Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ പിന്തുണയ്ക്കും നന്ദി': ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പൗരന്മാർക്ക് 'നേരിട്ട്' കത്തെഴുതി നരേന്ദ്ര മോദി

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി തുറന്ന കത്ത് എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും ഉൾപ്പെടെ തൻ്റെ സർക്കാർ കൈക്കൊണ്ട ചരിത്രപരമായ പല തീരുമാനങ്ങളും കത്തില്‍ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ ഇത്രയും കാലം തന്റെ സർക്കാറിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നെന്നും പ്രധാനമന്ത്രി കത്തില്‍ കുറിക്കുന്നു.

ജനങ്ങളുമായുള്ള തൻ്റെ പങ്കാളിത്തം ഒരു ദശകം പൂർത്തിയാക്കുന്നതിൻ്റെ പടിവാതിൽക്കലാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഒരു വിക്ഷിത് ഭാരത് അല്ലെങ്കിൽ വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം നിറവേറ്റാൻ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ജനങ്ങളോട് തേടുന്നു. വാട്സാപ്പ് വഴി ഒരോ പൗരനിലേക്കും കത്ത് നേരിട്ട് എത്തുകയും ചെയ്തിട്ടുണ്ട്.

modi

പൗരന്മാരെ "എൻ്റെ പ്രിയപ്പെട്ട കുടുംബാംഗം" എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തനിക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നതായി പറയുന്നു. ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിത നിലവാരം ഉയർത്താൻ തൻ്റെ സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, കഴിഞ്ഞ 10 വർഷമായി അവരുടെ ജീവിതത്തിൽ ഉണ്ടായ പരിവർത്തനമാണ് അതിൻ്റെ ഏറ്റവും വലിയ നേട്ടമെന്ന് അവകാശപ്പെടുന്നു.

പാരമ്പര്യത്തിലും ആധുനികതയിലും ഊന്നൽ നൽകിയാണ് ഇന്ത്യ മുന്നേറുന്നത്. അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂർവമായ നിർമ്മാണവും നമ്മുടെ സമ്പന്നമായ ദേശീയ സാംസ്കാരിക പൈതൃകത്തിൻ്റെ പുനരുജ്ജീവനവും രാജ്യം കണ്ടു. ജിഎസ്ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് സംബന്ധിച്ച പുതിയ നിയമം, പാർലമെൻ്റിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് നാരി ശക്തി വന്ദൻ നിയമം തുടങ്ങി ചരിത്രപരവും സുപ്രധാനവുമായ നിരവധി തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കാനാകുമെന്നത് നിങ്ങളുടെ വിശ്വാസത്തിൻ്റെയും പിന്തുണയുടെയും അളവുകോലാണ്. ഒരു പുതിയ പാർലമെൻ്റ് കെട്ടിടവും തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ ശക്തമായ നടപടികളും സ്വീകരിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതുജനപങ്കാളിത്തത്തിലാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. രാജ്യത്തിൻ്റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങൾ എടുക്കാനും അഭിലഷണീയമായ പദ്ധതികൾ ആവിഷ്‌കരിക്കാനും അവ സുഗമമായി നടപ്പിലാക്കാനും എനിക്ക് വലിയ കരുത്ത് നൽകുന്നത് നിങ്ങളുടെ പിന്തുണയാണ്. നിങ്ങളുടെ ആശയങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി നിങ്ങളുടെ നിർദേശങ്ങളും പിന്തുണയും ആവശ്യമാണ്. അതിലൂടെ നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് ഒരുമിച്ച് കൊണ്ടുപോകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+