കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലര്‍ച്ചെ മൂന്നിന് മന്ത്രി യോഗിയുടെ വീട്ടില്‍; രാജിക്കത്ത് കൈമാറാന്‍ ശ്രമം, നാടകീയ നീക്കങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് ബിജെപിക്ക് പ്രതിസന്ധി ഇരട്ടിയാകുന്നു. സഖ്യകക്ഷിയായ എസ്ബിഎസ്പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് എസ്ബിഎസ്പി കടുത്ത നിലപാടിലേക്ക് നീങ്ങിയത്.

Om

25 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എസ്ബിഎസ്പി നേതാവും യോഗി മന്ത്രിസഭയിലെ അംഗവുമായ ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞു. ഇദ്ദേഹം മന്ത്രി പദവി രാജിവെക്കുകയാണെന്നും അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രാജിക്കത്ത് കൈമാറാന്‍ യോഗിയുടെ വസതിയില്‍ എത്തി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഓം പ്രകാശ് രാജ്ബാര്‍ എത്തിയത്. എന്നാല്‍ മുഖ്യമന്ത്രി ഉറങ്ങുകയാണെന്ന് വിവരം ലഭിച്ചു. കുറച്ചുനേരം കാത്തിരുന്ന ശേഷം രാജ്ബാര്‍ തിരിച്ചുപോന്നു. ഈവേളയില്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരില്‍ നിന്ന് രാജിവെക്കുകയാണെന്ന് രാജ്ബാര്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല. തനിച്ച് മല്‍സരിക്കും. 25 സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. മൂന്ന് സീറ്റ് എസ്ബിഎസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഘോസി മണ്ഡലം മാത്രമാണ് അനുവദിച്ചത്. സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ബിജെപിയുടെ ചിഹ്നത്തില്‍ മല്‍സരിക്കാനാിയിരുന്നു യോഗി ആവശ്യപ്പെട്ടത്. ഇത് തങ്ങള്‍ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് രാജിവെക്കാനും തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാനും തീരുമാനിച്ചതെന്ന് ഓം പ്രകാശ് രാജ്ബാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതാഴ്ന്നു; ഒരുമാസത്തിനിടെ വന്‍ മാറ്റം, സിവോട്ടര്‍ വിവരങ്ങള്‍മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതാഴ്ന്നു; ഒരുമാസത്തിനിടെ വന്‍ മാറ്റം, സിവോട്ടര്‍ വിവരങ്ങള്‍

2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ ജയിച്ചിരുന്നു എസ്ബിഎസ്പി. യോഗി സര്‍ക്കാരില്‍ പിന്നാക്കക്ഷേമ മന്ത്രിയാണ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബാര്‍. രാജിക്കത്ത് നല്‍കുന്നതിന് യോഗിയോട് സമയം ചോദിച്ചിരുന്നെങ്കിലും യോഗി സമയം അനുവദിച്ചിട്ടില്ല. തുടര്‍ന്നാണ് പുലര്‍ച്ചെ വീട്ടിലെത്തിയത്. യോഗി ഉറങ്ങുകയാണെന്ന് വിവരം ലഭിച്ചതോടെ മടങ്ങുകയായിരുന്നു.

English summary
Turned Away at 3am by Yogi Adityanath, BJP's UP Ally Decides to Go it Alone in Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X