Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിന പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡൽ‌ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സർക്കാരിനായി ആദ്യ 100 ദിവസത്തേയും അടുത്ത അഞ്ച് വർഷത്തേയും കർമ്മ പദ്ധതി തയ്യാറാക്കാൻ മന്ത്രിമാരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതി പ്രപഖ്യാപിച്ചതിന് പിന്നാലെ മൂന്നാമതും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷയിലാണ് ബി ജെ പി.

വോട്ടെടുപ്പ് ഏപ്രിൽ 19 ന് ആരംഭിച്ച് ജൂൺ 1 ന് അവസാനിക്കും. ഫലം ജൂൺ 4 ന് ആണ് പ്രഖ്യാപിക്കുക. ഇന്ന് രാവിലെ ചേർന്ന ക്യാബിനറ്റ് യോ​ഗത്തിൽ അജണ്ട ചർച്ച ചെയ്യാൻ മന്ത്രിമാരോട് അവരുടെ വകുപ്പിലെ സെക്രട്ടറിമാരെയും മറ്റ് ഉദ്യോ​ഗസ്ഥരെ കാണാൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

pm

നിർമ്മാണ മേഖലയെ ഉത്തേജിപ്പിക്കുക, വിതരണ ശൃംഖലയിൽ നിയന്ത്രണം വർദ്ധിപ്പിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിലൂടെ ഇന്ത്യയിലൂടെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുക എന്നതുൾപ്പെടെ മൂന്നാം തവണ അധികാരത്തിലെത്തിയാൽ ചെയ്യുന്ന ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചത്. ബി ജെ പിയും എൻ ഡി എയും തിരഞ്ഞെടുപ്പിന് പൂർണ സജ്ജമാണെന്നാണ് മോദി പറഞ്ഞത്.

കഴിഞ്ഞ മാസം ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ എൻ ഡി എയുടെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.നിലവിലെ അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം തവണയും സ്ത്രീ ശക്തിൽ ഉയർച്ച ഉണ്ടാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ചുകൊണ്ട് ഏഴ് ഘട്ടങ്ങളായി നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തീയതികൾ അറിയിക്കാനുള്ള നടപടികളും മന്ത്രിസഭ ഇന്ന് ആരംഭിച്ചു. വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സർക്കാർ ഈ വർഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ആണ് ബി ജെ പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

തൻ്റെ പാർട്ടി 370 സീറ്റുകളും എൻ ഡി എ 400 സീറ്റുകളും നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് തീയതികൾ കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+