1989 മുതൽ കൈവിടാത്ത മണ്ഡലം; പത്ത് ലക്ഷത്തിലധികം വോട്ട് നേടി വിജയിച്ച് ബിജെപി സ്ഥാനാർത്ഥി
ഭോപ്പാൽ: മിന്നും വിജയം നേടി ബി ജെ പിയുടെ ശങ്കർ ലാൽവാനി. ഇൻഡോർ ലോക് സഭാ സീറ്റിൽ നിന്നും 10 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് ശങ്കർ ലാൽവാനി വിജയിച്ചത്. ഇദ്ദേഹത്തിന് തൊട്ടുപിന്നാലെ എത്തിയത് നോട്ടയായിരുന്നു. ഒരു നിയോജക മണ്ഡലത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും നിരസിക്കാനുള്ള ഓപ്ഷനാണ് നോട്ട വോട്ടർമാർക്ക് നൽകുന്നത്. ഈ സംഖ്യയും ഒരു റെക്കോർഡ് തന്നെയായിരുന്നു.
ഇൻഡോറിൽ നിന്നുള്ള സിറ്റിംഗ് എം പിയായ ശങ്കർ ലാൽവാനി 12,26,751 വോട്ടുകളാണ് നേടിിയത്. രണ്ടാമത് എത്തിയ നോട്ടയെ 10,08,077 വോട്ടുകൾക്കാണ് ശങ്കർ ലാൽവാനി പരാജയപ്പെടുത്തിയത്. ബഹുജൻ സമാജ് പാർട്ടിയുടെ സഞ്ജയ് 51,659 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്. ശങ്കർ ലാൽവാനിയുടെ വിജയ മാർജിൻ രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണെന്ന് ഒരു ബി ജെ പി നേതാവ് അവകാശപ്പെട്ടു.

ഇൻഡോറിൽ 2,18,674 വോട്ടർമാർ നോട്ട ഓപ്ഷൻ തിരഞ്ഞെടുത്തു, ഇത് മധ്യപ്രദേശിലെ ഈ ലോക്‌സഭാ സീറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനമാണ്. ഇൻഡോറിൽ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഏപ്രിൽ 29 ന് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. അക്ഷയ് കാന്തി ബാം പിന്നീട് ബി ജെ പിയിൽ ചേർന്നു.
ഈ നീക്കത്തിന് പിന്നാലെയാണ് മത്സര രംഗത്തുള്ള ഏതെങ്കിലും സ്ഥാനാർത്ഥിയെ പിന്തുണയക്കുന്നതിന് പകരം നോട്ടയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ മധ്യപ്രദേശ് കോൺഗ്രസ് തീരുമാനിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കാൻ പണവും ആളുകളെയും ഉപയോഗിച്ച ബി ജെ പിക്ക് ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു. നോട്ടയെ പിന്തുണച്ച ജനങ്ങൾക്ക് പട്വാരി നന്ദി പറഞ്ഞു
ബി ജെ പിക്കൊപ്പം നിലകാെള്ളുന്ന മണ്ഡലമാണ് ഇൻഡോർ. 1989 മുതൽ ഇൻഡോർ സീറ്റിൽ ബി ജെ പി വിജയം നേടുകയാണ്. ശങ്കർ ലാൽവാനിക്ക് മുമ്പ്, 2014 മുതൽ 2019 വരെ ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ച സുമിത്ര മഹാജൻ, തുടർച്ചയായി എട്ട് തവണ ഇൻഡോറിൽ നിന്ന് വിജയിച്ചു. 1961 ഒക്ടോബർ 16 ന് ഇൻഡോറിൽ ജനിച്ച ശങ്കർ ലാൽവാനി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5. 47 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.












Click it and Unblock the Notifications