Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ മുസ്ലീം ലീഗിന്റെ മുദ്ര; ഇന്ത്യ-പാക് വിഭജനത്തിന് കാരണം ലീഗെന്നും മോദി

ജയ്പൂര്‍: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും പ്രതിപക്ഷമായ ഇന്ത്യാ സംഘം രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലീം ലീഗാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

' കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വിഭജനത്തിന് ഇന്ത്യ-പാക് വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗിന്റെ സ്റ്റാമ്പുണ്ട്. അവരുടെ കൂടെയുള്ള ഒരു പാര്‍ട്ടി പ്രകടന പത്രികയില്‍ പറഞ്ഞത് ആണവായുധങ്ങള്‍ ഇല്ലാതാക്കും എന്നാണ്. രണ്ട് അയല്‍രാജ്യങ്ങളും ആണവായുധങ്ങളുമായി നില്‍ക്കുമ്പോള്‍ നമ്മളെന്തിന് അങ്ങനെ ചെയ്യണം? ഇന്ത്യയുടെ ശക്തി ഇല്ലാതാക്കുന്ന ഈ സഖ്യം എന്ത് സഖ്യമാണ്?', മോദി ചോദിച്ചു.

2024 LOKSABHA ELECTION

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാകുമെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. തന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഭരണഘടന ഗീതയും ഖുറാനും ബൈബിളുമാണെന്നും അംബേദ്കര്‍ നേരിട്ട് വന്ന് ആവശ്യപ്പെട്ടാലും ഭരണഘടന നശിപ്പിക്കാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ ബിജെപി ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മോദിയുടെ പ്രതികരണം. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടന തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ഇപ്പോള്‍ ഭരണഘടനയുടെ പേരില്‍ തന്നെ അധിക്ഷേപിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാബാസാഹെബ് അംബേദ്കറിന് ഭാരതരത്ന ലഭിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലെന്നും മോദി തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ജീവിച്ചിരിക്കുമ്പോള്‍ അംബേദ്കറെ തരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ഭാരതരത്‌നം സ്വീകരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഇന്ന് ഭരണഘടനയുടെ പേരില്‍ കള്ളം പറയുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനാ ദിനം ആഘോഷിക്കുക എന്ന ആശയം തന്റെ സര്‍ക്കാരാണ് കൊണ്ടുവന്നത് എന്നും എന്നാല്‍ അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ് ചെയ്തത് എന്നും മോദി പറഞ്ഞു. 'രാജ്യത്ത് ആദ്യമായി ഭരണഘടനാ ദിനാചരണത്തിന് തുടക്കമിട്ടത് മോദിയാണ്. ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഞാന്‍ വികസിപ്പിച്ചെടുത്തു.

അതിനാല്‍, ബാബാസാഹെബ് അംബേദ്കറെയും ഭരണഘടനയെയും അപമാനിക്കുന്ന കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ സഖ്യത്തിന്റെയും കള്ളത്തരങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ദൗസ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കനയ്യ ലാല്‍ മീണയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചാണ് നരേന്ദ്ര മോദി എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് റോഡ് ഷോയ്ക്ക് ശേഷമാണ് പൊതുയോഗം സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+