Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷിന് ഇന്ത്യാ സഖ്യം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന് ജെഡിയു; കോണ്‍ഗ്രസിന്റെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറിനെ ഒപ്പം കൂട്ടാനായി പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സംഘം അദ്ദേഹത്തിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തു എന്ന് ജെഡിയു നേതാവ് കെസി ത്യാഗി. ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ നിതീഷ് കുമാര്‍ ആ വാഗ്ദാനം നിരസിച്ചതായും അദ്ദേഹം പറഞ്ഞു.

'നിതീഷ് കുമാറിന് ഇന്ത്യാ ബ്ലോക്കില്‍ നിന്ന് പ്രധാനമന്ത്രിയാകാന്‍ ഒരു ഓഫര്‍ ലഭിച്ചു. തന്നെ ഇന്ത്യാ ബ്ലോക്കിന്റെ കണ്‍വീനറാകാന്‍ അനുവദിക്കാത്തവരില്‍ നിന്നാണ് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു, ഞങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു' ത്യാഗി പറഞ്ഞു. എന്നാല്‍ നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് ആരാണ് എന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

2024 LOKSABHA ELECTION

ചില നേതാക്കള്‍ ഈ ഓഫറിനായി നിതീഷ് കുമാറിനെ നേരിട്ട് സമീപിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിനും ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കും ലഭിച്ച മോശം അനുഭവത്തിന് ശേഷമാണ് ഞങ്ങള്‍ ഇന്ത്യാ ബ്ലോക്ക് വിട്ടത്. ഞങ്ങള്‍ എന്‍ഡിഎയില്‍ ചേര്‍ന്നു, ഇപ്പോള്‍ തിരിഞ്ഞുനോക്കേണ്ട പ്രശ്നമില്ല, അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ ഇന്ത്യാ സംഘം നിതീഷ് കുമാറിനെ സമീപിച്ചതായി അറിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

തങ്ങള്‍ക്ക് അത്തരം വിവരങ്ങളൊന്നുമില്ല എന്നും അവകാശവാദം ഉന്നയിച്ചയാള്‍ക്ക് മാത്രമെ അതിനെ കുറിച്ച് പറയാനാകൂ എന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സഖ്യകക്ഷികളായ ജെഡിയുമായും തെലുങ്കുദേശം പാര്‍ട്ടിയുമായും (ടിഡിപി) ചേര്‍ന്ന് ഇന്ത്യാ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ ബ്ലോക്ക് ശക്തമായ പ്രകടനമാണ് നടത്തിയത്. 543 സീറ്റുകളില്‍ 234 സീറ്റുകള്‍ നേടിയ ഇന്ത്യാ ബ്ലോക്ക് കരുത്ത് കാണിച്ചപ്പോള്‍ മറുവശത്ത് എന്‍ഡിഎ 293 സീറ്റുകളുമായി ഭരണം ഉറപ്പിച്ചെങ്കിലും പ്രകടനം നിറം മങ്ങിയതായിരുന്നു. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് കേവല ഭൂരിപക്ഷത്തേക്കാള്‍ 32 സീറ്റ് കുറവാണ് ലഭിച്ചത്.

ഇന്ത്യന്‍ രാഷ്ടീയത്തില്‍ പക്ഷം മാറുന്നതിന് പേരുകേട്ട നിതീഷ് കുമാര്‍ ഇന്ത്യാ ബ്ലോക്കിന്റെ ശില്പിയായിരുന്നു. കഴിഞ്ഞ വര്‍ഷം പട്നയില്‍ നടന്ന ആദ്യ യോഗത്തിന്റെ അധ്യക്ഷനും അദ്ദേഹമായിരുന്നു. എന്നാല്‍ 2024 ജനുവരിയില്‍ സഖ്യം വിട്ട് എന്‍ഡിഎയിലേക്ക് മടങ്ങുകയായിരുന്നു.

2013ല്‍ ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിച്ച് ആര്‍ ജെ ഡി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിതീഷ് കൈകോര്‍ത്തിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 2020 ല്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയായി. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+