കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്കെതിരെ പടനയിച്ച ബിജെപി എംപി കോണ്‍ഗ്രസില്‍; രാഹുലിന്റെ തന്ത്രം പൊളിച്ചെഴുതി പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ബിജെപിയുടെ എംപിയും മുന്‍ മന്ത്രിയുമായ അശോക് കുമാര്‍ ദോഹ്‌റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ ദളിത് മുഖമായിരുന്നു ദോഹ്‌റി. ഇദ്ദേഹത്തെ സ്വന്തം മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇറ്റാവയില്‍ നാലര ലക്ഷത്തോളം വോട്ട് നേടി വിജയിച്ച വ്യക്തിയാണ് ദോഹ്‌റി. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് കരുത്തേകുമെന്നാണ് കരുതുന്നത്.

യുപിയിലെ മറ്റൊരു ദളിത് നേതാവും ബിജെപി എംപിയുമായ സാധ്വി സാവിത്രി ഭായ് ഫുലെ കഴിഞ്ഞാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മറ്റൊരു ദളിത് നേതാവ് കൂടി ബിജെപി വിടുന്നത്. അദ്ദേഹം ഉന്നയിച്ച നിര്‍ണായക ചോദ്യങ്ങളാണ് ഏറെ പ്രസക്തം. മാത്രമല്ല, കോണ്‍ഗ്രസില്‍ എത്തിയ ഉടനെ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലും ഏറെ ശ്രദ്ധിക്കപ്പെട്ടു....

 രാഹുല്‍ ഗാന്ധിയുടെ വസതിയില്‍

രാഹുല്‍ ഗാന്ധിയുടെ വസതിയില്‍

വെള്ളിയാഴ്ചയാണ് അശോക് കുമാര്‍ ദോഹ്‌റി ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി അദ്ദേഹം കോണ്‍ഗ്രസ് അംഗത്വമെടുത്തു. ഇറ്റാവ എംപിയായിരുന്ന ഇദ്ദേഹത്തെ അതേ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

നാലര ലക്ഷം വോട്ട്

നാലര ലക്ഷം വോട്ട്

ഇറ്റാവയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാലര ലക്ഷം വോട്ടാണ് ദോഹ്‌റി നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ സമാജ്‌വാദി പാര്‍ട്ടിക്ക് രണ്ടര ലക്ഷം വോട്ട് കിട്ടി. എന്നാല്‍ കോണ്‍ഗ്രസിന് 13000 വോട്ട് മാത്രമാണ് ലഭിച്ചത്. ദോഹ്‌റിയുടെ രാഷ്ട്രീയ മാറ്റം ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിക്കും.

ദോഹ്‌റിയുടെ വരവ് ഇങ്ങനെ

ദോഹ്‌റിയുടെ വരവ് ഇങ്ങനെ

നേരത്തെ ബിഎസ്പിയുടെ ശക്തനായ നേതാവായിരുന്നു ദോഹ്‌റി. 2007-12 കാലത്ത് ബിഎസ്പി എംഎല്‍എയും മന്ത്രിയുമായിരുന്നു അവര്‍. പിന്നീടാണ് ബിജെപിയില്‍ ചേര്‍ന്നതും ഇറ്റാവയില്‍ മല്‍സരിച്ചതും. ഇപ്പോള്‍ കോണ്‍ഗ്രസ് വളരെ പ്രതീക്ഷയോടെയാണ് ഇദ്ദേഹത്തെ ഇറ്റാവയില്‍ സ്ഥാനാര്‍ഥിയാക്കിരിക്കുന്നത്.

ബിജെപി വിടാനുണ്ടായ കാരണം

ബിജെപി വിടാനുണ്ടായ കാരണം

ദോഹ്‌റി എന്താണ് ബിജെപി വിടാനുണ്ടായ കാരണം? ഇറ്റാവയില്‍ ഇത്തവണ ബിജെപി മറ്റൊരു ദളിത് നേതാവിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. വ്യാഴാഴ്ച ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച തൊട്ടുപിന്നാലെ ദോഹ്‌റി രാജിവെക്കുകയായിരുന്നു.

യോഗിക്ക് അനഭിമതന്‍

യോഗിക്ക് അനഭിമതന്‍

ബിജെപി നേതൃത്വത്തെ ചോദ്യം ചെയ്തതാണ് ദോഹ്‌റിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിന് ശേഷമാണ് ദോഹ്‌റിയും ബിജെപി നേതൃത്വവും തമ്മില്‍ അകന്നത്. യോഗി സര്‍ക്കാര്‍ സമരക്കാരെ അടിച്ചൊതുക്കിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ദോഹ്‌റി.

15 സമരക്കാര്‍ കൊല്ലപ്പെട്ടു

15 സമരക്കാര്‍ കൊല്ലപ്പെട്ടു

ദളിത് സംഘടനകളാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പോലീസ് സമരം അടിച്ചൊതുക്കി. കൂട്ട അറസ്റ്റുണ്ടായി. പലരും കൊല്ലപ്പെട്ടു. 15 ദളിത് സമരക്കാര്‍ കൊല്ലപ്പെട്ടത് എങ്ങനെ എന്ന് ആര്‍ക്കും പിടിയില്ല.

യോഗി സര്‍ക്കാര്‍ തള്ളി

യോഗി സര്‍ക്കാര്‍ തള്ളി

ദളിത് സമരക്കാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അവകാശപ്പെടുന്നു. ഇതില്‍ ദോഹ്‌റി സംശയം പ്രകടിപ്പിച്ചു. ശക്തമായ അന്വേഷണം വേണമെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ യോഗി സര്‍ക്കാര്‍ ആവശ്യം തള്ളി.

അവഗണന തന്നെ

അവഗണന തന്നെ

മിക്ക ബിജെപി നേതാക്കളെയും ദോഹ്‌റി വിഷയത്തില്‍ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ എല്ലാ നേതാക്കളും ദോഹ്‌റിയെ അവഗണിച്ചു. ബിജെപിയുടെ പരിപാടികളില്‍ എംപിയെ ക്ഷണിക്കാതെയായി. ബിജെപി പരിപാടികളുടെ ബോര്‍ഡുകളില്‍ ദോഹ്‌റിയുടെ ഫോട്ടോയും ഒഴിവാക്കപ്പെട്ടു.

ആരാണ് കൊന്നത്

ആരാണ് കൊന്നത്

ആരാണ് 15 ദളിതുകളെ കൊലപ്പെടുത്തിയതെന്ന് ദോഹ്‌റി ചോദിക്കുന്നു. സമരക്കാര്‍ സമരക്കാരെ കൊന്നുവെന്ന വാദം ശരിയല്ല. പോലീസുകാര്‍ സമരക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതോടെ താന്‍ അകറ്റി നിര്‍ത്തപ്പെട്ടുവെന്നും ദോഹ്‌റി പറയുന്നു.

കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം

കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം

കോണ്‍ഗ്രസ് എല്ലാ സമുദായങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്ന് ദോഹ്‌റി പറയുന്നു. ഇതാണ് കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം. വിവേചനം നേരിട്ട് ഇനിയും ബിജെപിയില്‍ നില്‍ക്കില്ലെന്നും ദോഹ്‌റി വ്യക്തമാക്കി.

 പ്രിയങ്കയുടെ നിലപാട് ശരിവച്ചു

പ്രിയങ്കയുടെ നിലപാട് ശരിവച്ചു

ബിജെപിയില്‍ നിന്ന് രാജിവെച്ച് വന്നവര്‍ക്ക് സീറ്റ് ഇത്തവണ നല്‍കേണ്ട എന്നായിരുന്നു രാഹുല്‍ ഗാന്ധി ആദ്യമെടുത്ത തീരുമാനം. എന്നാല്‍ പ്രിയങ്കാ ഗാന്ധി ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ജയസാധ്യത പരിശോധിച്ച് സീറ്റ് നല്‍കണമെന്നാണ് പ്രിയങ്കയുടെ നിലപാട്. ഇതാണ് ദോഹ്‌റിക്ക് തുണയായത്. ഇദ്ദേഹത്തെ ഇറ്റാവ സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്റേണല്‍ റിപ്പോര്‍ട്ടുകളുടെ ഫലം ഇങ്ങനെകിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്റേണല്‍ റിപ്പോര്‍ട്ടുകളുടെ ഫലം ഇങ്ങനെ

English summary
Was Sidelined in BJP Since Bharat Bandh, Says Ashok Dohrey After Joining Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X