കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇക്കുറി പ്രതിപക്ഷ നേതാവ് കോൺഗ്രസിൽ നിന്നായിക്കും.. അത് രാഹുലിന്റെ വിജയമാണ്! ട്രോളി ശിവസേന

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും പരിഹസിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നും പാര്‍ലമെന്റില്‍ ഒരു മികച്ച പ്രതിപക്ഷമായിരിക്കും എന്നുമാണ് ശിവസേനയുടെ പരിഹാസം. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ചിരിക്കുന്നത്.

2019ല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. എക്‌സിറ്റ് പോളുകളെ അടിസ്ഥാനപ്പെടുത്തി മുന്നോട്ട് പോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ജനങ്ങളുടെ പ്രതികരണവും ട്രെന്‍ഡും കാണുമ്പോള്‍ മഹാരാഷ്ട്രയിലെ ജനവിധി എന്താകും എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ലെന്നും ശിവസേന വ്യക്തമാക്കുന്നു.

congress

2019ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ടുളള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും എന്ന് പ്രവചിക്കാന്‍ ഒരു പുരോഹിതന്റെയും ആവശ്യമില്ലെന്നും ലേഖനത്തില്‍ പറയുന്നു. കഠിനാധ്വാനം ചെയ്ത രാഹുലും പ്രിയങ്കയും പ്രതിപക്ഷത്തെ ശക്തിപ്പെടുത്തും. 2014ലെ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ പ്രതിപക്ഷമായിരിക്കാനുളള സീറ്റുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല.

ഈ തവണ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്നുളള വ്യക്തിയാവും. അക്കാര്യത്തില്‍ അഭിമാനിക്കാം. അത് രാഹുല്‍ ഗാന്ധിയുടെ വിജയമായി കണക്കാക്കാം എന്നും സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ശിവസേന പരിഹസിക്കുന്നു. പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയുടെ വിജയം പ്രവചിക്കുന്നതാണ്. മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യം നേട്ടമുണ്ടാക്കും എന്നും പ്രവചനങ്ങളുണ്ട്.

English summary
Lok Sabha Election 2019: Shiv Sena trolls Rahul Gandhi and Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X