• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരും

cmsvideo
  പ്രചനത്തിനിടെ കോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ് | Oneindia Malayalam

  ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ വിദ്യകള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കാണിക്കാറുണ്ട്. പ്രചാരണത്തിലെ പതിവ് രീതികളും ഏറെ കണ്ടതാണ്. വാഹനത്തിലെ അനൗണ്‍സ്‌മെന്റും തെരുവ് നാടകവും ലഘുലേഖ വിതരണവും തുടങ്ങി മരണവീട്, കല്യാണ വീട്... ഒന്നും വിട്ടുകളയാതെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിറസാന്നിധ്യമുണ്ടാകും.

  എന്നാല്‍ ഇവിടെ വ്യത്യസ്തമായ പ്രചാരണ രീതിയാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല, കോണ്‍ഗ്രസിന്റെ കര്‍ണാടകത്തിലെ മന്ത്രിയാണ് വ്യത്യസ്തനായത്. പഴയ പാട്ടുമിട്ട് പൊതുസ്ഥലത്ത് തകര്‍പ്പന്‍ ഡാന്‍സ് കളിക്കുകയായിരുന്നു അദ്ദേഹം. പാമ്പ് മോഡല്‍ ഡാന്‍സ്. പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നതോടെ പ്രചാരണം ജഗപൊഗ.... വിവരങ്ങള്‍ ഇങ്ങനെ....

  ഭവന മന്ത്രി എംടിബി നാഗരാജ്

  ഭവന മന്ത്രി എംടിബി നാഗരാജ്

  കര്‍ണാടക ഭവന മന്ത്രി എംടിബി നാഗരാജ് ആണ് പ്രവര്‍ത്തകര്‍ക്ക് ആവേശം വിതറി ഡാന്‍സ് കളിച്ചത്. കോണ്‍ഗ്രസിന്റെ പ്രമുഖനായ നേതാവാണ് ഇദ്ദേഹം. വീരപ്പ മൊയ്‌ലി മല്‍സരിക്കുന് ചിക്കബല്ലാപുര മണ്ഡലത്തിലെ പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ പരസ്യനൃത്തം.

  വീഡിയോ അതിവേഗം പ്രചരിച്ചു

  വീഡിയോ അതിവേഗം പ്രചരിച്ചു

  ബെംഗളൂരുവില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ഹോസ്‌കോട്ടിലായിരുന്നു പ്രചാരണ പരിപാടി. മന്ത്രി നൃത്തം ചെയ്യുന്ന വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇടയ്ക്ക് അദ്ദേഹം പാടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   പരസ്പരം എടുത്തുയര്‍ത്തി

  പരസ്പരം എടുത്തുയര്‍ത്തി

  1954ല്‍ പുറത്തിറങ്ങിയ സിനിമയായ നാഗിനിലെ പാട്ടിനാണ് മന്ത്രി നാഗരാജ് ചുവടുവച്ചത്. 67കാരനായ മന്ത്രി കളി തുടങ്ങിയതോടെ പ്രവര്‍ത്തകരും ഒപ്പംചേര്‍ന്നു. ഇതോടെ പ്രവര്‍ത്തകര്‍ പരസ്പരം എടുത്തുയര്‍ത്താനും തുടങ്ങി.

   വോട്ടഭ്യര്‍ഥിച്ച ശേഷം

  വോട്ടഭ്യര്‍ഥിച്ച ശേഷം

  ഹോസ്‌കോട്ടെ ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകീട്ടാണ് മന്ത്രിയും കൂട്ടരും പ്രചാരണത്തിന് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പതിവ് പോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയലിയാണ് ചിക്കബല്ലാപുര മണ്ഡലത്തിലെ സ്ഥാനാര്‍ഥി.

   പാമ്പ് മോഡല്‍

  പാമ്പ് മോഡല്‍

  വോട്ട് അഭ്യര്‍ഥിച്ച ശേഷം തിരഞ്ഞെടുപ്പ് വാഹനങ്ങളില്‍ പഴയ സിനിമാ ഗാനങ്ങള്‍ തുടങ്ങി. ഇതോടെയാണ് മന്ത്രി ചുവടുവച്ചത്. പാമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള ചുവടുകളായിരുന്നു മന്ത്രിയുടേത്. പ്രവര്‍ത്തകരും കൂടെ ചേര്‍ന്നതോടെ പലരും മൊബൈലില്‍ പകര്‍ത്തി.

  എല്ലാവരും നിര്‍ത്തി, പക്ഷേ...

  എല്ലാവരും നിര്‍ത്തി, പക്ഷേ...

  കൂടെ നൃത്തം ചെയ്യുന്നവര്‍ നിര്‍ത്തിയിട്ടും മന്ത്രി അവസാനിപ്പിച്ചില്ല. പിന്നീട് പ്രവര്‍ത്തകര്‍ പറഞ്ഞ ശേഷമാണ് മന്ത്രി ഡാന്‍സ് നിര്‍ത്തിയത്. ശാരീരിക അസ്വാസ്ഥ്യകളുണ്ടാകുമെന്ന് ഭയപ്പെട്ടാണ് തങ്ങള്‍ മന്ത്രിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

   ഇത് ആദ്യമല്ല

  ഇത് ആദ്യമല്ല

  ഇത് ആദ്യമായിട്ടല്ല മന്ത്രി നാഗരാജ് പരസ്യമായി ഡാന്‍സ് ചെയ്യുന്നത്. നേരത്തെ ഒരു മതപരമായ ചടങ്ങിലും മന്ത്രി ഡാന്‍സ് ചെയ്തത് വാര്‍ത്തയായിരുന്നു. പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ എംടിബി എന്ന് വിളിക്കുന്ന മന്ത്രി നാഗരാജ് കോടീശ്വരനാണ്.

  1000 കോടി ആസ്തി

  1000 കോടി ആസ്തി

  രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ ജനപ്രതിനിധിയായി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് കണ്ടെത്തിയത് മന്ത്രി നാഗരാജിനെ ആയിരുന്നു. കഴിഞ്ഞ വര്‍ഷം സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് മന്ത്രി നാഗരാജിന് 1000 കോടിയുടെ ആസ്തിയുണ്ടെന്നാണ്.

  മോദിയെ ഇനി സഹിക്കില്ല; കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥര്‍!! സമ്മര്‍ദ്ദം, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

  കര്‍ണാടക തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

  lok-sabha-home

  English summary
  Watch: Karnataka Minister, 67, Breaks Into "Nagin Dance" During Campaign

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X

  Loksabha Results

  PartyLW T
  BJP+8346354
  CONG+38790
  OTH98998

  Arunachal Pradesh

  PartyLW T
  BJP42832
  JDU178
  OTH4711

  Sikkim

  PartyW T
  SKM01717
  SDF01515
  OTH000

  Odisha

  PartyLW T
  BJD9022112
  BJP22123
  OTH10111

  Andhra Pradesh

  PartyLW T
  YSRCP0150150
  TDP02424
  OTH011

  -
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more