കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കാവൽക്കാരുടെ ഗ്രാമം.. ഇവിടേക്ക് പ്രവേശനമില്ല.. രാഹുൽ ഗാന്ധിയെ വിലക്കി വാരണാസിയിലെ ഒരു ഗ്രാമം!

Google Oneindia Malayalam News

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉത്തര്‍ പ്രേദശിലെ ബിജെപിയുടെ കോട്ടയാണ്. ഇത്തവണയും നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തില്‍ വാരണാസിയില്‍ നിന്ന് ജയിക്കും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. മോദിയെ വീഴ്ത്താന്‍ മറുപക്ഷത്ത് കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയുമുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ഇത്തവണ പരമാവധി സീറ്റുകള്‍ക്ക് കിണഞ്ഞ് പരിശ്രമിക്കുകയാണ് കോണ്‍ഗ്രസ്.

അയ്യോ സാറേ തൃശൂർ എടുക്കല്ലേ സാറേ.. സുരേഷ് ഗോപിയെ ട്രോളുന്ന ഫോൺ സംഭാഷണം വൈറൽ!അയ്യോ സാറേ തൃശൂർ എടുക്കല്ലേ സാറേ.. സുരേഷ് ഗോപിയെ ട്രോളുന്ന ഫോൺ സംഭാഷണം വൈറൽ!

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് മോദിയുടെ മണ്ഡലത്തിലെ ഒരു ഗ്രാമം എന്നാണ് റിപ്പോര്‍ട്ടുകള്‍. വാരണാസിയിലെ കരാഡിയ എന്ന ഗ്രാമത്തിലാണ് രാഹുല്‍ ഗാന്ധിക്ക് പ്രവേശമില്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

bjp

റാഫേല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിക്കെതിരെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാണ് രാഹുല്‍ ഗാന്ധിയെ ഈ ഗ്രാമത്തിന്റെ ശത്രുവാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കാവല്‍ക്കാരുടെ നാടാണ് ഇവിടേക്ക് പ്രവേശനമില്ല എന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രചരിക്കുന്ന പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

ബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ, 23ന് ശേഷം വൻ ട്വിസ്റ്റ്! മായാവതിയേയും ജഗനേയും നോട്ടംബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ, 23ന് ശേഷം വൻ ട്വിസ്റ്റ്! മായാവതിയേയും ജഗനേയും നോട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ഗ്രാമമാണ് കരാഡിയ എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ അവകാശ വാദം. ഉത്തര്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ് ഒരു ഗ്രാമമാകട്ടെ അദ്ദേഹത്തിന്റെ വരവ് കാത്തിരിക്കുകയാണ്. അമേഠിയിലെ ഒരു പിന്നോക്ക ഗ്രാമമായ ജഗദീഷ്പുര്‍ അഞ്ച് വര്‍ഷം മുന്‍പാണ് എംപിയായ രാഹുല്‍ ഗാന്ധി ദത്തെടുത്തത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ഈ ഗ്രാമത്തെ ദത്തെടുത്തത്. എന്നാല്‍ അതിന് ശേഷം ആ ഭാഗത്തേക്ക് അദ്ദേഹം തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് ആരോപണം. രാഹുലിന്റെ വരവ് കാത്ത് പ്രതിഷേധത്തിലാണ് ഗ്രാമീണർ.

English summary
Lok Sabha Election 2019: A Village in Varanasi bans Rahul gandhi's entry, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X