'ജനങ്ങള്‍ മൂന്നാം തവണയും എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു'; നന്ദിയറിയിച്ച് മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ഡിഎയില്‍ വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂര്‍വമായ നിമിഷമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സ് അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും താന്‍ നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന്, പുതിയ ഊര്‍ജ്ജവും പുതിയ ഉത്സാഹവും പുതിയ തീരുമാനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. അര്‍പ്പണബോധത്തിനും അക്ഷീണമായ പ്രയത്‌നത്തിനും എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു,' നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാരിനും നരന്ദ്രേ മോദിക്കുമേറ്റ തിരിച്ചടിയായാണ് പൊതുവെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. 543 അംഗ ലോക്‌സഭയില്‍ 272 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയില്ല. ബി ജെ പി നിലവില്‍ 240 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ എന്‍ഡിഎക്ക് 292 സീറ്റില്‍ ലീഡുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡിഎക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷുമുണ്ട്.
എന്നാല്‍ ഇത്തവണ ബി ജെ പി ഒറ്റക്ക് 370 സീറ്റും എന്‍ ഡി എ 400 സീറ്റും നേടുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ അവകാശവാദം. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം മോദിയും മറ്റ് ബി ജെ പി നേതാക്കളും ഇത് ആവര്‍ത്തിച്ചിരുന്നു. ഇതിലേക്ക് എത്താനായില്ല എന്ന് മാത്രമല്ല ബി ജെ പി ഒറ്റക്ക് നേടുമെന്ന് അവകാശപ്പെട്ട സീറ്റ് പോലും മുന്നണിക്കാകെ നേടാനായിട്ടില്ല. 2019 ല്‍ 303 സീറ്റ് ബി ജെ പിക്ക് ഒറ്റക്ക് നേടാനായിരുന്നു.
ഇതില്‍ നിന്ന് 62 സീറ്റോളം ഇത്തവണ ബി ജെ പിക്ക് നഷ്ടമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും എല്ലാം ഇന്ത്യാ സഖ്യത്തിനാണ് മുന്‍തൂക്കം. നിലവില്‍ 233 സീറ്റിലാണ് ഇന്ത്യാ സഖ്യത്തിന് മേല്‍ക്കൈ ഉള്ളത്. ഇതില്‍ 99 ല്‍ കോണ്‍ഗ്രസും 32 ല്‍ എസ് പി.യുമാണ് മുന്നിട്ട് നില്‍ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് 29 ഉം ഡി എം കെയെക്ക് 22 ഉം സീറ്റുകളുണ്ട്.
എന്‍ഡിഎയിലെ ടിഡിപി, ജെഡിയു, ഒഡിഷയിലെ ബിജെഡി എന്നിവര്‍ ഇന്ത്യാ സഖ്യത്തിനൊപ്പം വരികയാണ് എന്‍ഡിഎയെ അട്ടിമറിക്കാം. ഇത് സംബന്ധിച്ച് നാളെ ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ തീരുമാനമുണ്ടാകും.












Click it and Unblock the Notifications