Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രചരണത്തിന് ഫണ്ടില്ല'; വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതാവ്

ഭുവനേശ്വര്‍: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതാവ് സുചരിത മൊഹന്തി. പുരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുചരിതയെ ആയിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സുചരിത സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ചത്. തന്റെ തീരുമാനം അറിയിച്ച് കൊണ്ട് സുചരിത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.

''ഫണ്ട് പ്രതിസന്ധി മാത്രമാണ് പുരിയിലെ വിജയകരമായ പ്രചാരണത്തില്‍ നിന്ന് ഞങ്ങളെ പിന്നോട്ട് നയിക്കുന്നതെന്ന് വ്യക്തമാണ്. പാര്‍ട്ടി ഫണ്ടിംഗ് ഇല്ലാതെ പുരിയില്‍ പ്രചാരണം നടത്താന്‍ കഴിയില്ലെന്നതില്‍ ഞാന്‍ ഖേദിക്കുന്നു. അതിനാല്‍, പുരി പാര്‍ലമെന്ററി മണ്ഡലത്തിലേക്കുള്ള ഐഎന്‍സി ടിക്കറ്റ് ഞാന്‍ ഇതോടൊപ്പം തിരികെ നല്‍കുന്നു,'' ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ സുചരിത പറഞ്ഞു.

2024 LOKSABHA ELECTION

സ്വന്തം ഫണ്ട് ഉപയോഗിച്ച് പോരാടാന്‍ ഒഡീഷ കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് അജോയ് കുമാര്‍ തന്നോട് ആവശ്യപ്പെട്ടതായും മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ സുചരിത ആരോപിച്ചു. 10 വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച താന്‍ ഒരു ശമ്പളക്കാരനായ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകയായിരുന്നു. പുരിയിലെ തന്റെ പ്രചാരണത്തിന് തന്റെ പക്കലുള്ളതെല്ലാം നല്‍കിയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.

'പുരോഗമന രാഷ്ട്രീയത്തിനായുള്ള എന്റെ ക്യാംപെയ്‌നെ പിന്തുണയ്ക്കാന്‍ ഞാന്‍ ഒരു പൊതു സംഭാവന ഡ്രൈവിന് ശ്രമിച്ചു. ഇതുവരെ വിജയിച്ചില്ല. കണക്കുകൂട്ടിയ പ്രചരണ ചെലവ് പരമാവധി കുറയ്ക്കാനും ഞാന്‍ ശ്രമിച്ചു,'' അവര്‍ പറഞ്ഞു. പുരി ലോക്സഭാ സീറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ ക്രൗഡ് ഫണ്ടിംഗിലൂടെ ഫണ്ട് ക്രമീകരിക്കാനും മൊഹന്തി ശ്രമിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സംഭാവനകള്‍ തേടി യുപിഐ ക്യുആര്‍ കോഡും മറ്റ് അക്കൗണ്ട് വിശദാംശങ്ങളും അവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. താന്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത പ്രവര്‍ത്തകയായി തുടരുകയാണെന്നും എന്നാല്‍ സ്വന്തമായി ഫണ്ട് സ്വരൂപിക്കാന്‍ കഴിയാത്തതിനാലും പാര്‍ട്ടി ഒന്നും നല്‍കാത്തതിനാലുമാണ് കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.

പുരി ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ മൊഹന്തി കോണ്‍ഗ്രസില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മെയ് 25നാണ് പുരിയില്‍ വോട്ടെടുപ്പ്. സൂറത്തിലും ഇന്‍ഡോറിലും കോണ്‍ഗ്രസിന് ഇതിനകം സ്ഥാനാര്‍ത്ഥികളെ നഷ്ടപ്പെട്ടിരുന്നു. ഏപ്രില്‍ 22 ന്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനി അയോഗ്യനാക്കപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് സൂറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഇന്‍ഡോറില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിച്ച അക്ഷയ് ബാം തന്റെ പേര് പിന്‍വലിച്ച് ബി ജെ പിയില്‍ ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+