കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോധമുള്ള പാര്‍ട്ടി കോണ്‍ഗ്രസ്; ലാലു പറഞ്ഞു കോണ്‍ഗ്രസില്‍ ചേരാന്‍- മനസ് തുറന്ന് സിന്‍ഹ

Google Oneindia Malayalam News

ദില്ലി: ബിജെപിക്കൊപ്പമായിരുന്ന നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. യാഥാര്‍ഥ്യബോധമുള്ള ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് സിന്‍ഹ പറഞ്ഞു. കുടുംബ സുഹൃത്തും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ചെന്നും സിന്‍ഹ പറഞ്ഞു.

Shatru

തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എഎപി നേതാവ് കെജ്രിവാള്‍ എന്നിവരെല്ലാം അവരുടെ പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ദേശീയ സാഹചര്യവും താന്‍ പ്രതിനിധാനം ചെയ്യുന്ന പട്‌ന സാഹിബ് മണ്ഡലത്തിലെ സാഹചര്യവും വിലയിരുത്തിയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

ബിജെപിയുമായി ഏറെ കാലമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. പാര്‍ട്ടി വിട്ടതില്‍ ദുഖമുണ്ട്. എല്‍കെ അദ്വാനി, എംഎം ജോഷി, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരെ പോലെ തന്നെയും ബിജെപി അവഗണിച്ചു. അതാണ് തന്നെ വേദനിപ്പിച്ചതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ മനസ് തുറന്നത്. 2014ല്‍ പട്‌ന സാഹിബ് മണ്ഡലത്തില്‍ ജയിച്ചത് തന്റെ മികവ് കൊണ്ടാണ്. ബിജെപിയുടെ പിന്തുണ ലഭിച്ചതുമാത്രമല്ല കാരണം. ഇത്തവണ തന്നെ ബിജെപി അവഗണിച്ചുവെന്നും സിന്‍ഹ പറഞ്ഞു.

ബിജെപിക്ക് ഞെട്ടല്‍; ഒറ്റയടിക്ക് 5000 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പരസ്യ പ്രഖ്യാപനംബിജെപിക്ക് ഞെട്ടല്‍; ഒറ്റയടിക്ക് 5000 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പരസ്യ പ്രഖ്യാപനം

ബിജെപിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ വിഷയത്തില്‍ നേരത്തെ മോദിക്കെതിരെയും അമിത് ഷാക്കെതിരെയും സിന്‍ഹ സംസാരിച്ചിരുന്നു. ബിജെപിയിലെ ഏകാധിപത്യത്തെ കുറിച്ചും തുറന്നടിച്ചു സംസാരിച്ചു. ഇതാണ് അദ്ദേഹം അനഭിമതനാകാന്‍ കാരമം. രാജ്യത്തിന് ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് യാഥാര്‍ഥ ബോധമുണ്ടെന്നും സിന്‍ഹ പറഞ്ഞു.

English summary
Joined Congress With Lalu Yadav's "Permission", Says Shatrughan Sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X