Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭാ തിരഞ്ഞെടുപ്പ് 2024: ​ഗുവാഹത്തി സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് ആം ആദ്മി

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ അസാമിലെ ​ഗുവാ​ഹത്തി സീറ്റിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് ആം ആദ്മി പാർട്ടി. തങ്ങൾ ചെയ്തത് പോലെ എ എ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ദിബ്രുഗഡ്, സോണിത്പൂർ സീറ്റുകളിൽ നിന്ന് സ്ഥാനാർത്ഥികളെ പിൻവലിക്കാൻ‌ കോൺ​ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.

കോൺ​ഗ്രസും ആം ആദ്മി പാർട്ടിയും പൊതുതിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നതിനായി രൂപീകരിച്ച 16 പാർട്ടികളുടെ യുണൈറ്റഡ് പ്രതിപക്ഷ ഫോറത്തിൻ്റെ (യു ഒഎ ഫ് എ) ഭാഗമാണ്, എന്നാൽ ഫോറത്തിലെ അംഗങ്ങൾ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പരസ്പരം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കൂട്ടുകെട്ടിൽ വലിയതരത്തിൽ ഭിന്നത ഉയർന്നിരുന്നു.

aap l

കോൺ​ഗ്രസ് ചൊവ്വാഴ്ച 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ദിബ്രുഗഢ് യു ഒ എഫ് എ പങ്കാളിയായ അസം ദേശീയ പരിഷത്തിന് (AJP) വിട്ടുകൊടുത്തിരുന്നു , മറ്റൊരു സീറ്റായ ലഖിംപൂരിലേക്കുള്ള സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണ് ​ഗുവാഹത്തിയിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എ എ പി തീരുമാനിച്ചത്. എന്നാൽ എന്നാൽ ദിബ്രുഗഡിലും സോണിത്പൂരിലും മത്സരിക്കുമെന്ന് പാർട്ടി അറിയിച്ചു.

അതേ സമയം മറ്റ് രണ്ട് സീറ്റുകളിൽ നിന്ന് സ്ഥാനാർത്ഥികളെ പിൻവലിക്കാൻ കോൺ​ഗ്രസിനെ എ എ പി വെല്ലുവിളിക്കുകയും ചെയ്തു. കോൺ​ഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിച്ചില്ലെങ്കിൽ ബി ജെ പിയുടെ വിജയം ഉറപ്പാക്കാൻ കോൺ​ഗ്രസ് ദിബ്രുഗഡിലും സോണിത്പൂരിലും മത്സരിക്കുകയാണെന്ന് വ്യക്തമാകും എന്നാണ് എ എ പി പറഞ്ഞിരിക്കുന്നത്.

തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മറ്റ് യു ഒ എഫ് എ പങ്കാളികളിൽ നാല് സീറ്റുകളിൽ തൃണമൂൽ കോൺ​ഗ്രസും ഒരു സീറ്റിൽ സി പി ഐ യും ഉൾപ്പെടുന്നു.അതേ സമയം നാളെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നത്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16 ന് ആണ് അവസാനിക്കുന്നത്.

കാലവധി തീരുന്നതിന് മുമ്പ് പുതിയ സഭ രൂപീകരിക്കണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മുതൽ രാജ്യത്ത് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വരും. നാളെ വൈകീട്ട് മൂന്ന് മണിക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+