തമിഴ്നാട്ടിൽ കെ അണ്ണാമലെയെ മത്സരത്തിനിറക്കി ബിജെപി, കോയമ്പത്തൂരിൽ നിന്ന് ജനവിധി തേടും, മൂന്നാം പട്ടിക പുറത്ത്
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക പുറത്ത് വിട്ട് ബിജെപി. തമിഴ്‌നാട്ടില്‍ നിന്നുളള 9 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലെയെ പാര്‍ട്ടി മത്സര രംഗത്ത് ഇറക്കിയിരിക്കുകയാണ്. കോയമ്പത്തൂരില്‍ നിന്നാണ് കെ അണ്ണാമലെ ജനവിധി തേടുക.
മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ചെന്നൈ സൗത്ത് സീറ്റില്‍ നിന്നാണ് തമിഴിസൈ മത്സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് തമിഴിസൈ സൗന്ദരരാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്.

വിനോജ് പി സെല്‍വം- ചെന്നൈ സെന്‍ട്രല്‍, എസി ഷണ്‍മുഖം- വെല്ലൂര്‍, സി നരസിംഹന്‍- കൃഷ്ണഗിരി, എല്‍ മുരുഗന്‍- നീലഗിരി (എസ് സി), ടി ആര്‍ പരിവേന്ദര്‍- പേരാമ്പലൂര്‍, നൈനാര്‍ നാഗേന്ദ്രന്‍- തൂത്തുക്കുടി, പൊന്‍ രാധാകൃഷ്ണന്‍- കന്യാകുമാരി എന്നിവരാണ് ബിജെപിയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ 20 എണ്ണത്തിലാണ് ബിജെപി മത്സരിക്കുന്നത്.












Click it and Unblock the Notifications