Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ സഖ്യത്തിന്റെ മെഗാ റാലിയില്‍ നിന്ന് അവസാന നിമിഷം പിന്മാറി രാഹുല്‍; 'പെട്ടെന്ന് വയ്യാതായി'

റാഞ്ചി: റാഞ്ചിയില്‍ ഇന്ന് നടക്കാനിരിക്കുന്നന്ന ഇന്ത്യാ ബ്ലോക്കിന്റെ മെഗാ റാലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. അനാരോഗ്യം കാരണം രാഹുലിന് റാലിയില്‍ പങ്കെടുക്കാനാകില്ല എന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. സത്നയില്‍ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യാ ബ്ലോക്ക് റാലിയില്‍ പങ്കെടുക്കാനും രാഹുല്‍ ഗാന്ധി തയ്യാറെടുത്തിരുന്നു.

എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതായി ജയ്‌റാം രമേശ് പറഞ്ഞു. അതേസമയം പ്രതിപക്ഷ സഖ്യത്തിന്റെ റാലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാഹുല്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഇന്ന് വൈകീട്ടാണ് ഉല്‍ഗുലന്‍ (വിപ്ലവ) ന്യായ് എന്ന് പേരിട്ടിരിക്കുന്ന റാലി റാഞ്ചിയില്‍ സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കും.

2024 LOKSABHA ELECTION

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) തലവന്‍ ലാലു പ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും റാലിയില്‍ പങ്കെടുക്കും. കെജ്രിവാളിനെയും സോറനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റാലി സംഘടിപ്പിക്കുന്നത്.

റാലിയില്‍ അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടില്‍ നടക്കുന്ന റാലി ലോക്സഭാ തെരഞ്ഞെടുപ്പിനിടെ സംയുക്ത ശക്തിപ്രകടനമെന്ന നിലയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് (ജെഎംഎം) സംഘടിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, ഹേമന്ത് സോറന്‍, കല്‍പ്പന സോറന്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യാ ബ്ലോക്ക് നേതാക്കളുടെ പോസ്റ്ററുകള്‍ റാഞ്ചിയില്‍ പതിച്ചിട്ടുണ്ട്.

ഇന്ത്യാ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുപരിപാടിയാണ് ഇത്. നേരത്തെ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മാര്‍ച്ച് 31 ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇന്ത്യാ ബ്ലോക്കിന്റെ ആദ്യ സംയുക്ത റാലി നടന്നിരുന്നു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ജനുവരി 31 നാണ് ഇ ഡി അറസ്റ്റ് ചെയ്തതത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 19 നായിരുന്നു.

ഏഴ് ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 26 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+