തിരഞ്ഞെടുപ്പ് ഫലം 2024: എന്‍ഡിഎ കുതിക്കുന്നു, തപാല്‍ വോട്ടുകളില്‍ വമ്പിച്ച ലീഡ്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഫലസൂചനകള്‍ എന്‍ ഡി എക്ക് അനുകൂലം. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 159 സീറ്റില്‍ എന്‍ ഡി എയും 62 സീറ്റില്‍ ഇന്ത്യാ മുന്നണിയും മറ്റുള്ളവര്‍ 8 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. ബിഹാറിലും യുപിയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും എന്‍ ഡി എ ആണ് മുന്നിട്ട് നില്‍ക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നത്.
ദക്ഷിണേന്ത്യയില്‍ കേരളവും തമിഴ്‌നാടുമാണ് ഇന്ത്യ സഖ്യം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. ഇവിടെ മുഴുവന്‍ സീറ്റും തൂത്തുവാരാം എന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. ഏപ്രില്‍ 19 ന് ഒറ്റ ഘട്ടമായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 72.09% പോളിംഗ് രേഖപ്പെടുത്തി. 2019 ല്‍ സംസ്ഥാനത്ത് 72.44% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ 71 ശതമാനമായിരുന്നു പോളിംഗ്.

ഏഴ് ഘട്ടങ്ങളിലായി 543 ലോക്സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റാണ് വേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നും നടക്കുന്നുണ്ട്. ബംഗാള്‍, ഒഡീഷ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ഇതുവഴി വടക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്കുണ്ടായേക്കാവുന്ന നഷ്ടം നികത്താമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. മഹാരാഷ്ട്ര, ഒഡീഷ, കര്‍ണാടക, തെലങ്കാന, യുപി, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ബിജെപി വലിയ പ്രതീക്ഷയാണ് വെക്കുന്നത്. മറുവശത്ത് കേരളവും തമിഴ്‌നാടും കൂടാതെ ഡല്‍ഹി, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളും ഇന്ത്യാ സഖ്യം ഉറ്റുനോക്കുന്നുണ്ട്.
ദേശീയ അംഗീകാരമുള്ള ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ 744 പാര്‍ട്ടികളില്‍ നിന്ന് 8360 സ്ഥാനാര്‍ത്ഥികളാണ് ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. രാജ്യത്തെ 97 കോടി വോട്ടര്‍മാരില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 64 കോടി പേരാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് 353 സീറ്റ് ലഭിച്ചിരുന്നു. പതിപക്ഷ മുന്നണിയായ യു പി എക്ക് ലഭിച്ചത് 93 സീറ്റും 29 ശതമാനം വോട്ടുവിഹിതവുമായിരുന്നു.












Click it and Unblock the Notifications