കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ത്തൂ...!! എന്റെ പ്രവര്‍ത്തകരെ തല്ലരുത്... പോലീസുകാരോട് പൊട്ടിത്തെറിച്ച് രാഹുല്‍, വീഡിയോ വൈറല്‍

Google Oneindia Malayalam News

ഹൈദരാബാദ്: ജനഹൃദയങ്ങള്‍ കൈയ്യിലെടുത്ത് പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്. പോലീസിനെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഉച്ചത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം തെലങ്കാനയിലെ ഹുസുര്‍ഗനറില്‍ നടന്ന പൊതുപരിപാടിയിലാണ് സംഭവം. വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്ന രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ കല്‍പ്പറ്റയില്‍ എത്തുകയും ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യുന്ന വേളയിലാണ് തെലങ്കാനയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

വീഡിയോ പ്രചരിച്ചതോടെ

വീഡിയോ പ്രചരിച്ചതോടെ

രാഹുല്‍ ഗാന്ധിയുടെ വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ മിക്കയാളുകളും അഭിനന്ദനം അറിയിക്കുകയാണ്. സുരക്ഷാ നിര്‍ദേശങ്ങള്‍ ല ംഘിച്ചാണ് രാഹുല്‍ തന്നെ കാണാന്‍ വന്നവരുടെ അടുത്തേക്ക് പെട്ടെന്ന് നീങ്ങിയത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരെയും ആശ്ചര്യപ്പെടുത്തി.

ഹൊസുര്‍നഗറില്‍ സംഭവിച്ചത്

ഹൊസുര്‍നഗറില്‍ സംഭവിച്ചത്

തെലങ്കാനയിലെ ഹൊസുര്‍നഗറിലായിരുന്നു പൊതുപരിപാടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഏറെ നേരമായി കാണാന്‍ കാത്തുനിന്ന ജനക്കൂട്ടത്തിന് അടുത്തേക്ക് രാഹുല്‍ എത്തിയതോടെ ജനം ഇളകിമറിയുകയായിരുന്നു.

 ആര്‍പ്പുംവിളിയുമായി ഓടി അടുത്തു

ആര്‍പ്പുംവിളിയുമായി ഓടി അടുത്തു

എന്നാല്‍ രാഹുലിനെ കണ്ട ഉടനെ ജനക്കൂട്ടം ആര്‍പ്പുംവിളിയുമായി ഓടി അടുത്തു. ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് ഇടപെട്ടു. കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന് ഭയന്ന പോലീസ് ലാത്തിവീശി. എന്നാല്‍ ഈ വേളയില്‍ രാഹുല്‍ ഇടപെട്ടു.

നിര്‍ത്തൂ... തല്ലരുത്

നിര്‍ത്തൂ... തല്ലരുത്

പോലീസിനോട് നിര്‍ത്തൂ എന്ന് അദ്ദേഹം ഉറക്കെ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ തല്ലരുത് എന്നും രാഹുല്‍ പറഞ്ഞു. ശേഷം പെട്ടെന്ന് പ്രവര്‍ത്തകരുടെ അടുത്തേക്ക് രാഹുല്‍ ചെല്ലുകയായിരുന്നു. ഇതോടെ പോലീസും കുഴങ്ങി.

എന്തു ചെയ്യുമെന്നറിയാതെ

എന്തു ചെയ്യുമെന്നറിയാതെ

രാഹുലിന്റെ നിര്‍ദേശം കേട്ട് പിന്‍മാറിയ പോലീസ് ഇനി എന്തു ചെയ്യുമെന്നറിയാതെ അന്ധാളിച്ചുനിന്നു. എന്നാല്‍ രാഹുല്‍ അടുത്തേക്ക് വരുന്നത് കണ്ട് ജനക്കൂട്ടം ഓടിയടുത്തു. എല്ലാവരും രാഹുലിന്റെ കൈ പിടിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും പ്രത്യേക സുരക്ഷാ വിഭാഗം രാഹുലിനെ വളഞ്ഞു.

 ദിവസങ്ങള്‍ മാത്രം ബാക്കി

ദിവസങ്ങള്‍ മാത്രം ബാക്കി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ം മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുല്‍ തെലങ്കാനയില്‍ എത്തിയത്. സംസ്ഥാനത്ത് മൂന്ന് റാലികളില്‍ അദ്ദേഹം പങ്കെടുത്തു. സഹീറാബാദ്, വനപര്‍ഥി, ഹുസുര്‍നഗര്‍ എന്നിവിടങ്ങളിലായിരുന്നു റാലികള്‍.

കോണ്‍ഗ്രസ് സ്വാധീനം

കോണ്‍ഗ്രസ് സ്വാധീനം

സഹീറാബാദിലേക്ക് പോകുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും സ്ഥാനാര്‍ഥികളെയും കണ്ടു. സംസ്ഥാനത്ത് സ്വീകരിക്കുന്ന രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസിന് സ്വാധീനം കുറവുള്ള സംസ്ഥാനമാണ് തെലങ്കാന.

 രാഹുലിന്റെ പ്രഖ്യാപനം

രാഹുലിന്റെ പ്രഖ്യാപനം

യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാനും സംരഭങ്ങള്‍ ആരംഭിക്കാനുമുള്ള അവസരങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. യുവാക്കള്‍ക്ക് ബിസിനസ് തുടങ്ങുന്നതിന് ആദ്യ മൂന്ന് വര്‍ഷം ഇളവുകള്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

ആറ് ശതമാനം വിദ്യാഭ്യാസത്തിന്

ആറ് ശതമാനം വിദ്യാഭ്യാസത്തിന്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പിന്തുണയ്ക്കുന്ന വ്യക്തിയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നും രാഹുല്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു.

 മോദിയുടെ കളിപ്പാവ

മോദിയുടെ കളിപ്പാവ

മോദിയുടെ കളിപ്പാവയാണ് ചന്ദ്രശേഖര റാവു. റാഫേല്‍ അഴിമതി വിവാദം എപ്പോഴെങ്കിലും അദ്ദേഹം സംസാരിച്ചിട്ടുണ്ടോ? രാജ്യത്തിന്റെ കവല്‍ക്കാരന്‍ കള്ളനാണെന്ന് പറയാന്‍ അദ്ദേഹം ധൈര്യം കാണിച്ചിട്ടുണ്ടോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

 പ്രതിസന്ധി നേരിടുന്നു

പ്രതിസന്ധി നേരിടുന്നു

ടിആര്‍എസ്, ബിജെപി എന്നിവര്‍ക്ക് വോട്ട് ചെയ്ത് സമ്മതിദാന അവകാശം പാഴാക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 19 അംഗങ്ങള്‍ ജയിച്ചിരുന്നു. എന്നാല്‍ 10 പേര്‍ രാജിവെച്ച് ടിആര്‍എസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.

 തെലങ്കാനയുടെ ചിത്രം

തെലങ്കാനയുടെ ചിത്രം

തെലങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഏഴ് ഘട്ടങ്ങളായിട്ടാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ 11ന് തുടങ്ങി മെയ് 19ന് അവസാനിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍. ഏപ്രില്‍ 11നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ഫലം മെയ് 23നാണ് വരിക.

കര്‍ണാടകയില്‍ കണക്കുകള്‍ തിരിച്ചിട്ട് കോണ്‍ഗ്രസ് തൂത്തുവാരും!! താമര വാടുമെന്ന് പുതിയ സര്‍വ്വെകര്‍ണാടകയില്‍ കണക്കുകള്‍ തിരിച്ചിട്ട് കോണ്‍ഗ്രസ് തൂത്തുവാരും!! താമര വാടുമെന്ന് പുതിയ സര്‍വ്വെ

കൂടുതല്‍ തെലങ്കാന വാര്‍ത്തകള്‍ വായിക്കാന്‍

English summary
'Stop!': Rahul Gandhi shouts, asks police not to charge baton on supporters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X