Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലപാട് മാറ്റി അമിത് ഷാ, വേണമെങ്കില്‍ നിതീഷിന് വരാം; ജെഡിയുവിനായി വാതില്‍ തുറന്നിട്ട് ബിജെപി

പാട്‌ന: താത്പര്യമുണ്ടെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ എന്‍ ഡി എയിലേക്ക് തിരിച്ചെടുത്തേക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു. അടുത്തിടെ ഒരു പ്രാദേശിക ദിനപത്രത്തോടായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതോടെ സംസ്ഥാനത്തെ സഖ്യ സര്‍ക്കാരിന്റെ ഭാവിയെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

മുന്‍ സഖ്യകക്ഷികളായ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ എന്‍ ഡി എയിലേക്ക് തിരികെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന്, ആര്‍ക്കെങ്കിലും അതിനെക്കുറിച്ച് നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. രണ്ട് വര്‍ഷം മുമ്പ് ബി ജെ പി സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാറിന് വേണ്ടിയുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന സൂചനയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

2024 LOKSABHA ELECTION

നേരത്തെ നിതീഷിനെ ഇനി സഖ്യത്തിലുള്‍പ്പെടുത്തില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ബി ജെ പി നേതാക്കളും ജെ ഡി യുവിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്താറുള്ളത്. ഈ സാഹചര്യത്തില്‍ അമിത് ഷായുടെ നിലപാടിലെ മാറ്റം എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി.

'എനിക്കറിയില്ല. അമിത് ഷാ എന്താണ് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് കൂടുതല്‍ അറിവുണ്ടായിരിക്കാം. 'ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കൈകോര്‍ത്തത് മുതല്‍ ബി ജെ പി വേദനിച്ചിരിക്കുകയാണ്. അതേ നിരാശയിലാണ് അവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്,' തേജസ്വി പറഞ്ഞു. ബിഹാറിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് ബി ജെ പിയെ കഴുകി കളയുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ നിരാശയാണ് നേതാക്കളെ കിംവദന്തി പരത്താന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ബി ജെ പിയോട് ചോദിച്ചു. ബിഹാറില്‍ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. മഹാഗത്ബന്ധനില്‍ നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്ന ഊഹാപോഹങ്ങളേയും തേജസ്വി തള്ളിക്കളഞ്ഞു.

മുന്നണിയില്‍ എല്ലാം ശുഭമാണ് എന്നാണ് തേജസ്വി പറഞ്ഞത്. നിതീഷ് കുമാറും ജെ ഡി യുവും 2022 ല്‍ ആണ് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആര്‍ ജെ ഡിയുമായി ചേര്‍ന്ന് മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+