Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭാ തിരഞ്ഞെടുപ്പ് 2024: എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, വീൽചെയർ; വിപുലമായ സൗകര്യങ്ങൾ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. വോട്ടിം​ഗ് അനുഭവം മികച്ചതാക്കുന്നതിന്റെ ഭാ​ഗമായി എല്ലാ പോളിം​ഗ് സ്റ്റേഷനുകളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. കുടി വെള്ളം, സ്ത്രീകൾക്കും പുരുഷന്മാർക്കും ശൗചാലയങ്ങൾ, വീൽചെയർ, റാംപ് എന്നിവ ഇതിൾ ഉൾപ്പെടും.

രാജ്യത്തെ 10.5 ലക്ഷം പോളിം​ഗ് സ്റ്റേഷനുകളിലും വോട്ടർ ഫെസിലിറ്റേഷൻ സെന്റർ, ഹെൽപ്പ് ഡെസ്ക്, ഷെഡ്, മതിയായ വെളിച്ചം എന്നിവ മിനിമം അടിസ്ഥാന സൗകര്യങ്ങളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. വികലാം​ഗർക്ക് ബൂത്തുകൾ പ്രാപ്യമാക്കുന്നതിന് പുറമെ ​ഗർഭിണികൾക്ക് സഹായം നൽകാനും സംവിധാനം ഒരുക്കും. വോട്ടിം​ഗ് കൂടുതൽ പ്രാപ്യമാക്കുന്നതിനാണ് ഈ നടപടികളെല്ലാം സ്വീകരിക്കുന്നതെന്ന് അദ്ദേ​ഹം പറഞ്ഞു.

lok sabha elections 2024

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ 85 ന് മുകളിൽ പ്രായം ഉള്ളവർക്കും 40 ശതമാനത്തിലേറെ വൈക്യല്ള്ളയം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. ഇവർക്ക് വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയും. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഏപ്രിൽ 19 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടം ഏപ്രിൽ 26 ന് ആണ്. രണ്ടാ ഘട്ടത്തിൽ ആണ് കേരളത്തിൽ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായിട്ടാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടത്തുക.

10.5 ലക്ഷം പോളിം​ഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 49. 7 കോടി പുരുഷ വോട്ടർമാർക്കും 47.1 കോടി സ്ത്രീ വോട്ടർമാർക്കും ഇത്തവണ വോട്ട് അവകാശം ഉണ്ട്. ശനിയാഴ്ച വൈകുന്നേരം ആണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 543 ലോക് സഭാ മണ്ഡലങ്ങളിലേക്കായുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്.

ഏപ്രിൽ 19 നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 26 ന് രണ്ടാം ഘട്ടം വോട്ടെടപ്പ് നടക്കും. മേയ് ഏഴിനാണ് മൂന്നാം ഘട്ടം. മേയ് 13 ന് നാലാം ഘട്ടം, മേയ് 20 ന് അഞ്ചാം ഘട്ടം, മേയ് 25 നാണ് ആറാം ഘട്ടം. ജൂൺ 1 ന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. ജൂൺ 4 ന് ആണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ പ്രഖ്യാപിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+