ഒരുങ്ങിയിറങ്ങാന്‍ ഇന്ത്യ; ആദ്യ പൊതുയോഗത്തിന്റെ വേദി പ്രഖ്യാപിച്ചു, സീറ്റ് വിഭജനത്തിലും ധാരണ
ന്യൂദല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് പരസ്യ പ്രചരണത്തിനൊരുങ്ങി പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണി. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ദല്‍ഹിയിലെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യത്തിന്റെ 14 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത റാലിയും പൊതുയോഗവും നടത്താനാണ് തീരുമാനം.
ഒക്ടോബര്‍ ആദ്യവാരം മധ്യപ്രദേശിലെ ഭോപ്പാലില്‍ ഇന്ത്യാ സഖ്യം ആദ്യ പൊതുയോഗം നടത്തും. വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി സര്‍ക്കാരിന്റെ അഴിമതിസ ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളിലാണ് പൊതുയോഗം ഊന്നല്‍ നല്‍കുന്നതെന്ന് പ്രതിപക്ഷ സഖ്യം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളും ഏകോപന സമിതി ചര്‍ച്ച ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടികളുടെ പ്രകടനവും ഓരോ സംസ്ഥാനത്തെയും ഏറ്റവും വലിയ പാര്‍ട്ടിയുടെ ശക്തിയും അടിസ്ഥാനമാക്കി സീറ്റ് പങ്കിടല്‍ ഫോര്‍മുല നിര്‍ണ്ണയിക്കാന്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. ലോക്സഭാ സീറ്റുകളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് ലക്ഷ്യം.
ബിഹാറിലെ ജാതി സെന്‍സസ് പ്രശ്നം പരിഹരിക്കാനും സഖ്യകക്ഷികള്‍ തമ്മില്‍ ധാരണയായതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യാ ബ്ലോക്ക് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെ ഒറ്റക്കെട്ടായി നേരിടും എന്നാണ് അറിയിച്ചിട്ടുള്ളത്. തെലങ്കാനയിലെ ബിആര്‍എസ്, ഒഡിഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ സഖ്യത്തില്‍ ഇല്ല.
കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ടി ആര് ബാലു (ഡി എം കെ), ഹേമന്ത് സോറന് (ജെ എം എം), സഞ്ജയ് റൗട്ട് (ശിവസേന-യുബിടി), തേജസ്വി യാദവ് (ആര് ജെ ഡി), രാഘവ് ചദ്ദ (എ എ പി), ജാവേദ് അലി ഖാന് (എസ് പി), ലാലന് സിംഗ് (ജെ ഡി യു), ഡി രാജ (സി പി ഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പി ഡി പി), അഭിഷേക് ബാനര്‍ജി (ടി എം സി) എന്നിവരാണ് ഇന്ത്യാ സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഉള്ളത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications