നീറ്റ് നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി; പ്രകടന പത്രിക പുറത്ത് വിട്ട് ഡിഎംകെ
ചെന്നൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവി ഉറപ്പാക്കും, നീറ്റ് പരീക്ഷ നിരോധിക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ എം പിയും സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴിയും മറ്റ് പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഡി എം കെ പുറത്തുവിട്ടിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ അവകാശങ്ങള്‍ നല്‍കുന്നതിനായി ഭരണഘടനയില്‍ മാറ്റം വരുത്തും, ചെന്നൈയില്‍ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കും, ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പിന്‍വലിക്കും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കും, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രഭാതഭക്ഷണ പദ്ധതി, ഇന്ത്യയിലുടനീളം സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ, ടോള്‍ ഗേറ്റുകള്‍ നീക്കം ചെയ്യും, പൗരത്വ നിയമം നീക്കം ചെയ്യും എന്നിവയാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കും, ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 361 റദ്ദാക്കും, പുതിയ ഐഐടി, ഐഐഎം, ഐഐഎസ്സി, ഐഐഎആര്‍ഐഎന്നിവ സൃഷ്ടിക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍. പ്രകടന പത്രിക തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയത് കനിമൊഴിയാണ് എന്നും ഓരോ ജില്ലയ്ക്കും വേണ്ടിയുള്ള പദ്ധതികള്‍ കേന്ദ്രീകരിച്ച് കനിമൊഴി മികച്ച പ്രകടനപത്രികയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടന പത്രിക തയ്യാറാക്കി അത് പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നവരാണ് തങ്ങള്‍. ഇതാണ് തങ്ങളുടെ നേതാക്കള്‍ തങ്ങളെ പഠിപ്പിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രാവിഡ മാതൃകയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ തമിഴ്നാടിന്റെ പുരോഗതി ഇന്ത്യയിലുടനീളം കൊണ്ടെത്തിക്കാന്‍ സഹായിക്കും എന്നും സ്റ്റാലിന്‍ പറഞ്ഞു. ഇത് ജനങ്ങളുടെ പ്രകടനപത്രികയാണ് എന്ന് സ്റ്റാലിന്‍ പറഞ്ഞു.
'2014-ല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ഇന്ത്യയെ നശിപ്പിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഞങ്ങള്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചു. 2024-ല്‍ ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കും,' സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തെയും അദ്ദേഹം പരിഹസിച്ചു. തമിഴ്നാട്ടില്‍ വെള്ളപ്പൊക്ക സമയത്ത് പ്രധാനമന്ത്രി വന്നിരുന്നെങ്കില്‍ താന്‍ സന്തോഷിച്ചേനെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം തമിഴ്നാട്ടില്‍ 39 സീറ്റുകള്‍ മാത്രമല്ല, രാജ്യത്തുടനീളം നല്ലൊരു ശതമാനം സീറ്റും ഇന്ത്യാ മുന്നണി നേടുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്ന് കനിമൊഴി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയും എന്നതിലാണ് പ്രധാന ശ്രദ്ധ. ഞങ്ങള്‍ എല്ലാ മേഖലകളിലേക്കും എത്താന്‍ ശ്രമിച്ചു. നല്ലതും സുസ്ഥിരവുമായ ഒരു സര്‍ക്കാര്‍ ഉണ്ടാകാന്‍ ശ്രമിക്കുന്നു,' കനിമൊഴി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications