Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് നേതാക്കളോട് കോണ്‍ഗ്രസ്; പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: ടിവി ചാനലുകളിലെ ലോക്സഭാ എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന് കോണ്‍ഗ്രസ്. നാളെ നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ചാനലുകളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും. ഇതിന്റെ ഭാഗമായി നടക്കുന്ന ചാനല്‍ സംവാദങ്ങളില്‍ പങ്കെടുക്കില്ല എന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ടിആര്‍പിക്ക് വേണ്ടി ഇത്തരം ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞെന്നും അവരുടെ വിധി ഉറപ്പായതായും കോണ്‍ഗ്രസ് വക്താവും മാധ്യമ വിഭാഗം ചെയര്‍പേഴ്‌സനുമായ പവന്‍ ഖേര പറഞ്ഞു. ജൂണ്‍ 4 ന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടിആര്‍പിക്കായുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരു കാരണവും ഞങ്ങള്‍ കാണുന്നില്ല,' പവന്‍ ഖേര എക്സ് അക്കൗണ്ടില്‍ പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു.

2024 LOKSABHA ELECTION

എക്സിറ്റ് പോളുകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ഏതൊരു സംവാദത്തിന്റെയും ലക്ഷ്യം ജനങ്ങളെ അറിയിക്കുക എന്നതായിരിക്കണം. ജൂണ്‍ 4 മുതല്‍ ഞങ്ങള്‍ സന്തോഷത്തോടെ സംവാദങ്ങളില്‍ പങ്കെടുക്കും, ഖേര പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനം എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ഒഴിവാക്കിയ കോണ്‍ഗ്രസ് നടപടിയെ ബി ജെ പി പരിഹസിച്ചു. എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിന്റെ പരാജയമാണ് പ്രവചിക്കാന്‍ പോകുന്നത് എന്നും അതിനാലാണ് അവര്‍ക്ക് മാധ്യമങ്ങളെ നേരിടാന്‍ കഴിയാത്തത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത്രയും കാലം കോണ്‍ഗ്രസ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.

തങ്ങള്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു അവരുടെ ഇതുവരെയുള്ള പ്രചരണമെന്നും എന്നാല്‍ സാഹചര്യം അവര്‍ക്കറിയാം എന്നും അമിത് ഷാ പരിഹസിച്ചു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. വോട്ടെടുപ്പിന്റെ തലേന്ന് എക്‌സിറ്റ് പോളുകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ തീരുമാനം ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗീകരിച്ചുവെന്നതിന്റെ അസന്ദിഗ്ദ്ധമായ സ്ഥിരീകരണമാണ് എന്ന് നദ്ദ പറഞ്ഞു.

ഫലം തങ്ങള്‍ക്കനുകൂലമാകുമെന്ന് പ്രതീക്ഷിക്കാത്തപ്പോള്‍ കോണ്‍ഗ്രസ് ഒഴിഞ്ഞുമാറുന്നത് ആശ്ചര്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോള്‍ ബഹിഷ്‌കരിച്ച് നിരവധി പ്രൊഫഷണല്‍ ഏജന്‍സികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഒരു നിശ്ചിത തലത്തിലുള്ള പക്വത പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

2024 loksabha election

ബിജെപി നേതാവ് അമിത് മാളവ്യയും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. എക്‌സിറ്റ് പോളിന് മാത്രമല്ല ജൂണ്‍ 4 നും കോണ്‍ഗ്രസ് അവരുടെ ബങ്കറുകളില്‍ തുടരുന്നത് മോശമായ ആശയമായിരിക്കില്ല എന്നും കാരണം എക്സിറ്റ് പോളുകള്‍ പറയുന്നതിനേക്കാള്‍ ക്രൂരമായ ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

അതേസമയം ശനിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 904 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ് എന്നീ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി ആകെ 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+