• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടാം പ്രകടനപത്രികയുമായി കോണ്‍ഗ്രസ്; ഇത് പ്രിയങ്ക വക, ബിജെപിക്കും മഹാസഖ്യത്തിനും നെഞ്ചിടിപ്പ്

cmsvideo
  രണ്ടാം പ്രകടനപത്രികയുമായി കോണ്‍ഗ്രസ് | #PriyankaGandhi | Oneindia Malayalam

  ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കഴിഞ്ഞാഴ്ച ദേശീയ നേതാക്കള്‍ പുറത്തിറക്കിയിരുന്നു. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും വിദ്യാര്‍ഥികള്‍ക്കും ഒട്ടേറെ പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതായിരുന്നു രാഹുല്‍ ഗാന്ധി പുറത്തിറക്കിയ മാനിഫെസ്റ്റോ.

  എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം മറ്റൊന്നാണ്. കോണ്‍ഗ്രസ് മറ്റൊരു പ്രകടന പത്രിക പുറത്തിറക്കാന്‍ പോകുന്നു. പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പത്രിക പുറത്തിറക്കുന്നത്. ഇത് ദേശീയ തലത്തിലുള്ളതല്ല. പകരം ഉത്തര്‍ പ്രദേശിന് മാത്രമായിട്ടുള്ളതാണ്. പ്രിയങ്കയുടെ നീക്കം ബിജെപിയും മഹാസഖ്യവും ആശങ്കയോടെയാണ് കാണുന്നത്....

   ഒട്ടേറെ വ്യത്യസ്തമുള്ളതാണ്

  ഒട്ടേറെ വ്യത്യസ്തമുള്ളതാണ്

  ഉത്തര്‍ പ്രദേശ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തമുള്ളതാണ് എന്നാണ് പ്രിയങ്കയുടെ നിലപാട്. വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന യുപി ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനവുമാണ്. ഈ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകും പുതിയ പ്രകടന പത്രിക.

  പുതിയ വാഗ്ദാനങ്ങള്‍

  പുതിയ വാഗ്ദാനങ്ങള്‍

  കിഴക്കന്‍ യുപിയുടെ പാര്‍ട്ടി ചുമതലയുള്ള കോണ്‍ഗ്രസ് നേതാവാണ് പ്രിയങ്കാ ഗാന്ധി. യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രതാപം തിരിച്ചുപിടിക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് പുതിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രകടന പത്രിക പുറത്തിറക്കുന്നത്.

  സാധ്യതാ വാഗ്ദാനങ്ങള്‍

  സാധ്യതാ വാഗ്ദാനങ്ങള്‍

  വാര്‍ധക്യ പെന്‍ഷന്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള ആശ്വാസം, ആശാ ജോലിക്കാര്‍, പോലീസ് റിക്രൂട്ട്‌മെന്റ്, മദ്രസകളുടെ ആധുനിക വല്‍ക്കരണം, കര്‍ഷകര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയാലും പ്രിയങ്ക മുന്‍കൈയ്യെടുത്ത് പ്രഖ്യാപിക്കുന്ന പ്രകടന പത്രിക.

  പ്രത്യേക നിര്‍ദേശം

  പ്രത്യേക നിര്‍ദേശം

  കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അജയ് കുമാര്‍ ലല്ലുവിനാണ് പ്രകടന പത്രിക തയ്യാറാക്കുന്ന സംഘത്തിന്റെ ചുമതല പ്രിയങ്ക നല്‍കിയിരിക്കുന്നത്. ഇവര്‍ പ്രിയങ്കാ ഗാന്ധിയുമായി സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാ വിഭാഗത്തിന്റെയും വിഷയങ്ങള്‍ പരിഗണിക്കണമെന്ന പ്രിയങ്ക നിര്‍ദേശിച്ചു.

  ലക്ഷ്യം കര്‍ഷകരെയും മുസ്ലിംകളെയും

  ലക്ഷ്യം കര്‍ഷകരെയും മുസ്ലിംകളെയും

  ദേശീയതലത്തില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയ്ക്ക് പുറമെ പ്രത്യേകമായ പ്രഖ്യാപനങ്ങള്‍ യുപിയിലുണ്ടാകും. കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള പ്രഖ്യാപനങ്ങളാകും പ്രധാനമായും. കൂടാതെ മുസ്ലിംകള്‍ക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

  പ്രധാന വോട്ട് ബാങ്ക്

  പ്രധാന വോട്ട് ബാങ്ക്

  യുപിയിലെ പ്രധാന വോട്ട് ബാങ്കാണ് മുസ്ലിംകളും കര്‍ഷകരും. ഉന്നത ജാതിക്കാരില്‍ ഒരുവിഭാഗം നേരത്തെ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരാണ്. ഈ വോട്ടുകള്‍ തന്നെയാണ് ബിജെപിയും ലക്ഷ്യമിടുന്നത്. ഉന്നത ജാതിയില്‍പ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങളും പ്രകടന പത്രികയില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

   മഹാസഖ്യത്തിനും ആശങ്ക

  മഹാസഖ്യത്തിനും ആശങ്ക

  മുസ്ലിംകളും ദളിതരും യാദവരുമാണ് മഹാസഖ്യത്തിന്റെ വോട്ട് ബാങ്ക്. ഇതില്‍ ഇളക്കം തട്ടിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ചില മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് പ്രിയങ്കയുടെ ശ്രമഫലമായിട്ടാണ്.

   നീല പതാക വ്യത്യസ്തം

  നീല പതാക വ്യത്യസ്തം

  അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയുമുണ്ടായിരുന്നു. രാഹുലിന്റെ ചിത്രമുള്ള നീല പതാകയും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. ഈ നീക്കത്തിന് പിന്നില്‍ ദളിതരെ കൂടെ നിര്‍ത്താനുള്ള പ്രിയങ്കയുടെ തന്ത്രമാണെന്നാണ് റിപ്പോര്‍ട്ട്.

  ദളിതരെ കൂടെ നിര്‍ത്താന്‍

  ദളിതരെ കൂടെ നിര്‍ത്താന്‍

  കോണ്‍ഗ്രസ് പ്രചാരണത്തിന് നീല പതാക ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ദളിത് സമൂഹത്തിന്റെ പരിപാടികളിലാണ് നീല പതാക കാണാറുള്ളത്. മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുടെ പതാക നീല നിറത്തിലുള്ളതാണ്. കൂടാതെ ഒട്ടേറെ ദളിത് സംഘടനകള്‍ക്കും നീല നിറത്തിലുള്ള പതാക യുപിയിലുണ്ട്.

  പിന്തുണ വര്‍ധിക്കുന്നു

  പിന്തുണ വര്‍ധിക്കുന്നു

  യുപിയിലെ പ്രമുഖ ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദ് സഹാറന്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മായാവതിയുടെ നിലപാടിനോടുള്ള പ്രതിഷേധമായിട്ടാണ് ആസാദ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്.

  ആശുപത്രി സന്ദര്‍ശനം

  ആശുപത്രി സന്ദര്‍ശനം

  ചന്ദ്രശേഖര്‍ ആസാദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ വേളയില്‍ പ്രിയങ്ക നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ആസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന ആശുപത്രിയിലേക്ക് മാറ്റി. രാത്രിയാണ് പ്രിയങ്കയും കോണ്‍ഗ്രസ് നേതാക്കളും ആസാദിനെ കാണാനെത്തിയത്. രാഷ്ട്രീയം കാണേണ്ടതില്ല എന്നാണ് അന്ന് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.

  മോദിയെ ഇനി സഹിക്കില്ല; കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥര്‍!! സമ്മര്‍ദ്ദം, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

  കൂടുതല്‍ ഉത്തര്‍ പ്രദേശ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

  English summary
  UP Congress To Bring Out Supplementary Poll Manifesto
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X