എതിരാളികളെ നിഷ്പ്രഭമാക്കി നരേന്ദ്ര മോദി; വാരാണാസിയില്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു
ലക്നൗ: വാരാണാസിയില്‍ രണ്ടാംതവണയും എതിരാളികളെ നിഷ്പ്രഭമാക്കി നരേന്ദ്ര മോദിയുടെ പടയോട്ടം. വോട്ടെണ്ണല്‍ ആദ്യ നാല് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിലെ അജയ് റായിക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് നരേന്ദ്രമോദിക്ക് വാരണാസിയിലെ ജനങ്ങള്‍ നല്‍കുന്നത്.
ലീഡ് നില ഈ നിലയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നരേന്ദ്ര മോദിക്ക് വാരണാസിയില്‍ ലഭിച്ചേക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
2014 ല്‍ 581022 വോട്ടുകള്‍ നരേന്ദ്ര മോദി നേടിയപ്പോള്‍ 209238 വോട്ടുകള്‍ കരസ്ഥമാക്കിയ അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്.

അജയ് റായിക്ക് നേടാന്‍ കഴിഞ്ഞത് 75614 വോട്ടുകള്‍ മാത്രമായിരുന്നു. എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന തേജ് ബഹദൂറിന്‍റെ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്ന് ആദ്യം നിര്‍ത്തിയ ശാലിനി യാദവിനെ തന്നെയായിരുന്നു മുന്നണി മത്സരിപ്പിച്ചിരുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന അപ്നാദള്‍ വാരണാസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കിലും അതൊന്നും മോദിയുടെ മുന്നേറ്റത്തെ ബാധിച്ചില്ലെന്ന സ്ഥിതിയിലേക്കാണ് വാരണാസിയിലെ ലീഡ് ഉയരുന്നത്.












Click it and Unblock the Notifications