Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസാധ്യതയുള്ള ബിജെപിക്കാരെ കോണ്‍ഗ്രസും സിപിഎമ്മും തോല്‍പ്പിക്കുന്നു, ഇതൊന്നും ശരിയല്ല: നരേന്ദ്ര മോദി

തിരുവനന്തപുരം: ബിജെപിക്ക് ഇത്തവണ കേരളത്തില്‍ നിന്ന് കൂടുതല്‍ എംപിമാര്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭൂമിക്ക് അനുവദിച്ച് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുശതമാനം ഗണ്യമായി ഉയര്‍ന്നെന്നും ഇതിന് സഹായകമായത് ഇവിടത്തെ യുവജനങ്ങളും സ്ത്രീകളും സാധാരണക്കാരും കര്‍ഷകരുമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നിലവില്‍ വരും. യുഡിഎഫും എല്‍ഡിഎഫും ഇത്രയും നാള്‍ കേരളത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. 2019-ല്‍ യുപിയില്‍ പരാജയം മണത്ത് ഓടി കേരളത്തില്‍ എത്തിയയാളാണ് രാഹുല്‍ എന്നും ഇത്തവണ കേരളത്തിലും രാഹുല്‍ തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ കേരളത്തിന്റെ പോളിംഗ് കഴിഞ്ഞാല്‍ മറ്റൊരു മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കുമെന്നും മോദി പറഞ്ഞു.

2024 LOKSABHA ELECTION

'ഇടതുപക്ഷവും കോണ്‍ഗ്രസും ജയസാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കും. ഇത് ജനാധിപത്യത്തിനു ഭൂഷണമല്ല. ജയസാധ്യതയുള്ളവരെ ജയിക്കാന്‍ അനുവദിക്കണം. ബിജെപിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം കോണ്‍ഗ്രസിനെ സഹായിക്കുന്ന പ്രവണത എല്‍ഡിഎഫിന് നല്ലതല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ അവര്‍ സൗഹൃദമത്സരത്തിലും ഡല്‍ഹിയില്‍ പാര്‍ട്ണര്‍മാരുമാണ് അവര്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ യുവരാജാവ് പിണറായി വിജയനെ ജയിലിലടയ്ക്കണം എന്ന് ആവശ്യപ്പെടും എന്നാല്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരായ നടപടിയില്‍ പ്രതിഷേധിക്കാന്‍ അവര്‍ ഒരുമിക്കുമെന്നും മോദി പരിഹസിച്ചു.

താന്‍ ഇടതടവില്ലാതെ പിണറായി വിജയനെ തുറന്നുകാണിക്കുമ്പോള്‍ കോണ്‍ഗ്രസും അവരുടെ യുവരാജാവും മിണ്ടാതിരിക്കുകയാണ് എന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിയുടേയും മകളുടേയുംം സിഎംആര്‍എല്‍ ഇടപാട്, സ്വര്‍ണക്കടത്തു കേസ്, സഹകരണ ബാങ്കുകളുടെ കൊള്ള എന്നീ വിഷയങ്ങളിലെല്ലാം താന്‍ മുഖ്യമന്ത്രിയെ തുറന്നുകാട്ടിയപ്പോള്‍ രാഹുല്‍ ഒരക്ഷരം മിണ്ടിയില്ല എന്ന് മോദി കുറ്റപ്പെടുത്തി.

കേരളത്തിലെ എല്‍ഡിഎഫ് കുടുംബവാഴ്ചാ രാഷ്ട്രീയം, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേതുപോലെ മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങള്‍ വികസിപ്പിച്ച് സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ തുടര്‍ച്ചയായി അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫും എല്‍ഡിഎഫും സംസ്ഥാനത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്നത് തെറ്റായ ഭരണനയങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനോ വൈവിധ്യവത്കരിക്കാനോ അര്‍ഥപൂര്‍ണമായ ചുവടുകള്‍ വെക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടു എന്നും മോദി പറഞ്ഞു. തങ്ങളുടെ കാലയളവില്‍ കേരളത്തിനുള്ള നികുതി കൈമാറ്റം യുപിഎ സര്‍ക്കാരിന്റെ കാലത്തെ 46,000 കോടി രൂപയില്‍നിന്ന് 1.55 ലക്ഷം കോടിയായി ഉയര്‍ന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ദക്ഷിണേന്ത്യയിലാകെ ബിജെപിക്ക് വലിയ നേട്ടമുണ്ടാകാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. ' 2019-ല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ പാര്‍ട്ടി ബിജെപിയായിരുന്നു. അടുത്ത് വരെ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരായിരുന്നു. പുതുച്ചേരി സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് പങ്കാളിത്തമുണ്ട്. തെലങ്കാനയില്‍ ഞങ്ങള്‍ക്ക് ശക്തിയുണ്ട്,' മോദി പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടി പ്രസിഡന്റുമാരില്‍ മൂന്ന് പേര്‍ ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നു എന്നും 1984-ല്‍ തങ്ങള്‍ക്ക് രണ്ട് സീറ്റ് മാത്രമുള്ളപ്പോള്‍ അതിലൊന്ന് ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ബി ജെ പിക്ക് ദക്ഷിണേന്ത്യയുമായി അടുത്ത ബന്ധമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+