'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
ഗാന്ധിനഗര്‍: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി ചരിത്രത്തിലെ ഏറ്റവും മികച്ച ക്രടനം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഒരു നിര്‍ണായക പരിധിയിലെത്തിയിരിക്കുന്നു എന്നും ഇത് ദക്ഷിണേന്ത്യയിലും പ്രതിഫലിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദിയുടെ ജനപ്രീതി വോട്ടുകളായി മാറുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 'ഇത്തവണ, തെക്ക് നിന്ന്, ഇത് ഞങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന... കൂടാതെ കര്‍ണാടക. ഈ സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും. ദക്ഷിണേന്ത്യയില്‍ മോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചു, അതുവഴി വോട്ടുകളും സീറ്റുകളും നമുക്ക് നേടാനാകും,' അമിത് ഷാ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ 2014-നും 2019-നും ഇടയില്‍ വോട്ട് വിഹിതം വര്‍ധിച്ചത് പരമ്പരാഗതമായി തങ്ങളെ അകറ്റി നിര്‍ത്തിയിടത്തെ ബിജെപിയുടെ വ്യാപനത്തിന്റെ മറ്റൊരു സൂചനയായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 5.5 ശതമാനം വോട്ടുകളാണ് ബി ജെ പി നേടിയത്. ഇത് 2019-ല്‍ 3.7-ല്‍ താഴെയായി കുറഞ്ഞിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്ക് 2014-ല്‍ 10 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു.
2019 ല്‍ അത് 12.93 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ബി ജെ പി ഇത്തവണ ഒരു സീറ്റിനായി ഏറ്റവും കൂടുതല്‍ പൊരുതുന്നത് തമിഴ്നാട്ടിലും കേരളത്തിലുമാണ്. കഴിഞ്ഞ ആഴ്ചകളില്‍ തമിഴ്നാടിനും കേരളത്തിനുമിടയില്‍ പ്രധാനമന്ത്രി ഒരു ഡസനിലധികം സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഒന്നാം ഘട്ട തിരഞ്ഞെടുപ്പായ ഇന്ന് തമിഴ്നാട്ടിലെ 39 സീറ്റുകളിലും വോട്ടെടുപ്പ് നടക്കുകയാണ്.
ഏപ്രില്‍ 26 ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ 20 സീറ്റുകളും മെയ് 13 ന് നടക്കുന്ന നാലാം ഘട്ടത്തില്‍ ആന്ധ്രാപ്രദേശിലെ 25 സീറ്റുകളും തെലങ്കാനയിലെ 17 സീറ്റുകളിം ജനവിധി തേടും. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നാടകീയമായ നേട്ടമുണ്ടാക്കിയ തെലങ്കാനയില്‍ 2018-ലെ ഒരു സീറ്റില്‍ നിന്ന് എട്ടായി കൂടിയിരുന്നു.
ബിജെപിക്ക് ശക്തമായ സാന്നിധ്യമുള്ള ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ രണ്ടും മൂന്നും ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്, അതായത് ഏപ്രില്‍ 26, മെയ് 7 തീയതികളിലാണ് ഇവിടെ വിധിയെഴുത്ത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റുകളില്‍ 25 എണ്ണവും ബിജെപി നേടിയിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചിരിക്കുകയാണ്.
ഒറ്റക്ക് 370 സീറ്റുകളും എന്‍ഡിഎക്ക് 400 സീറ്റുകളുമാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബിജെപി നിര്‍ണായകമായി കാണുന്നു. പുതുച്ചേരിയില്‍ നിന്നുള്ള ഏക സീറ്റുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ 130 എംപിമാരെയാണ് ലോക്സഭയിലേക്ക് അയയ്ക്കുക. എന്നാല്‍ അതില്‍ 29 സീറ്റുകള്‍ മാത്രമാണ് 2019 ല്‍ ബി ജെ പിക്ക് ലഭിച്ചത്.
ബിജെപിയുടെ 'അബ്കി ബാര്‍, 400 പാര്‍' ലക്ഷ്യം കൈവരിക്കണമെങ്കില്‍ കാര്യമായ മെച്ചപ്പെട്ട പ്രകടനം അനിവാര്യമാണ്, പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യാ സംഘം തമിഴ്നാട്ടിലും കേരളത്തിലും തൂത്തുവാരുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍. ഇന്ത്യയിലും എന്‍ ഡി എയിലുമില്ലാത്ത ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് ഇതിനൊരപവാദം.












Click it and Unblock the Notifications