ലോക്സഭ തിരഞ്ഞെടുപ്പ്; 10 ഗ്യാരണ്ടിയുമായി കെജ്രിവാൾ, സൗജന്യ വൈദ്യുതി അടക്കം വമ്പൻ വാഗ്ദാനങ്ങൾ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വമ്പൻ വാഗ്ദാനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിലക്കയറ്റം പിടിച്ചുകെട്ടാനുള്ള നടപടികൾ,സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം എന്നിങ്ങനെ 10 വാഗ്ദാനങ്ങളാണ് ആം ആദ്മി ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. ബിജെപി വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്നും എന്നാൽ തന്റെ ഗ്യാരണ്ടി അങ്ങനെയല്ലെന്നും കെജ്രിവാൾ പറഞ്ഞു. കെജ്രിവാളിന്റെ ഗ്യാരണ്ടിയാണോ അതോ മോദിയുടെ ഗ്യാരണ്ടിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
'അധികാരത്തിലേറിയാൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കു. 3 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ രാജ്യത്തിന് ശേഷിയുണ്ടെങ്കിലും ഉപയോഗം 2 ലക്ഷം മെഗാവാട്ട് മാത്രമാണ്. ആവശ്യത്തേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കും. ഡൽഹിയിലും പഞ്ചാബിലും ഇത് ഞങ്ങൾ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തും നടപ്പാക്കും. എല്ലാ പാവപ്പെട്ടവർക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകും. ഇതിന് 1.25 ലക്ഷം കോടി രൂപ ചിലവാകും, ഞങ്ങൾക്ക് അത് ക്രമീകരിക്കാനാകും', കെജ്രിവാൾ പറഞ്ഞു.

സർക്കാർ സ്കൂളിൽ മികച്ച വിദ്യാഭ്യാസം നടപ്പാക്കും.പ്രശ്ന പരിഹാരത്തിന് 5 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നും മൊത്തം ചെലവ് നികത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്രവും 2.5 ലക്ഷം കോടി രൂപ വീതം നൽകണമെന്നും കെജ്രിവാൾ പറഞ്ഞു. എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കും.എല്ലാ ഗ്രാമങ്ങളിലും എല്ലാ പ്രദേശങ്ങളിലും മൊഹല്ല ക്ലിനിക്കുകൾ തുറക്കും. ജില്ലാ ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റും. എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കും. ആരോഗ്യ ഇൻഷുറൻസ് അല്ല. അത് തട്ടിപ്പാണ്. പകരം 5 ലക്ഷം കോടി രൂപ ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കും.
രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും.അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും. കർഷകക്ഷേമം ഉറപ്പാക്കും. കർഷകർ മാന്യമായ ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വാമിനാഥൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിളകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും.ഡൽഹി നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നടപ്പാക്കും.തൊഴിലില്ലായ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രതിവർഷം 2 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.അഴിമതി കേസിൽ കൃത്യമായ നടപടി കൈക്കൊള്ളും, അഴിമതി ഇല്ലാതാക്കും, വ്യാപാരികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും', കെജ്രിവാൾ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications