Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിയും എൻഡിഎയും തിരഞ്ഞെടുപ്പിന് പൂർണസജ്ജം'; ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തിയിരിക്കുകയാണ്. ‌‌ ബി ജെ പിയും എൻ ഡി എയും 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് പൂർണമായി തയ്യാറാണെന്നാണ് എക്സിൽ അദ്ദേഹം കുറിച്ചത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിര‍ഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് മിനിറ്റുകൾ‌ക്കകമാണ് പ്രധാനമന്ത്രി പ്രതികരണം നടത്തിയത്.
#PhirEkBaarModiSarkar എന്ന ഹാഷ്ടാ​ഗ് ഉപയോ​ഗിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കിട്ടത്.

" ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം ഇതാ.. ഇ സി ( ഇലക്ഷൻ കമ്മീഷൻ) 2024 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഞങ്ങൾ ബി ജെ പി - എൻ ഡി എ, തിരഞ്ഞെടുപ്പിന് പൂർണ സജ്ജമാണ് " അദ്ദേഹം പറഞ്ഞു. മികച്ച ഭരണത്തിന്റെയും നടപ്പാക്കി സേവന വിതരണത്തിന്റേയും ട്രാക്ക് റെക്കോർഡിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ജനങ്ങൾക്കിടയിലേക്ക് പോകുന്നതെന്ന് , അദ്ദേഹം പറഞ്ഞു.

pm

ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 19 നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 26 ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കും. മേയ് ഏഴിനാണ് മൂന്നാം ഘട്ടം. മേയ് 13 ന് നാലാം ഘട്ടം, മേയ് 20 ന് അഞ്ചാം ഘട്ടം, മേയ് 25 നാണ് ആറാം ഘട്ടം. ജൂൺ 1 ന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. ജൂൺ 4 ന് ആണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ പ്രഖ്യാപിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്

അതേ സമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 ആപ്പുകളും പോർട്ടലുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. മാതൃകാ പെരുമാറ്റ ചട്ട ലംഘനം നടത്തിയാൽ അത് ഈ ആപ്പുകളിലൂടെ പൗരമാർക്ക് റിപ്പോർട്ട് ചെയ്യാം. 100 മിനിറ്റിറ്റുള്ളിൽ നടപടി ഉറപ്പ് നൽകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

10.5 ലക്ഷം പോളിം​ഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുള്ളത്. 49. 7 കോടി പുരുഷ വോട്ടർമാർക്കും 47. 1 കോടി സ്ത്രീ വോട്ടർമാർക്കും ആണ് ഇത്തവണ വോട്ട് അവകാശമുള്ളത്. 85 വയസ്സിന് മുകളിൽ‌ വയസ്സ് ഉള്ള വോട്ടർമാർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം ഒരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+