കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ അടിയറവ് പറഞ്ഞു, ഒടുവില്‍ സോണിയ കളത്തില്‍

ദില്ലി: എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ഇക്കുറി ലഭിക്കില്ല എന്നാണ് ഇതുവരെയുളള വിലയിരുത്തല്‍. തിരഞ്ഞെടുപ്പിലെ ആറാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ബിജെപിയും കോണ്‍ഗ്രസും 23ന് ശേഷം ഒപ്പം നിര്‍ത്തേണ്ടവരെ തേടി പരക്കംപാച്ചില്‍ ആരംഭിച്ച് കഴിഞ്ഞു.

ബിജെപി പക്ഷത്ത് അമിത് ഷാ നേരിട്ടാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രതിപക്ഷ ചേരിയില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് ഐക്യനീക്കങ്ങള്‍. എന്നാല്‍ പല ശ്രമങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ ഘട്ടത്തില്‍ എല്ലാം ശരിയാക്കാന്‍ സോണിയ ഗാന്ധി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

ഐക്യനീക്കങ്ങൾ പാളുന്നു

ഐക്യനീക്കങ്ങൾ പാളുന്നു

നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്ത് ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കാനുളള നീക്കം നടക്കുന്നത്. എന്നാല്‍ സ്ഥാപിത താല്‍പര്യങ്ങള്‍ ഈ ഐക്യനീക്കങ്ങളെ പല ഘട്ടത്തിലും പിന്നോട്ട് അടിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് ബിജെപി ചേരിക്ക് ആശ്വാസം.

മൂന്നാം ഫെഡറല്‍ മുന്നണി

മൂന്നാം ഫെഡറല്‍ മുന്നണി

പ്രതിപക്ഷത്ത് നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസിനെ ടിആര്‍എസ് അടക്കം പലര്‍ക്കും താല്‍പര്യം പോര. കോണ്‍ഗ്രസിനേയും ബിജെപിയേയും ഒഴിവാക്കി ഒരു മൂന്നാം ഫെഡറല്‍ മുന്നണിക്കാണ് കെ ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നത്. എന്നാല്‍ ആ ശ്രമവും വിജയിക്കുന്ന ലക്ഷണം കാണുന്നില്ല.

കടുംപിടിത്തം അയച്ച് മമത

കടുംപിടിത്തം അയച്ച് മമത

അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ചേരിയോട് അടുക്കാനുളള ശ്രമം കെസിആര്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്നും എന്നാല്‍ ഡ്രൈവര്‍ സീറ്റ് വിട്ട് കൊടുക്കാന്‍ സാധിക്കില്ല എന്നുമാണ് കെസിആറിന്റെ നിലപാട്. അതേസമയം പ്രധാനമന്ത്രക്കസേരയില്‍ നോട്ടമുണ്ടായിരുന്ന മമതയാകട്ടെ നിലപാട് അയച്ചിരിക്കുന്നു.

ഒരു കുടക്കീഴിൽ

ഒരു കുടക്കീഴിൽ

പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പല വഴിക്കുളള പ്രതിപക്ഷ കക്ഷികളെ എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് കോണ്‍ഗ്രസിനുളളത്.

സോണിയ കളത്തിൽ

സോണിയ കളത്തിൽ

ആ ഉത്തരവാദിത്തം യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിഎയ്ക്ക് ഉളളിലുളളതും പുറത്തുളളതുമായ ബിജെപി വിരുദ്ധ കക്ഷികളെ സമീപിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. സോണിയയുടെ ദൂതന്‍ എല്ലാവരിലേക്കും എത്തിയിട്ടുണ്ട്.

സോണിയയുടെ ദൂത്

സോണിയയുടെ ദൂത്

യുപിഎ സഖ്യകക്ഷികള്‍ അല്ലാത്ത ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ടിആര്‍എസ് അടക്കമുളള കക്ഷികള്‍ക്കാണ് സോണിയാ ഗാന്ധി നേരിട്ട് കത്ത് എഴുതിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഈ മാസം 23ാം തിയ്യതി യോഗം ചേരാനാണ് സോണിയാ ഗാന്ധി ക്ഷണിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

23ന് നിർണായക നീക്കം

23ന് നിർണായക നീക്കം

തിരഞ്ഞെടുപ്പ് ഫലം എന്താകും എന്നതിന് അനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് സോണിയ യോഗം വിളിച്ചിരിക്കുന്നത്. നിലവില്‍ യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ഒപ്പം നില്‍ക്കാത്ത കക്ഷികള്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കൊപ്പം പോകുന്നില്ല എന്ന് ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി സോണിയയുടെ കത്തിന് പിറകിലുണ്ട്.

പ്രതിപക്ഷ കക്ഷികളുടെ യോഗം

പ്രതിപക്ഷ കക്ഷികളുടെ യോഗം

ഫലം വരുന്നതിന് മുന്‍പ് ഈ മാസം 21ന് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പല കക്ഷികളും പിറകോട്ട് പോയിരിക്കുകയാണ്. മായാവതിയും മമത ബാനര്‍ജിയും അഖിലേഷും അടക്കമുളള നേതാക്കള്‍ ഫലം അറിഞ്ഞ ശേഷം മതി ചര്‍ച്ച എന്ന നിലപാടുകാരാണ്.

പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് 50,000 ഭൂരിപക്ഷം, പാലക്കാട് അട്ടിമറി ജയം.. ഡിസിസി കണക്കുകൾ ഇങ്ങനെ!

തിരഞ്ഞെടുപ്പിന് ശേഷം മായാവതി കോൺഗ്രസിന്റെ കാൽ വാരും! അഖിലേഷ് കോൺഗ്രസിനൊപ്പമെന്ന് വെളിപ്പെടുത്തൽതിരഞ്ഞെടുപ്പിന് ശേഷം മായാവതി കോൺഗ്രസിന്റെ കാൽ വാരും! അഖിലേഷ് കോൺഗ്രസിനൊപ്പമെന്ന് വെളിപ്പെടുത്തൽ

English summary
Lok Sabha Election 2019: Sonia Gandhi's attempts to reach out at-non-NDA parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X