കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയെ വീഴ്ത്താൻ സ്മൃതി ഇറാനി വയനാട്ടിലേക്കെത്തും! പ്രചാരണത്തിൽ തീ ചിതറും

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിനെ വീഴ്ത്താൻ സ്മൃതി ഇറാനി | Oneindia Malayalam

ദില്ലി: ഹിന്ദുഭൂരിപക്ഷമുളള ഉത്തരേന്ത്യയില്‍ നിന്നാണ് മുസ്ലീം ന്യൂനപക്ഷ മണ്ഡലമായ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തുന്നത്. അതുകൊണ്ട് തന്നെ ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിനേയും കോണ്‍ഗ്രസിനേയും വീഴ്ത്താന്‍ ബിജെപി വര്‍ഗീയ കാര്‍ഡ് പുറത്തെടുത്ത് കഴിഞ്ഞു.

ഹിന്ദുക്കളെ കോണ്‍ഗ്രസ് ഭയപ്പെടുന്നുമെന്നും അതുകൊണ്ട് മുസ്ലീം ഭൂരിപക്ഷ മേഖലകളിലേക്ക് ഒളിച്ചോടുന്നുവെന്നുമുളള പ്രചാരണങ്ങള്‍ ഹിന്ദു വോട്ടുകളെ ഏകീകരിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഉത്തരന്ത്യേയില്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുമ്പോള്‍, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനിയെ തന്നെ അയക്കുകയാണ് ബിജെപി.

ഹിന്ദുക്കളെ ഭയന്ന് ഒളിച്ചോടുന്നു

ഹിന്ദുക്കളെ ഭയന്ന് ഒളിച്ചോടുന്നു

നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരെയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേ വിഭജന തന്ത്രം ബിജെപിയും നരേന്ദ്ര മോദിയും ഉത്തരേന്ത്യയില്‍ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു. ഹിന്ദുക്കളെ ഭയന്ന് ഒളിച്ചോടുന്നു എന്നുളള പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ ഉദാഹരണം.

ന്യൂനപക്ഷ പ്രീണനം

ന്യൂനപക്ഷ പ്രീണനം

എന്നാല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന തരത്തിലുളള ഈ പ്രചാരണം ഏല്‍ക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ അമേഠി തന്നെ മുസ്ലീം ഭൂരിപക്ഷമുളള മണ്ഡലമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

പഠിച്ച പണി പതിനെട്ടും

പഠിച്ച പണി പതിനെട്ടും

അമേഠിയില്‍ ഇത്തവണ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റുമെന്നുറപ്പാണ്. 2014ലെ എതിരാളിയായ സ്മൃതി ഇറാനിയെ തന്നെയാണ് ഇത്തവണയും അമേഠിയില്‍ ബിജെപി ഇറക്കുന്നത്. കടുത്ത മത്സരം അമേഠിയില്‍ ഇക്കുറി പ്രതീക്ഷിക്കുന്നു.

ചുരം കയറുന്നു

ചുരം കയറുന്നു

അമേഠിയില്‍ മാത്രമല്ല, വയനാട്ടിലും രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ബിജെപി സ്മൃതി ഇറാനിയെ കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പളളിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിന് വേണ്ടിയാണ് അമേഠിയില്‍ നിന്നും സ്മൃതി ഇറാനി എത്തുന്നത്.

സീറ്റ് ഏറ്റെടുത്തില്ല

സീറ്റ് ഏറ്റെടുത്തില്ല

ഒരു ഘട്ടത്തില്‍ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്നും ബിജെപി ഏറ്റെടുത്തേക്കുമെന്നും സ്മൃതി ഇറാനിയെ മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബിഡിജെഎസ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായ പൈലി വത്യാട്ടിനെ മാറ്റി തുഷാര്‍ വെളളാപ്പളളി തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു..

ബിജെപിയിലെ വമ്പന്മാരെത്തും

ബിജെപിയിലെ വമ്പന്മാരെത്തും

സ്മൃതി ഇറാനി അടക്കം ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമടക്കം രാഹുലിനെതിരെ പ്രചാരണം നടത്താന്‍ വയനാടന്‍ ചുരം കയറും. സ്മൃതി ഇറാനി ഈ മാസം 9നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുക. കേന്ദ്ര മന്ത്രി ആര്‍കെ സിംഗും സ്മൃതിക്കൊപ്പം സംസ്ഥാനത്തെത്തും.

സുഷമയും ഗഡ്കരിയും രാജ്നാഥ് സിംഗും

സുഷമയും ഗഡ്കരിയും രാജ്നാഥ് സിംഗും

11ന് സുഷമ സ്വരാജും 13ന് രാജ്‌നാഥ് സിംഗും, 13ന് നിതിന്‍ ഗഡ്കരിയും കേരളത്തിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനെത്തും. നിര്‍മ്മല സീതാരാമന്‍ 16നും പീയുഷ് ഗോയല്‍ 19നും മുഖാതാര്‍ അബ്ബാസ് നഖ്വി 20നും കേരളത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിയ്യതി തീരുമാനമായില്ല

തിയ്യതി തീരുമാനമായില്ല

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. 21ന് ആദിത്യനാഥ് എത്തുക. കര്‍ണാടകത്തിലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഈ മാസം എട്ടിനെത്തും. സ്മൃതി ഇറാനി 9ന് കേരളത്തിലെത്തുമെങ്കിലും വയനാട്ടിലേക്ക് എന്നാണ് പ്രചാരണത്തിന് എത്തുക എന്നത് തീരുമാനിച്ചിട്ടില്ല.

യോഗിയും യെദ്യൂരപ്പയും

യോഗിയും യെദ്യൂരപ്പയും

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. 21ന് ആദിത്യനാഥ് എത്തുക. കര്‍ണാടകത്തിലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഈ മാസം എട്ടിനെത്തും. സ്മൃതി ഇറാനി 9ന് കേരളത്തിലെത്തുമെങ്കിലും വയനാട്ടിലേക്ക് എന്നാണ് പ്രചാരണത്തിന് എത്തുക എന്നത് തീരുമാനിച്ചിട്ടില്ല.

രാഹുലിനൊപ്പം പ്രിയങ്കയും

രാഹുലിനൊപ്പം പ്രിയങ്കയും

ബിജെപി സ്മൃതി ഇറാനിയെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസ് പകരമിറക്കുന്നത് പ്രിയങ്ക ഗാന്ധിയെ ആണ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് പ്രിയങ്ക വയനാട്ടിലെത്തും. സോണിയ ഗാന്ധിയും എത്തിയേക്കുമെന്ന് സൂചനയുണ്ട്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുമ്പോഴും രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയുമുണ്ടായേക്കും.

മൂന്ന് തവണ തുടർച്ചയായ വിജയം

മൂന്ന് തവണ തുടർച്ചയായ വിജയം

വയനാട്ടിലും അമേഠിയിലും രാഹുൽ വിജയിക്കും എന്ന് തന്നെയാണ് കോൺഗ്രസിന്റെ വിശ്വാസം. 2004, 2009, 2014 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ വിജയിച്ച മണ്ഡലമാണ് അമേഠി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,07,903 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനിയെ അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിക്ക് 4,08,651 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സ്മൃതി ഇറാനിക്ക് 3,00,738 വോട്ടുകളാണ് ലഭിച്ചത്.

കണക്കുകളിൽ പ്രതീക്ഷ

കണക്കുകളിൽ പ്രതീക്ഷ

എന്നാൽ 2017ലെ തിരഞ്ഞെടുപ്പില്‍ അമേഠി കോണ്‍ഗ്രസിനെ കൈവിട്ടു. അമേഠിയിലെ ഒരു നിയമസഭാ മണ്ഡലം പോലും കോണ്‍ഗ്രസിന് സ്വന്തമാക്കാനായില്ല. നാല് മണ്ഡലങ്ങളിലും ജയിച്ച് കയറിയത് ബിജെപിയാണ്. ഒരു മണ്ഡലം എസ്പിയും നേടി. ബിജെപിയുടെ പ്രതീക്ഷ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ കണക്കുകളിലാണ്.

'വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പാകിസ്താൻ പതാക വീശി ആഘോഷം', വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ'വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പാകിസ്താൻ പതാക വീശി ആഘോഷം', വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Election 2019: Smriti Irani coming to campaign against Rahul Gandhi in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X