നിതീഷ് കുമർ ഡൽഹിയിലേക്ക്; നാളെ എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്; വിശദവിവരം
പട്‌ന: ബീഹാർ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ ബുധനാഴ്ച തലസ്ഥാനത്ത് ചേരുന്ന എൻ ഡി എ യോഗത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 40 സീറ്റിൽ 12 സീറ്റും പിടിച്ചെടുത്ത നിതീഷ് കുമാർ രാവിലെ ഡൽഹിയിലേക്ക് പോകും. വാരാന്ത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളെ കണ്ടപ്പോൾ കുമാർ ഡൽഹി സന്ദർശിച്ചിരുന്നു.
ലോക്സഭയിൽ ബി ജെ പിക്ക് ഭൂരിപക്ഷം കുറയുകയും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ എൻ ഡി എ സഖ്യകക്ഷികൾ ആവശ്യമായി വരികയും ചെയ്തതോടെ ബീഹാർ മുഖ്യമന്ത്രിയും ജെഡി(യു) തലവനുമായി നിതീഷ് കുമാറും ടിഡിപിയുടെ എൻ ചന്ദ്രബാബു ബാബുവും കിംഗ് മേക്കർ എന്ന നിലയിലേക്ക് ഉയർന്നു.

നിതീഷ് കുമാറിന്റെ പാർട്ടി 12 സീറ്റുകളും ടിഡിപി 16 സീറ്റുകൾ നേടുകയും ചെയ്തതോടെ വളരെ നിർണായകമായി. 543 അംഗ ലോക്‌സഭയിൽ ഇത്തവണ ബി ജെ പിക്ക് 240 സീറ്റുകളാണ് ലഭിച്ചത്. ഇതോടെ സഖ്യകക്ഷികൾ എന്നത്തേക്കാളും പ്രാധാന്യം ഉള്ളതായി.
ബിഹാറിലെ അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദിനെതിരെയുള്ള കലാപമെന്ന നിലയിൽ ആണ് 1990-കളുടെ മധ്യത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് അന്തരിച്ച ജോർജ്ജ് ഫെർണാണ്ടസുമായി നിതീഷ് കുമാർ സഹകരിച്ച് സമതാ പാർട്ടി രൂപീകരിച്ചത്. 1998 മുതൽ 2004 വരെ രാജ്യം ഭരിച്ച ബി ജെ പിയുമായുള്ള സഖ്യം, അന്തരിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ കൃഷി, റെയിൽവേ, ഉപരിതല ഗതാഗതം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വഹിച്ചിരുന്ന നീതീഷ് കുമാറിന് ആവശ്യമായ സ്ഥാനം നൽകി.
അന്തരിച്ച ശരദ് യാദവിൻ്റെ നേതൃത്വത്തിലുള്ള മറ്റൊരു വിമത ജനതാ വിഭാഗവുമായി സമതാ പാർട്ടി ലയിച്ചതിന് ശേഷം രൂപീകരിച്ച പാർട്ടിയാണ് ജെ ഡി യു. നിയമസബാ തിരഞ്ഞെടുപ്പിൽ ജെ ഡി യു - ബി ജെ പി സഖ്യം വിജയിക്കുകയും നിതീഷ് കുമാർ മുഖ്യമന്ത്രിയാവുകയും ചെയ്തു.
അതേ സമയം നായിഡുവിന്റെ ടി ഡി പിയും ലോക് സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സംസ്ഥാനത്ത് ആകെയുള്ള 25 സീറ്റുകളിൽ 16 ലും ജയിച്ചു. സഖ്യകക്ഷികളായ ബി ജെ പിയും ജനസേന പാർട്ടിയും യഥാക്രമം മൂന്ന്, രണ്ട് മണ്ഡലങ്ങളിൽ ജയിച്ചു. മികച്ച വിജയം നിയിഡുവിനെയും കിംഗ് മേക്കർ നിലയിലേക്ക് എത്തിച്ചു.












Click it and Unblock the Notifications