Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎയിലും സീറ്റ് വിഭജനം കീറാമുട്ടി: കൂടുതല്‍ ചോദിച്ച് ജെഡിഎസും എസ്ബിഎസ്പിയും ഉള്‍പ്പെടേയുള്ളവർ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നല്‍കാനുള്ള യോഗങ്ങള്‍ ആരംഭിച്ച് എന്‍ ഡി എയും. സഖ്യത്തിനുള്ളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച ചർച്ചകള്‍ നടന്ന് വരുന്നുണ്ട്. കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും ഇതുവരെ സീറ്റ് വിഹിതം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

28 അംഗങ്ങളെ ലോക്‌സഭയിലേക്ക് അയക്കുന്ന കർണാടകയിൽ ബി ജെ പി തങ്ങളുടെ പുതിയ സഖ്യകക്ഷിയായ ജനതാദളുമായി (സെക്കുലർ) ചർച്ചകൾ നടത്തിവരികയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന ആദ്യഘട്ട ചർച്ചയിൽ ജെഡി(എസ്)ന് ബിജെപി മൂന്ന് സീറ്റ് വാഗ്ദാനം ചെയ്തതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇതിന് ജെ ഡി എസ് തയ്യാറല്ല.

 bjp

ഹാസൻ, മാണ്ഡ്യ സീറ്റുകളാണ് ബി ജെ പി വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. കോലാർ, ബംഗളൂരു റൂറൽ, തുംകൂർ എന്നിവിടങ്ങളിൽ നിന്ന് മൂന്നാമതൊരു സീറ്റും നല്‍കിയേക്കും. ദക്ഷിണ കർണാടകയിലെ വൊക്കലിഗ ബെൽറ്റിലാണ് ജെഡി(എസ്)ന് നൽകിയിട്ടുള്ള എല്ലാ സീറ്റുകളും എന്നത് ശ്രദ്ധേയമാണ്. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ജെഡി(എസ്) ആഗ്രഹിക്കുന്നത്. വടക്കൻ കർണാടകയിൽ ഒരു സീറ്റ് പാർട്ടി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ജെഡി(എസ്) ഔദ്യോഗികമായി എൻഡിഎയിൽ ചേരുന്നതിനെക്കുറിച്ചും അയോധ്യയിലെ ക്ഷേത്ര ഉദാഘാടന ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സീറ്റ് വിഭജനത്തെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് അമിത് ഷാ തന്നോട് പറഞ്ഞതായി അടുത്തിടെ നടന്ന യോഗത്തിന് ശേഷം കർണാടക ജെഡി(എസ്) തലവനും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി വ്യക്തമാക്കി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 25 സീറ്റുകൾ നേടി ബി ജെ പി വന്‍ മുന്നേറ്റം നടത്തിയിരുന്നു. ഒരു സീറ്റ് ബി ജെ പി പിന്തുണച്ച സ്വതന്ത്രയും (മാണ്ഡ്യയിൽ നിന്നുള്ള സുമലത അംബരീഷ്) വിജയിച്ചു. കോൺഗ്രസും ജെ ഡി എസും ഓരോ സീറ്റ് വീതം നേടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു ജെ ഡി എസ് മത്സരിച്ചത്.

അസമില്‍ എൻ ഡി എ കക്ഷികളായ ബി ജെ പി, എ ജി പി, യു പി പി എൽ എന്നിവർ ഫെബ്രുവരിയിൽ സീറ്റുകളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് അസം ബിജെപി അധ്യക്ഷൻ ഭബേഷ് കലിത അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംയുക്ത യോഗത്തിൽ മാത്രമേ സീറ്റുകളുടെ കാര്യത്തില്‍ അന്തിമരൂപം നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

അസമിൽ 14 ലോക്‌സഭാ സീറ്റുകളാണുള്ളത്. അതിൽ ഒമ്പത് ബി ജെ പിയും മൂന്നെണ്ണം കോൺഗ്രസും ഓരോന്ന് വീതം എ ഐ യു ഡി എഫും ഒരു സ്വതന്ത്രനും വിജയിച്ചു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14ൽ 12 സീറ്റെങ്കിലും എൻ ഡി എ ലക്ഷ്യമിടുന്നുണ്ടെന്നും കലിത പറഞ്ഞു.

ബിഹാറില്‍ ആകെയുള്ള 40 ലോക്‌സഭാ സീറ്റുകളിൽ 30 സീറ്റുകളില്‍ തനിച്ച് മത്സരിക്കാനും ബാക്കി സീറ്റുകൾ സഖ്യകക്ഷികള്‍ത്ത് നല്‍കാനുമാണ് ബി ജെ പിയുടെ നീക്കമെന്നാണ് ജനുവരിയിൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ ലോക് ജനശക്തി പാർട്ടി (എൽജെപി), ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി), ഹിന്ദുസ്ഥാനി അവാം മോർച്ച-സെക്കുലർ എച്ച്എഎം-എസ് എന്നിവരാണ് ബി ജെ പി സഖ്യകക്ഷികള്‍.

എസ്ബിഎസ്പി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ ഉത്തർപ്രദേശിൽ അഞ്ച് ലോക്‌സഭാ സീറ്റുകൾ ബി ജെ പിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അമിത് ഷായുമായും ജെപി നദ്ദയുമായും നടത്തിയ കൂടിക്കാഴ്ചയിൽ രാജ്ഭറിന്റെ മകനും എസ്ബിഎസ്പിയുടെ മുഖ്യ വക്താവുമായ അരുൺ രാജ്ഭർ തന്റെ പാർട്ടി, ഉത്തർപ്രദേശിലെ ഗാസിപൂർ, ബല്ലിയ, മൗ, സേലംപൂർ, ചന്ദൗലി ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് അറിയിച്ചു.

മഹാരാഷ്ട്രയിലെ 48ൽ 26 സീറ്റുകളിലും ബിജെപി മത്സരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോർമുല സഖ്യകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പിന്നീട് മാറ്റി പറയുകയും ചെയ്തു.

2019ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 41 ലോക്‌സഭാ സീറ്റുകളിൽ ബിജെപിയും ശിവസേനയും (അവിഭക്ത) മത്സരിക്കുകയും യഥാക്രമം 23ഉം 18ഉം സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ അധികാരത്തിലുള്ള മഹായുതി സഖ്യത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ബിജെപി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) എന്നിവർ ഉൾപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+