Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിറ്റുകളുടെ നായിക കോണ്‍ഗ്രസില്‍; സ്വീകരിക്കാന്‍ രാഹുല്‍ നേരിട്ടെത്തി, മഹാരാഷ്ട്രയില്‍ കളിമാറും

Recommended Video

cmsvideo
    നടി ഊര്‍മിള കോണ്‍ഗ്രസില്‍ ചേർന്നു | Oneindia Malayalam

    മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കരുത്തായി സൂപ്പര്‍സ്റ്റാര്‍ നായികയും. നടി ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. 90കളിലെ ബോളിവുഡ് സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന നായികയാണ് ഊര്‍മിള. ഇവരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയതും ശ്രദ്ധേയമായി.

    മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മല്‍സരിക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുകയും ഒട്ടേറെ നേതാക്കള്‍ രാജിക്കൊരുങ്ങുകയും ചെയ്തുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഊര്‍മിളയുടെ രംഗപ്രവേശം. ഇത് കോണ്‍ഗ്രസിന് കരുത്ത് വര്‍ധിപ്പിക്കുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു....

    കോണ്‍ഗ്രസ് ആസ്ഥാനത്ത്

    കോണ്‍ഗ്രസ് ആസ്ഥാനത്ത്

    ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം എടുത്തത്. തിരക്കുകള്‍ ഒഴിവാക്കി ഊര്‍മിളയെ സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധിയും എത്തി. മുംബൈ നോര്‍ത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ഊര്‍മിള മല്‍സരിക്കുമെന്നാണ് സൂചന.

    പ്രവര്‍ത്തകര്‍ക്ക് ആവേശം

    പ്രവര്‍ത്തകര്‍ക്ക് ആവേശം

    ബിജെപിയും ബോളിവുഡ് താരങ്ങളെ രംഗത്തിറക്കുന്ന വേളയിലാണ് ഊര്‍മിളയുടെ രംഗപ്രവേശം. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്ന് ദില്ലിയിലെ നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം വിഷയത്തില്‍ പ്രതികരിച്ചില്ല.

     പ്രതികരിക്കാതെ മഹാരാഷ്ട്ര നേതാക്കള്‍

    പ്രതികരിക്കാതെ മഹാരാഷ്ട്ര നേതാക്കള്‍

    മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രമല്ല, മറ്റു പ്രമുഖരും പ്രതികരിക്കാന്‍ വിസമ്മതിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവോ ഊര്‍മിളയുടെ കുടുംബമോ മാധ്യമങ്ങളോട് വിഷയത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രതികരിക്കുന്നില്ല എന്നാണ് പലരും പറഞ്ഞത്.

    ഏപ്രില്‍ 29നാണ് വോട്ടെടുപ്പ്

    ഏപ്രില്‍ 29നാണ് വോട്ടെടുപ്പ്

    മുംബൈയിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 29നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ നാലാംഘട്ട വോട്ടെടുപ്പിലാണ് മുംബൈ പോളിങ് ബൂത്തിലെത്തുക. ഈ ഘട്ടത്തില്‍ മുംബൈയ്ക്ക് പുറത്തുള്ള 17 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

    ബിജെപിയുടെ ശക്തികേന്ദ്രം

    ബിജെപിയുടെ ശക്തികേന്ദ്രം

    മുംബൈ നോര്‍ത്ത് മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന മണ്ഡലമാണ്. ബിജെപിയുടെ സിറ്റിങ് എംപി ഗോപാല്‍ ഷെട്ടി തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. ഊര്‍മിളയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയാല്‍ ഷെട്ടിയെ ആകും നേരിടേണ്ടിവരിക.

    ഏഴാം വയസില്‍ തുടങ്ങി

    ഏഴാം വയസില്‍ തുടങ്ങി

    ഏഴാം വയസില്‍ സിനിമാ മേഖലിയല്‍ സാന്നിധ്യമറിയിച്ച നടിയാണ് ഊര്‍മിള. 1981ല്‍ പുറത്തിറങ്ങിയ കലയുഗ് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ പ്രധാന വേഷം ചെയ്തത്. മസൂമിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായികാ വേഷങ്ങളിലേക്ക് മാറി.

    രംഗീലയിലെ നായിക

    രംഗീലയിലെ നായിക

    രംഗീല എന്ന സിനിമയിലൂടെ അവര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 90കളില്‍ ഒട്ടേറെ ഹിറ്റ് സിനിമകളിലെ നായികയായിരുന്നു ഊര്‍മിള. ബോളിവുഡിന് പുറമെ മറാത്തിയിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും വേഷമിട്ടിട്ടുണ്ട ഊര്‍മിള. അവരുടെ പ്രവേശം കോണ്‍ഗ്രസിന് കരുത്ത് പകരുമെന്നാണ് ദില്ലിയിലെ നേതാക്കള്‍ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+