Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്ക് നേരെ വെടിവെപ്പ്; പിന്നില്‍ എഎപിയെന്ന് കോണ്‍ഗ്രസ്

അമൃത്സര്‍: അമൃത്സറിനടുത്തുള്ള അജ്നാല ടൗണില്‍ കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ത്ഥി ഗുര്‍ജീത് സിംഗ് ഔജ്ലയുടെ റാലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ ഇന്ത്യാ ബ്ലോക്ക് പങ്കാളിയായ എഎപിയാണ് എന്ന് സിറ്റിംഗ് എം പി കൂടിയായ ഗുര്‍ജീത് സിംഗ് ഔജ്ല ആരോപിച്ചു.

എ എ പി സ്ഥാനാര്‍ത്ഥി കുല്‍ദീപ് ധലിവാളിന്റെ ബന്ധുവാണ് വെടിവെപ്പിന് പിന്നിലെന്ന് ഗുര്‍ജീത് സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ആയുധങ്ങള്‍ പിടിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഗുര്‍ജീത് സിംഗ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍ എ എ പി നേതാവും മന്ത്രിയുമായ കുല്‍ദീപ് സിംഗ് ധലിവാള്‍ തള്ളിക്കളഞ്ഞു.

2024 LOKSABHA ELECTION

'വെടിവയ്പ്പില്‍ എന്റെ ബന്ധുവിന് പങ്കുണ്ടെന്ന് എം പി ഗുര്‍ജീത് ഔജ്‌ല തനിക്കെതിരെ ആരോപണം ഉന്നയിച്ചതായി ഞാന്‍ മനസ്സിലാക്കി. എന്നാല്‍ എനിക്ക് ആ പ്രദേശത്ത് ബന്ധുക്കള്‍ ആരുമില്ല. ജര്‍ണൈല്‍ സിംഗ് എന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉണ്ട്. വെടിവെപ്പ് സംഭവത്തില്‍ ഉള്‍പ്പെട്ട യുവാവിനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ചില യുവാക്കള്‍ കലഹത്തില്‍ ഏര്‍പ്പെട്ടു,' അദ്ദേഹം പറഞ്ഞു.

ഇത്തരം രാഷ്ട്രീയത്തില്‍ തന്റെ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കണ്ട് വോട്ട് തേടുകയാണ് എന്നും ചെയ്യാത്ത കുറ്റത്തിന് അവരെ കുറ്റപ്പെടുത്തരുത് എന്നും കുല്‍ദീപ് സിംഗ് ധലിവാള്‍ പറഞ്ഞു. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നില്‍ എന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവര്‍ ചികിത്സയിലാണ് എന്നും അന്വേഷണം നടക്കുന്നുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.

ദേശീയ തലത്തില്‍ സഖ്യകക്ഷികളാണെങ്കിലും പഞ്ചാബിലെ 13 സീറ്റുകളില്‍ കോണ്‍ഗ്രസും എഎപിയും വെവ്വേറെയാണ് മത്സരിക്കുന്നത്. എന്നിരുന്നാലും രണ്ട് കക്ഷികള്‍ക്കും ഡല്‍ഹിയില്‍ 4:3 (എഎപി-കോണ്‍ഗ്രസ്) എന്ന നിലയില്‍ സീറ്റ് പങ്കിട്ടിരിക്കുരയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്.

2019 ല്‍ പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളില്‍ എട്ടെണ്ണം കോണ്‍ഗ്രസ് നേടിയിരുന്നു. ശിരോമണി അകാലിദളും ബി ജെ പിയും രണ്ട് സീറ്റുകള്‍ വീതം നേടിയപ്പോള്‍ അന്ന് സംഗ്രൂര്‍ സീറ്റ് മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. എന്നാല്‍ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 ല്‍ 92 സീറ്റും നേടി എഎപി സംസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+