Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാ വികാസ് അഘാഡിയില്‍ വീണ്ടും കല്ലുകടി; ശിവസേനക്ക് 23 സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പാളുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 23 സീറ്റുകള്‍ വേണമെന്ന സഖ്യകക്ഷിയായ ശിവസേനയുടെ (യുബിടി) ആവശ്യം കോണ്‍ഗ്രസ് തള്ളി. മഹാ വികാസ് അഘാഡി കക്ഷികളായ ശിവസേന (യുബിടി), കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ തമ്മിലുള്ള സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സംഭവം.

ശിവസേനയിലെ ഭൂരിപക്ഷം അംഗങ്ങളും ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണ് എന്നും ഉദ്ധവ് താക്കറെയുടെ വിഭാഗത്തിന് കാര്യമായ വെല്ലുവിളി നേരിടേണ്ടി വരും എന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. ശിവസേനയുടെയും ശരദ് പവാറിന്റെ എന്‍ സി പിയുടേയും പിളര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ഥിരമായ വോട്ട് വിഹിതമുള്ള പാര്‍ട്ടി തങ്ങള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

2024 LOKSABHA ELECTION

പാര്‍ട്ടികള്‍ക്കിടയില്‍ സീറ്റ് ക്രമീകരണം ആവശ്യമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളും വലിയൊരു സീറ്റ് വിഹിതം ആഗ്രഹിക്കുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ശിവസേനയുടെ 23 സീറ്റുകളുടെ ആവശ്യം അമിതമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയിക്കുന്ന സീറ്റുകളെച്ചൊല്ലി നേതാക്കള്‍ തര്‍ക്കം ഒഴിവാക്കണമെന്ന് സഞ്ജയ് നിരുപം പറഞ്ഞു.

ശിവസേന 23 സീറ്റ് ആവശ്യപ്പെട്ടേക്കാം, പക്ഷേ അവരെ എന്ത് ചെയ്യും? പ്രതിസന്ധി സൃഷ്ടിച്ച് ശിവസേന നേതാക്കള്‍ വിട്ടുനിന്നു. സ്ഥാനാര്‍ത്ഥി അഭാവം ശിവസേനയ്ക്ക് പ്രശ്‌നമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ച നടത്തിയതായി ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസും എന്‍ സി പിയും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് സഞ്ജയ് റാവത്ത് ഒന്നും പറഞ്ഞില്ല. 2019 ല്‍ അവിഭക്ത ശിവസേന ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തിന്റെ ഭാഗമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ശിവസേന കോണ്‍ഗ്രസിനേയും എന്‍ സി പിയേയും ഒപ്പം ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

2022 ജൂണില്‍ ഏകനാഥ് ഷിന്‍ഡെയും എം എല്‍ എമാരും ശിവസേന നേതൃത്വത്തിനെതിരെ കലാപം നടത്തിയത് പാര്‍ട്ടിയിലെ പിളര്‍പ്പിലേക്കും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്കും നയിച്ചു. തുടര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെ ബി ജെ പിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+