• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം, നിർണായക നീക്കങ്ങൾ, ബിജെപിക്ക് കനത്ത തിരിച്ചടി

Newest First Oldest First
8:14 PM, 27 Mar
കോൺഗ്രസിന് ആവശ്യമെങ്കിൽ താൻ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പാർട്ടിയെ സേവിക്കലാണ് താൽപ്പര്യമെന്നും അവർ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന വന്നിരിക്കുന്നത്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവ രെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.
5:00 PM, 27 Mar
തൃശൂരിൽ തുഷാർ വെളളാപ്പളളി എൻഡിഎ സ്ഥാനാർത്ഥി. വയനാട്ടിൽ പൈലി വാദ്യാട്ട് മത്സരിക്കും.
4:08 PM, 27 Mar
പാർട്ടി വിട്ടു ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു, ഉത്തർപ്രദേശിൽ ബിജെപി എംപി പാർട്ടി വിട്ടു, രാജിക്കത്ത് പാർട്ടി ഓഫീസിലെ കാവൽക്കാരന് കൈമാറി
4:05 PM, 27 Mar
പാർട്ടി വിട്ടു ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു, ഉത്തർപ്രദേശിൽ ബിജെപി എംപി പാർട്ടി വിട്ടു, രാജിക്കത്ത് പാർട്ടി ഓഫീസിലെ കാവൽക്കാരന് കൈമാറി
3:25 PM, 27 Mar
പി സി ജോർജിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എന്‍ഡിഎ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിള്ള
3:24 PM, 27 Mar
ആര്‍എസ്എസിന്‍റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിനാണ് ബിജെപിയുടെ വോട്ട് വേണ്ടതെന്നും മുല്ലപ്പള്ളി
2:18 PM, 27 Mar
ബോളിവുഡ് നടി ഊർമിള മണ്ടോത്കർ കോൺഗ്രസിൽ ചേർന്നു
2:17 PM, 27 Mar
പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമതാ ബാനർജിയ്ക്ക് വിജയാശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ബം​ഗാളിലുള്ള മമതയുടെ ഓഫീസിലെത്തിയാണ് താരം ആശംസകൾ നേർന്നത്.
2:17 PM, 27 Mar
തിരൂര്‍ മലയാള സർവകലാശാലയിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനി എൻഡിഎ സ്ഥാനാർത്ഥി പ്രൊഫസര്‍ വി ടി രമയെ അധ്യാപകൻ അപമാനിച്ചെന്ന് പരാതി.
12:51 PM, 27 Mar
ബിഡിജെഎസ് വിടുന്നു
അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളിൽ പാര്‍ട്ടി നിലപാടിൽ പ്രതിഷേധിച്ചതാണ് നടപടി
12:50 PM, 27 Mar
ഒരു സീറ്റിൽ മാത്രം
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും മാത്രം മത്സരിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഇംതിയാസ് ജലീലാണ് ഔറംഗാബാദിലെ സ്ഥാനാർത്ഥി
11:39 AM, 27 Mar
ഒവൈസി
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും മാത്രം മത്സരിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഇംതിയാസ് ജലീലാണ് ഔറംഗാബാദിലെ സ്ഥാനാർത്ഥി
11:36 AM, 27 Mar
ബിജെപിയിലേക്ക്
ഭോജ്പൂരി ഗായകനും നടനുമായ ദിനേശ് ലാൽ യാദവ് ബിജെപിയിൽ ചേർന്നു.
9:09 AM, 27 Mar
രാജിവെച്ചു
ഒറീസ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുബാസ് ചൗഹാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മറ്റൊരു സംസ്ഥാന ഉപാദ്ധ്യക്ഷനായ രാജ്കിഷോര്‍ ദാസ് പാര്‍ട്ടി വിട്ട് ഒരു ദിവസം കഴിയുമ്പോഴാണ് സുബാസ് ചൗഹാന്റെ രാജി.
9:09 AM, 27 Mar
പ്രിയങ്കയെ പരിഹസിച്ച് കേന്ദ്രമന്ത്രി. ഇന്ദിരയുടെ മൂക്കുള്ളതുകൊണ്ട് മാത്രം ഭരണം കിട്ടില്ലെന്ന് ഉറപ്പില്ലെന്നായിരുന്നു മാന്‍സുഖ് മാണ്ഡവ്യയുടെ പ്രസംഗം. മുത്തശ്ശിയുടെ മൂക്കുള്ളവർക്ക് അധികാരത്തിലേറാൻ കഴിഞ്ഞിരുന്നെങ്കിൽ ചൈനയിലെ എല്ലാ വീട്ടിലും പ്രസിഡന്റുമാർ ഉണ്ടായേനെയെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
9:08 AM, 27 Mar
മുൻ കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഭാര്യയെ ഒഴിവാക്കി യുമോർച്ചാ നേതാവ് തേജസ്വി സൂര്യയെ ബെംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപി പ്രവർത്തകർക്ക് കടുത്ത അതൃപ്തി. മുതിർന്ന നേതാക്കൾ പത്രിക സമര‍പ്പണത്തിൽ നിന്നു വിട്ടുനിന്നു.
9:08 AM, 27 Mar
കേരളത്തിൽ വയനാട്, വടകര സീറ്റുകളിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വടകരയിൽ കെ മുരളീധരൻ പ്രചാരണവുമായി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന വാർത്തകൾ വന്നതോടെ വയനാട്ടിൽ ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പ്രശസ്ത ബോളിവുഡ് നടി ഊർമിള മദോഡ‍്കർ കോൺഗ്രസിൽ ചേർന്നു. ഊർമിള തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സൂചന. പ്രശ്സ്ത ഭോജ്പൂരി നടനും ഗായകനുമായ ദിനേശ് ലാൽ യാദവ് ബിജെപിയിൽ ചേർന്നു.

അതേ സമയം സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് ബിജെപി എംപി അൻഷൂൽ പാർട്ടി വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി.

cmsvideo
  വയനാട് സീറ്റിനെ കുറിച്ച് മിണ്ടാട്ടമില്ലാതെ രാഹുൽ | Oneindia Malayalam

  lok

  English summary
  lok sabha election 2019, union minister mocks priyanka, live updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X