രാഹുൽ ഗാന്ധിയെ അകമഴിഞ്ഞ് പുകഴ്ത്തി സോണിയാ ഗാന്ധി, കോൺഗ്രസിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു!
ദില്ലി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മകനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സോണിയാ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശ്രമം ഇല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഓടി നടന്നുവെന്നും മോദിക്കെതിരെ ഭയമില്ലാതെ പാര്‍ട്ടിയെ നയിച്ചുവെന്നും സോണിയാ ഗാന്ധി പുകഴ്ത്തി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
കോണ്‍ഗ്രസ് പ്രസിഡണ്ട് എന്ന നിലയ്ക്ക് രാപ്പകലില്ലാതെ രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു.. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും അടക്കമുളള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് എത്തിച്ചുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡണ്ട് എന്ന നിലയ്ക്ക് രാജ്യത്തുളള കോടിക്കണക്കിന് വോട്ടര്‍മാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സ്നേഹവും ആദരവും പിടിച്ച് പറ്റാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. കര്‍ഷകര്‍ അടക്കമുളള രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ രാഹുലിന്റെ നേതൃത്വത്തിലൂടെ കോണ്‍ഗ്രസിന് സാധിച്ചുവെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ രാജിക്കാര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് തനിക്ക് വികാരഭരിതമായ സന്ദേശങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥതയ്ക്കും നന്ദി പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെ തുറന്ന് കാണിക്കാനായി. അതിനായി പണിയെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications