കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok sabha election 2019: മൂന്നാം ഘട്ടത്തിനൊരുങ്ങി രാജ്യം; പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടിലേക്ക്

Google Oneindia Malayalam News

ദില്ലി; ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകളിലാണ് രാഷ്ട്രീയ പാർട്ടികൾ. 23ാം തീയതിയാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികളും അണികളും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. മാനന്തവാടിയിലെ പൊതുയോഗത്തിൽ പ്രിയങ്ക സംസാരിക്കും. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച് സൈനികൻ വസന്തകുമാറിന്റെ സൈന്യത്തേയും പ്രിയങ്കാ ഗാന്ധി സന്ദർശിക്കും. കൂടുതൽ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

live

Newest First Oldest First
8:01 PM, 19 Apr

മോദി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് പ്രിയങ്ക ഗാന്ധി, നരേന്ദ്ര മോദി ദുര്‍ബലനായ പ്രധാനമന്ത്രിയാണ്. തന്നെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ആരെയും അനുവദിക്കില്ല, ഇത് എന്തുകൊണ്ടാണെന്നുംപ്രിയങ്ക ഗാന്ധി
7:59 PM, 19 Apr

പ്രഗ്യാ താക്കൂറിനെ തള്ളി ബിജെപി. ഹേമന്ദ് കര്‍ക്കറെ ധീരരക്തസാക്ഷിയെന്ന് ബിജെപി. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവരെയും ബഹുമാനിക്കുന്നുവെന്ന് ബിജെപി.
6:44 PM, 19 Apr

എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ കേസെടുക്കുന്ന കാര്യം നാളെ തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി.
6:05 PM, 19 Apr

ദില്ലിയില്‍ മൂന്ന് സീറ്റുകളില്‍ നാമനിര്‍ദേശ പത്രിക നല്‍കാതെ ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനായി ഈ സീറ്റുകള്‍ നല്‍കാമെന്നും, സഖ്യസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കി
6:04 PM, 19 Apr

രാജ്യം നരേന്ദ്ര മോദിയെ പുറത്താക്കുമെന്ന് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരം നേടുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകത്തിലെ റാലിയില്‍ വെച്ചാണ് അദ്ദേഹം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന മോദി, കോടിക്കണക്കിന് യുവാക്കളെ തൊഴില്‍രഹിതരാക്കിയെന്നും കുറ്റപ്പെടുത്തി
5:42 PM, 19 Apr

പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത് വക്താക്കളുടെ സംഘത്തിന് നേതൃത്വം നൽകുന്ന ആളെന്ന നിലയിൽ തന്‍റെ പരാജയമായി കാണുന്നുവെന്ന് രൺദീപ് സുർജേവാല
4:29 PM, 19 Apr

ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കെതിരെ അനില്‍ അക്കര എംഎംഎല്‍ ഡിജിപിക്ക് പരാതി നല്‍കി.
4:28 PM, 19 Apr

തമിഴ്നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി സൂപ്പര്‍താരം രജനീകാന്ത്. തമിഴ് നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് സൂപ്പര്‍താരത്തിന്‍റെ പ്രതികരണം.
3:14 PM, 19 Apr

ബിഎസ്‍പി നേതാവ് മായാവതിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എസ് പി നേതാവ് മുലായം സിംഗ് യാദവ്. തന്നെ പിന്തുണയ്ക്കാൻ മെയിൻപുരിയിൽ എത്തിയത് മറക്കില്ലെന്നും മുലായം സിംഗ് യാദവ്. മുലായം സിംഗ് യഥാർത്ഥ പിന്നാക്കസമുദായ നേതാവാണെന്ന് അദ്ദേഹത്തെ പിന്തുണച്ച് മായാവതി പറഞ്ഞു
2:10 PM, 19 Apr

കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു; ശിവസേന സ്ത്രീകളെയും യുവാക്കളെയും ബഹുമാനിക്കുന്ന പാർട്ടിയെന്ന് പ്രിയങ്ക
1:24 PM, 19 Apr

കോൺഗ്രസിൽ നിന്നും രാജിവെച്ച പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്
12:00 PM, 19 Apr

രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ചൗക്കിദാർ ചോർ ഹേ പരാമർശത്തിനാണ് നോട്ടീസ് . 24 മണിക്കൂറിനകം മറുപടി നൽകണം
11:51 AM, 19 Apr

തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രാജ്യത്ത് നിന്ന് ബിജെപി തുടച്ചു നിീക്കപ്പെടുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
11:49 AM, 19 Apr

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന് മർദ്ദനം
11:48 AM, 19 Apr

കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദി പാർട്ടിയിൽ നിന്നും രാജി വെച്ചു.
10:11 AM, 19 Apr

ബിജെപി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
10:11 AM, 19 Apr

കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ഭോപ്പാലിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
10:11 AM, 19 Apr

അടുത്ത 20 വർഷം പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് സാധിക്കില്ലെന്ന് വരുൺ ഗാന്ധി, മോദിക്ക് വേണ്ടി രക്തം നൽകാനും ആളുകൾ തയാറാണെന്നും വരുൺ.
10:10 AM, 19 Apr

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ലെന്നും മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ.
10:10 AM, 19 Apr

പ്രഗ്യാ താക്കൂറിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മാലേഗാവ് സ്ഫോടനക്കേസ് ഇരയുടെ പിതാവ് എൻഐഎ സമീപിച്ചു.
10:10 AM, 19 Apr

24 വർഷത്തെ പിണക്കം മറന്ന് സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ യാദവും ബിഎസ്പി നേതാവ് മായാവതുയും മെയിൻപൂരിയിൽ വേദി പങ്കിടും. മുലായം സിഗിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മായാവതി പ്രസംഗിക്കും.

English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X