27 ആപ്പുകളും പോർട്ടലുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 ആപ്പുകളും പോർട്ടലുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്നുണ്ട്. മാതൃകാ പെരുമാറ്റ ചട്ട ലംഘനം നടത്തിയിൽ അത് റിപ്പോർട്ട് ചെയ്യാൻ പൗരമാർക്ക് സഹായകം ആകുന്നത് ആണ് ഈ ആപ്പ്.
100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പ് നൽകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. കൈ വൈസി ആപ്പ് വിവരമുള്ള വോട്ടിംഗ് സുഗമം ആക്കുമെന്നും പുതിക്കിയ റിസൾട്ട് പോർട്ടൽ റിസൾട്ട് ദിനത്തിൽ മികച്ച അനുഭവം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായി ക്രിയാത്മകമായി ഇടപഴുകുകയാണെന്നും ഐ ഇ എം എസ് പോർട്ടലിലൂടെയും ഡിഫോർട്ടായ ആർ യു പിപികൾക്കെതിരായ നടപടികളിലൂടെയും നടപടി ക്രമങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും സി ഇ സി രാജീവ് കുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള ഷെഡ്യൂളുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും കർശനം നിർദ്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പ്രാധാന്യം എല്ലാവരും ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.ശനിയാഴ്ച വൈകുന്നേരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
543 ലോക് സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിൽ ആയിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക.ഏപ്രിൽ 19 ന് ആണ് ആദ്യ ഘട്ടം നടക്കുന്നത്യ ഏപ്രിൽ 26 ന് രണ്ടാ ഘട്ടം നടക്കും. മേയ് ഏഴിനാണ് മൂന്നാം ഘട്ടം. മേയ് 13 ന് നാലാം ഘട്ടം, മേയ് 20 ന് അഞ്ചാം ഘട്ടം, മേയ് 25 നാണ് ആറാം ഘട്ടം. ജൂൺ 1 ന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. ജൂൺ 4 ന് ആണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ പ്രഖ്യാപിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.












Click it and Unblock the Notifications