തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ-എഐഎംഐഎം സഖ്യം; ബിജെപിക്കൊപ്പം പോകില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് ഒവൈസി
ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയെ (ഓള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) പിന്തുണക്കുമെന്ന് എ ഐ എം ഐ എം (ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്) തലവന്‍ അസദുദ്ദീന്‍ ഒവൈസി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും എ ഐ എ ഡി എം കെ- എ ഐ എം ഐ എം സഖ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അണ്ണാ ഡി എം കെ ബി ജെ പി സഖ്യത്തില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ടെന്നും ഭാവിയില്‍ ഒരിക്കലും അവരുമായി സഖ്യമുണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും ഒവൈസി പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ എതിര്‍ക്കുമെന്ന് എ ഐ എ ഡി എം കെ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനാലാണ് എ ഐ എം ഐ എം, അണ്ണാ ഡി എം കെയ്ക്ക് പിന്തുണ നല്‍കുന്നത് എന്നും ഒവൈസി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, തമിഴ്നാടിലെ പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെ, ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയില്‍ നിന്ന് പുറത്തെത്തിയിരുന്നു. പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രത്യേക സഖ്യകക്ഷികളുമായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എ ഐ എ ഡി എം കെയും ബി ജെ പിയും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായിട്ട്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിലൊന്നായ എ ഐ എ ഡി എം കെയുടെ പേരിലുള്ള സി എന്‍ അണ്ണാദുരൈയെക്കുറിച്ച് ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രകോപനപരമായ പരാമര്‍ശം സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയായിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എ ഐ എ ഡി എം കെയും ബി ജെ പിയും തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യത്തിന് നേതൃത്വം നല്‍കിയത്.
പട്ടാളി മക്കള്‍ കച്ചി (പിഎംകെ), ദേശിയ മുര്പൊക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), തമിഴ് മനില കോണ്‍ഗ്രസ് (ടിഎംസി) ) പുതിയ തമിഴകം (പിടി), പുതിയ നീതി കാച്ചി തുടങ്ങിയ ചെറിയ പാര്‍ട്ടികളും സഖ്യത്തിലുണ്ടായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തില്‍ അതൃപ്തരായ ഡി എം ഡി കെ എന്‍ ഡി എ വിട്ടിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications