കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയും

Google Oneindia Malayalam News

ഹൈദരാബാദ്: പ്രശസ്ത സിനിമാ താരം അലി രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ജഗന്‍മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ അദ്ദേഹം അംഗത്വമെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിങ് തിയ്യതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അലിയുടെ രാഷ്ട്രീയ പ്രവേശം.

സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഏറെ വളക്കൂറുള്ള രാഷ്ട്രീയ മണ്ണാണ് ആന്ധ്ര. അലി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമായി. ജഗന്‍ മോഹനെ നേരിട്ട് കണ്ടാണ് അലി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. ആന്ധ്രയില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധ്യത കല്‍പ്പിക്കുന്ന പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്....

 അലി രാഷ്ട്രീയത്തില്‍

അലി രാഷ്ട്രീയത്തില്‍

അലി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുമായിരുന്നു പ്രചാരണം. ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട വേളയില്‍ തന്നെ ജഗന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ അലി ജഗന്റെ ലോട്ടസ് പോണ്ട് വസിതിയില്‍ നേരിട്ടെത്തി.

രണ്ടു തിരഞ്ഞെടുപ്പുകള്‍

രണ്ടു തിരഞ്ഞെടുപ്പുകള്‍

ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടെന്ന് അലി പറഞ്ഞു. ലോക്‌സഭയിലേക്കാണോ അതോ നിയമസഭയിലേക്കാണോ അദ്ദേഹം മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് എന്ന് വ്യക്തമല്ല.

 അലിയുടെ വാക്കുകള്‍

അലിയുടെ വാക്കുകള്‍

വൈഎസ്ആര്‍ കോണ്‍ഗ്രസ് ചേരുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിലുണ്ടാകും. ആന്ധ്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ജഗന്‍ മുഖ്യമന്ത്രിയാകണം എന്നാണ്. താന്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നു. വിജയവാഡയോ രാജാമുണ്ട്രിയോ ലഭിച്ചാല്‍ മല്‍സരിക്കും- അലി പറഞ്ഞു.

ടിഡിപി നേതാവുമായി ചര്‍ച്ച

ടിഡിപി നേതാവുമായി ചര്‍ച്ച

അലി ടിഡിപിയില്‍ ചേരുമെന്നും ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായി അലി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഈ പ്രചാരണം കൊഴുത്തത്. എന്നാല്‍ ഒടുവില്‍ അലി വൈഎസ്ആര്‍ കോണ്‍ഗ്രസിലാണ് അംഗത്വമെടുത്തത്.

യാതൊരു ഉറപ്പും കിട്ടിയില്ല

യാതൊരു ഉറപ്പും കിട്ടിയില്ല

ടിഡിപിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് അലി മാധ്യമങ്ങളോട് സൂചിപ്പിച്ചു. ടിഡിപിയില്‍ നിന്ന് തനിക്ക് യാതൊരു ഉറപ്പും കിട്ടിയില്ല. അതാണ് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ടാമത്തെ സിനിമാ താരം

രണ്ടാമത്തെ സിനിമാ താരം

അടുത്തിടെയായി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്ന രണ്ടാമത്തെ സിനിമാ താരമാണ് അലി. തെലുങ്ക് സിനമാ താരവും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.

ഏറെ ജനകീയനായ നേതാവ്

ഏറെ ജനകീയനായ നേതാവ്

ആന്ധ്രയില്‍ ഏറെ ജനകീയനായ നേതാവാണ് ജഗന്‍ മോഹന്‍ റെഡ്ഡി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വൈഎസ്‌രാജശേഖര റെഡ്ഡിയുടെ മകനാണ് ഇദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങിയാണ് ജഗന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്.

 ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ആന്ധ്രയില്‍ നേര്‍ക്കുനേര്‍ പോരാടുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലാത്ത സാഹചര്യമാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.

 ടിഡിപി സഖ്യം

ടിഡിപി സഖ്യം

ടിഡിപി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് കാരണം എത്രത്തോളം വിജയമുണ്ടാകുമെന്ന് വ്യക്തമല്ല. ജഗനെ കോണ്‍ഗ്രസിനൊപ്പം ചേര്‍ക്കണമെന്നാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും ആഗ്രഹം.

ബിജെപിയും ശ്രമിക്കുന്നു

ബിജെപിയും ശ്രമിക്കുന്നു

ജഗനെ കൂടെ നിര്‍ത്താന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജഗന്‍ തനിച്ച് ജനവിധി തേടാനാണ് സാധ്യത. അടുത്തിടെ അദ്ദേഹം നടത്തിയ സംസ്ഥാന യാത്രയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആന്ധ്രയിലും തെലങ്കാനയിലും ഒറ്റഘട്ടമായി ഏപ്രില്‍ 11നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പമുണ്ടാകും.

 ടിഡിപിയെ തോല്‍പ്പിക്കും

ടിഡിപിയെ തോല്‍പ്പിക്കും

തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടിയിരുന്നത്. എന്നാല്‍ രാഷ്ട്രീയമായി അനുകൂല സാഹചര്യം മുന്‍കൂട്ടി കണ്ട ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുപ്പിന് കളമൊരുക്കി വന്‍ വിജയം നേടുകയും ചെയ്തു. ടിഡിപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് ടിആര്‍എസിന്റെ പ്രഖ്യാപനം.

യുപിയില്‍ പുതിയ തന്ത്രവുമായി ബിജെപി; 72 നേതാക്കള്‍ക്ക് മന്ത്രിപദവി!! സഖ്യം ഉറപ്പിച്ച് വേറിട്ട നീക്കംയുപിയില്‍ പുതിയ തന്ത്രവുമായി ബിജെപി; 72 നേതാക്കള്‍ക്ക് മന്ത്രിപദവി!! സഖ്യം ഉറപ്പിച്ച് വേറിട്ട നീക്കം

കോണ്‍ഗ്രസ് നീങ്ങുന്നത് ഒന്നാം യുപിഎ വഴിയില്‍; 9 സംസ്ഥാനങ്ങള്‍ നിര്‍ണായകം, ഗോദയില്‍ വമ്പന്‍മാര്‍!!കോണ്‍ഗ്രസ് നീങ്ങുന്നത് ഒന്നാം യുപിഎ വഴിയില്‍; 9 സംസ്ഥാനങ്ങള്‍ നിര്‍ണായകം, ഗോദയില്‍ വമ്പന്‍മാര്‍!!

English summary
Lok Sabha Elections 2019: Veteran Telugu Comedian, Actor Ali, actress jayasudha Joins YSRCP; Says 'Willing to Contest From Vijayawada, Rajahmundry'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X