Get Updates
Get notified of breaking news, exclusive insights, and must-see stories!

5 സംസ്ഥാനങ്ങളിലൂന്നി ചർച്ചകളുമായി ബിജെപി, 100 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടാന്‍ തയ്യാറെടുത്ത് ബിജെപി. 100 സ്ഥാനാര്‍ത്ഥികളുടെ പട്ടിക അടുത്ത വ്യാഴാഴ്ച ബിജെപി പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. അതിന് മുന്നോടിയായാണ് ബിജെപി ആദ്യ പട്ടിക പുറത്ത് വിടാനൊരുങ്ങുന്നത് എന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ എന്നിവരുടെ പേരുകള്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചേക്കും. ഈ മാസം 29ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും അന്തിമ പട്ടിക പുറത്ത് വിടുക. ഇത്തവണയും അധികാരത്തിലേറുക എന്നതില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത്.

bjp

2014ലും 2029ലും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നാണ് നരേന്ദ്ര മോദി മത്സരിച്ച് വിജയിച്ചത്. 2014ല്‍ 3.37 ലക്ഷം വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തിനായിരുന്നു മോദി തിരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ മോദി ഭൂരിപക്ഷം ഉയര്‍ത്തി. 4.8 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് രണ്ടാം അവസരത്തില്‍ നരേന്ദ്ര മോദിക്ക് വാരണാസി നല്‍കിയത്. 2019ല്‍ ഗാന്ധി നഗറില്‍ നിന്നാണ് അമിത് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. അത് വരെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗാന്ധി നഗര്‍.

543 ലോക്‌സഭാ സീറ്റുകളില്‍ 370 സീറ്റുകളില്‍ തനിച്ച് വിജയമാണ് ബിജെപിയുടെ ലക്ഷ്യം. എന്‍ഡിഎ മുന്നണി 400 സീറ്റുകളിലും വിജയിച്ച് തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാരുണ്ടാക്കുക എന്നതാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ അയക്കുന്ന ഉത്തര്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് ബിജെപിയില്‍ തുടര്‍ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. 2019ല്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റുകളില്‍ 62ലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഉത്തര്‍ പ്രദേശിനെ സംബന്ധിച്ച യോഗത്തില്‍ അമിത് ഷാ, യോഗി ആദിത്യനാഥ് , കേശവ് പ്രസാദ് മൗര്യ അടക്കമുളള നേതാക്കളാണ് പങ്കെടുത്തത്. പശ്ചിമ ബംഗാള്‍, തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവയാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ ബിജെപി ദുര്‍ബലമായിരിക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നേരത്തെ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+