയുന്നു.

മോദിക്ക് അനുകൂലം

മോദിക്ക് അനുകൂലം

മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിജെപിക്ക് 249 സീറ്റ് വരെ കിട്ടുമെന്നുമാണ് പ്രവചനങ്ങള്‍. കോണ്‍ഗ്രസിന് 78 സീറ്റ് വരെ ലഭിച്ചേക്കാമെന്നും വാതുവെപ്പ് കേന്ദ്രങ്ങളിലെ സംസാരം. മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാതുവെപ്പ് കേന്ദ്രത്തിലെ പ്രവചനം ശരിയായിരുന്നു.

ഇരുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നു

ഇരുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ശരിയായ പശ്ചാത്തലത്തിലാണ് മധ്യപ്രദേശിലെ വാതുവെപ്പ് കേന്ദ്രങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രതീക്ഷ വച്ചുപുലര്‍ത്തവെയാണ് മറിച്ചുള്ള പ്രവചനങ്ങളില്‍ പ്രതീക്ഷിച്ച് വാതുവെപ്പ് നടക്കുന്നത്.

കോണ്‍ഗ്രസിനേക്കാള്‍ മൂന്നിരട്ടി

കോണ്‍ഗ്രസിനേക്കാള്‍ മൂന്നിരട്ടി

കോണ്‍ഗ്രസിനേക്കാള്‍ മൂന്നിരട്ടി സീറ്റുകള്‍ ബിജെപിക്ക് കിട്ടുമെന്നാണ് വാതുവെപ്പുകാര്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പ് നടത്തുന്നത് നിയമവിരുദ്ധമാണ്. ഭോപ്പാലില്‍ ഓരോ ദിവസവും മൂന്ന് കേസുകള്‍ വരെ ഈ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. രാജ്യം ഭരിക്കുന്നത് മാത്രമല്ല, മണ്ഡലങ്ങളിലെ വിജയം ആര്‍ക്ക് എന്ന വിഷയത്തിലും വാതുവെപ്പ് നടക്കുന്നുണ്ട്.

 മറിയുന്നത് കോടികള്‍

മറിയുന്നത് കോടികള്‍

ഓരോ തിരഞ്ഞെടുപ്പിലും കോടികളുടെ വാതുവെപ്പാണ് നടക്കുന്നത്. നേരിട്ട് സംഘടിച്ചെത്തിയല്ല വാതുവെപ്പ്. ചിലര്‍ ഫോണിലാകാം. മറ്റു ചിലര്‍ വെബ്‌സൈറ്റുകളിലും വാതുവെപ്പുകള്‍ നടത്തുന്നു. ഇവരെ പോലീസ് നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യുന്നത് മധ്യപ്രദേശില്‍ പതിവാണ്.

ഉത്തര്‍ പ്രദേശില്‍ ബിജെപിയോ കോണ്‍ഗ്രസോ? വിധി നിര്‍ണയ ഘടകങ്ങള്‍... മുസ്ലിംകള്‍ കനിഞ്ഞാല്‍...ഉത്തര്‍ പ്രദേശില്‍ ബിജെപിയോ കോണ്‍ഗ്രസോ? വിധി നിര്‍ണയ ഘടകങ്ങള്‍... മുസ്ലിംകള്‍ കനിഞ്ഞാല്‍...

English summary
Lok Sabha Elections 2019: Satta bazaar in Madhya Pradesh bets on BJP getting 246 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X