Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി ആ പണിക്കില്ല'; തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ തെറ്റിപ്പോയെന്ന് സമ്മതിച്ച് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനങ്ങള്‍ തെറ്റിപ്പോയതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പിന് മുമ്പുള്ള തന്റെ വിലയിരുത്തലുകളില്‍ അപാകതകള്‍ ഉണ്ടായി എന്നും അദ്ദേഹം സമ്മതിച്ചു. ഇന്ത്യ ടുഡേ ടിവിക്ക് നല്‍കിയ ആദ്യ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് പ്രശാന്ത് കിഷോറിന്റെ വിശദീകരണം.

ജൂണ്‍ 4 ന് പുറത്ത് വന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ബി ജെ പി 2019 ലെ തിരഞ്ഞെടുപ്പ് പ്രകടനം ആവര്‍ത്തിക്കുമെന്നും ഏകദേശം 300 സീറ്റുകള്‍ നേടുമെന്നും പ്രശാന്ത് കിഷോര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കുറവ് വോട്ടും 240 ലോക്സഭാ സീറ്റുകളും മാത്രമെ നേടാന്‍ ബിജെപിക്ക് കഴിഞ്ഞുള്ളൂ.

2024 LOKSABHA ELECTION

സഖ്യകക്ഷികളുടെ കൂടി സഹായത്തോടെയാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്. 543 അംഗ ലോക്‌സഭയില്‍ 272 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്‍ഡിഎക്ക് 292 സീറ്റുകളാണ് ലഭിച്ചത്. അതേസമയം രാജ്യത്ത് ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ കണക്കുകള്‍ പ്രവചിക്കുന്നത് തുടരുമോ എന്ന ചോദ്യത്തിന് 'ഇല്ല, ഇനി തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണത്തിലേക്ക് താന്‍ കടക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതി അളക്കുന്നതിലെ മിടുക്കിന് പേരുകേട്ട പ്രശാന്ത് കിഷോര്‍, പല പ്രധാന മേഖലകളിലും തന്റെ പ്രവചനങ്ങള്‍ കാര്യമായി തെറ്റിപ്പോയെന്ന് സമ്മതിച്ചു. 'ഞാന്‍ എന്റെ വിലയിരുത്തല്‍ നിങ്ങളുടെ മുന്‍പില്‍ വെച്ചിരുന്നു. നമ്പറുകളുടെ കാര്യത്തില്‍ ഞാന്‍ ചെയ്ത വിലയിരുത്തല്‍ 20 ശതമാനം തെറ്റാണെന്ന് സമ്മതിക്കുന്നു. ബിജെപി 300-ന് അടുത്തെവിടെയെങ്കിലും എത്തുമെന്ന്പ്രവചിച്ചിരുന്നു.

പക്ഷെ 240 ആണ് അവര്‍ക്ക് കിട്ടിയത്. എന്നാല്‍ നരേന്ദ്ര മോദിക്കെതിരെ നേരിയ ദേഷ്യമുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു എന്നും വ്യാപകമായ അതൃപ്തി ഉണ്ടായിട്ടില്ല എന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. 'ഒരു തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ സംഖ്യകള്‍ പറയാന്‍ പാടില്ലായിരുന്നു. കഴിഞ്ഞ തവണ വര്‍ഷങ്ങളില്‍ മാത്രമാണ് തനിക്ക് അബദ്ധം പറ്റിയത് എന്നും എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നമ്പറുകള്‍ മാറ്റി വെച്ചാല്‍ താന്‍ പറഞ്ഞതെല്ലാം ശരിയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങള്‍ തെറ്റിയിരുന്നു. അതേസമയം ജൂണ്‍ ഒന്നിന് പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. എന്‍ഡിഎക്ക് ഗംഭീരവിജയമായിരുന്നു പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+